Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെംഗളൂരുവിൽ അഞ്ച് ദിവസത്തിൽ 242 കുട്ടികൾക്ക് കൊവിഡ്: വൈറസ് ബാധ ഉയരുമെന്ന് ആശങ്ക

ബെംഗളൂരു: കൊവിഡ് വ്യാപനം വർധിക്കുന്നതിനിടെ ഭീഷണിയായി കർണ്ണാടകത്തിൽ കുട്ടികളിലെ രോഗവ്യാപനം. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ ബെംഗളൂരുവിൽ 242 കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം ചൊവ്വാഴ്ച സംസ്ഥാനത്ത് 1,338 പുതിയ കേസുകളും 31 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതോടെ മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന മുൻ പ്രവചനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് അധികൃതർ.

കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ രോഗം ബാധിച്ച 242 കുട്ടികളും 19 വയസ്സിന് താഴെ പ്രായമുള്ള കുട്ടികളാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ പറഞ്ഞു. കൊവിഡിന്റെ മൂന്നാം തരംഗം ഇതിനകം തന്നെ ആരംഭിച്ചതായി വിദഗ്ദ്ധരും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളിൽ നഗരത്തിൽ 9 വയസ്സിന് താഴെയുള്ള 106 കുട്ടികളും 9 നും 19 നും ഇടയിൽ പ്രായമുള്ള 136 കുട്ടികൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കുട്ടികൾക്കിടയിൽ കൊവിഡ് കേസുകൾ വർധിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

xaa2-162

ഏതാനും ദിവസങ്ങൾക്കുള്ളിൽ രോഗം ബാധിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നിരട്ടിയാകുമെന്നും വലിയ അപകടസാധ്യതയുണ്ടെന്നും ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളെ വൈറസിൽ നിന്ന് രക്ഷിക്കാൻ വീടുകളിൽ തന്നെ സുരക്ഷിതരായി നിർത്താനാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദേശം. മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടികൾക്ക് കൂടുതൽ പ്രതിരോധശേഷി ഉണ്ടാകില്ലെന്നും അതുകൊണ്ട് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുട്ടികളെ സുരക്ഷിതരാക്കി നിർത്തണമെന്നും ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.

കൊവിഡ് വ്യാപനം തടയുന്നതിനായി എല്ലാ ജില്ലകളിലും കർണാടക സർക്കാർ രാത്രി, വാരാന്ത്യ കർഫ്യൂകൾ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. ഉത്തരവിട്ടിട്ടുണ്ട്, കേരള-കർണാടക, മഹാരാഷ്ട്ര-കർണാടക അതിർത്തികളിലേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. 72 മണിക്കൂറിൽ താഴെയുള്ള ആർടിപിസിആർ പരിശോധനാ ഫലം കാണിക്കുന്നവരെ മാത്രമേ നിലവിൽ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നുള്ളൂ.

കഴിഞ്ഞ ഒരു മാസത്തിനിടെ കർണാടകയിൽ പ്രതിദിനം 1,500 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം. അതേ സമയം തന്നെ പുതിയതായി അധികാരമേറ്റ മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ പ്രതിമാസം വാക്സിൻ ഡോസുകൾ 65 ലക്ഷത്തിൽ നിന്ന് 1 കോടിയായി വർദ്ധിപ്പിക്കുമെന്ന് വാഗ്ദാനം മുന്നോട്ടുവെച്ചിട്ടുണ്ട്. കൊവിഡ് വ്യാപനം കൂട്ടികളിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ കുട്ടികളിലേക്ക് കൂടി വാക്സിനേഷൻ വ്യാപിപ്പിക്കണമെന്ന നിർദേശമാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്. കുട്ടികളിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യമുണ്ടായാൽ സ്ഥിതി ഗുരുതരമാകുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.

Recommended Video

cmsvideo
    UAE flight companies' new guidelines

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+