ജയ്പൂരില്‍ മൂന്ന് ലക്ഷം പേരുടെ മാര്‍ച്ച്; അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തില്‍, സമാധാനപരം
ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ പൗരത്വ നിയമത്തിനെതിരെ കൂറ്റന്‍ മാര്‍ച്ച്. മൂന്ന് ലക്ഷം പേര്‍ പങ്കെടുത്ത മാര്‍ച്ച് തീര്‍ത്തും സമാധാനപരമായിരുന്നു. സംവിധാന്‍ ബച്ചാവോ റാലി എന്ന പേരില്‍ നടന്ന മാര്‍ച്ചില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ന്യൂനപക്ഷ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പൗരത്വ നിയമം പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആവശ്യപ്പെട്ടു.

പുതിയ നിയമം ഭരണഘടനാ വിരുദ്ധമാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐ, സിപിഎം, എഎപി, എസ്പി, ആര്‍എല്‍ഡി, ജെഡിഎസ്, ന്യൂനപക്ഷ സംഘടനകള്‍, ബുദ്ധിജീവികള്‍, യുവജനങ്ങള്‍ തുടങ്ങിയവരെല്ലാം മാര്‍ച്ചില്‍ പങ്കാളികളായി.
നഗരത്തിലെ ആല്‍ബര്‍ട്ട് ഹാളില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് മൂന്നു കിലോമീറ്റര്‍ ദൂരം പിന്നിട്ട് ഗാന്ധി സര്‍ക്കിളില്‍ ആണ് അവസാനിച്ചത്. മൂന്ന് ലക്ഷം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തുവെന്നാണ് ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞത്. മാര്‍ച്ചില്‍ യാതൊരു കുഴപ്പങ്ങളുമില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് ആര്‍എസ്എസും ബിജെപിയും മോദിയും അമിത് ഷായും ശ്രമിക്കുന്നതെന്ന് ഗെഹ്ലോട്ട് കുറ്റപ്പെടുത്തി. മോദി പറയുന്ന ദേശീയതയെ കുറിച്ച് ജനങ്ങള്‍ക്ക് ഇപ്പോള്‍ നന്നായി മനസിലായി. ഭൂരിപക്ഷം ഉണ്ടെന്ന് കരുതി എന്തുമാകാമോ? അവര്‍ക്ക് നിമയമുണ്ടാക്കാം. പക്ഷേ ജനവിരുദ്ധമാകരുത്. ഇന്ന് രാജ്യം ജ്വലിക്കുകയാണ്. 18 പേരാണ് യുപിയില്‍ കൊല്ലപ്പെട്ടത്. ബിജെപി ഭരിക്കുന്ന യുപിയില്‍ വ്യാപകമായ സംഘര്‍ഷം നടക്കുകയാണെന്നും ഗെഹ്ലോട്ട് പറഞ്ഞു.












Click it and Unblock the Notifications