കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാര്‍ക്ക്'പഞ്ചസാര'യും ഹൈപ്പര്‍ടെന്‍ഷനും?

  • By Meera Balan
Google Oneindia Malayalam News

Bangalore police
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സിറ്റി പൊലീസില്‍ ദൈനംദിന ജോലികള്‍ക്ക് പോലും വേണ്ടത്ര പൊലീസുകാരില്ല. 2,000 ഉദ്യോഗസ്ഥരെങ്കിലും ഒരു ദിവസം ജോലിയ്ക്ക് വേണ്ട് സാഹചര്യത്തിലാണ് പൊലീസുകാരുടെ കുറവ് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നത്. 30 ശതമാനത്തോളം പൊലീസുകാരാണ് അനാരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ജോലിയ്ക്ക് എത്താതിരിയ്ക്കുകയോ അല്ലെങ്കില്‍ ഡ്യൂട്ടിയില്‍ മാറ്റം വരുത്തുകയോ ചെയ്തിട്ടുള്ളതെന്ന് പൊലീസ് കമ്മീഷണര്‍ രാഘവേന്ദ്ര എച്ച് ഔരാധ്ക്കര്‍ പറഞ്ഞു.

നഗരത്തിലെ ക്രൈം ആന്റ് ട്രാഫിക് വിഭാഗം സംഘടിപ്പിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിയ്ക്കവെയാണ് പൊലീസിലെ ഉദ്യോഗസ്ഥക്ഷാമം അദ്ദേഹം പറഞ്ഞത്. നഗരത്തില്‍ ജോലിയ്ക്ക് എത്തേണ്ട പൊലീസുകാരുടെ എണ്ണ 9,585 ആണ്. എന്നാല്‍ 7,852 പേര്‍ മാത്രമാണ് ഡ്യൂട്ടിയ്‌ക്കെത്തുന്നത് ദൈനംദിന ജോലികള്‍ക്കായി വിന്യസിയ്ക്കപ്പെടുന്നത്. ഏകദേശം 30 ശതമാനം പേരം അനാരോഗ്യമൂലം കഠിനമായ ജോലികള്‍ ഏല്‍പ്പിയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പലരും ഹൈപ്പര്‍ ടെന്‍ഷന്‍, ഡയബറ്റിസ് എന്നീ ബുദ്ധിമുട്ടുകള്‍ അനുഭവിയ്ക്കുന്നവരാണ്.

ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരും മറ്റ് പലയിടങ്ങളിലും ജോലിചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിയ്ക്കുന്നവരുമായ 100 പൊലീിസുകാരെ കമ്മീഷണര്‍ ഓഫീസില്‍ വിന്യസിച്ചിട്ടുള്ളതായി അദ്ദേഹം പറഞ്ഞു. പലപ്പോഴും പൊലീസ് വാഹനങ്ങളില്‍ ഡ്രൈവര്‍മാരുടെ കുറവ് അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല നഗരത്തിലെ വര്‍ദ്ധിച്ച് വരുന്ന ഗതാഗതകുരുക്കും പൊലീസിന് തലവേദനയുണ്ടാക്കുന്നു. ഈ പരിമിതികള്‍ക്കുള്ളിലും നഗരത്തിലെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ പൊലീസിന് കഴിഞ്ഞുവെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്ത്രീകളുടെ സുരക്ഷയ്ക്കായി ഓരോ സ്‌റ്റേഷനിലും പ്രത്യേകം വിഭാഗം ഉണ്ടാക്കുമെന്നും അറിയിച്ചു.

English summary
The city police have a sanctioned strength of 9,585 policemen there are only 7,582 men on duty. Among them, 30 percent are not available for the routine job as most of these are suffering from either hypertension or diabetes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X