കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പ്രസവത്തിനിടെ മരിക്കുന്നത് 44000 സ്ത്രീകള്‍; നവജാത ശിശുക്കളുടെ മരണത്തിലും കുറവില്ല !

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ പ്രതിവര്‍ഷം 44000 ത്തോളം സ്ത്രീകള്‍ പ്രസവത്തിനിടെ മരിക്കുന്നതായി റിപ്പോര്‍ട്ട്. രാജ്യസഭയില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച കണക്കു പ്രകാരമാണിത്. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ അസാമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

രണ്ടാം സ്ഥാനം ഉത്തര്‍ പ്രദേശിനാണ്. ഇതോടൊപ്പം നവജാതശിശുക്കളുടെ മരണ നിരക്കും കുറവല്ല. 1000 പ്രസവത്തില്‍ 44 കുഞ്ഞുങ്ങള്‍ മരിക്കുന്നതായാണ് കണക്ക്. ആരോഗ്യരംഗം ഇത്രയധികം പുരോഗതി പ്രാപിച്ചിട്ടും എന്തുകൊണ്ടാണ് ഇത്രയുമധികം മരണങ്ങള്‍ സംഭവിക്കുന്നത്....

കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ 19 വര്‍ഷത്തിനു ശേഷം സ്‌കൂള്‍കൂട്ടമാനഭംഗത്തില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരില്‍ 19 വര്‍ഷത്തിനു ശേഷം സ്‌കൂള്‍

ഒരു ലക്ഷം പ്രസവത്തില്‍ 300 പേര്‍

ഒരു ലക്ഷം പ്രസവത്തില്‍ 300 പേര്‍

പ്രസവത്തിനിടെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നത് അസാമിലാണ് .ഒരു ലക്ഷം പ്രസവത്തില്‍ 300 സ്ത്രീകളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് മരണപ്പെടുന്നത്.

285 പേര്‍

285 പേര്‍

അസാമിനു തൊട്ടു പിറകെ ഉത്തരാഖണ്ഡാണ്. ഇവിടെ ഒരു ലക്ഷം പ്രസവം നടന്നാല്‍ അതില്‍ 285 സ്ത്രീകള്‍ മരണപ്പെുടുന്നു.

മൂന്നാം സ്ഥാനം രാജസ്ഥാന്

മൂന്നാം സ്ഥാനം രാജസ്ഥാന്

രാജസ്ഥാന്‍ (244), ഒഡീഷ (222) മധ്യപ്രദേശ് (221) ചത്തിസ്ഗഢ് (221) ,ബീഹാര്‍ (208) പഞ്ചാബ് (141) എന്നിങ്ങനെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ് മരണ നിരക്കില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്.

ആദ്യത്തെ പതിനഞ്ചില്‍ ഉള്‍പ്പെട്ടില്ല

ആദ്യത്തെ പതിനഞ്ചില്‍ ഉള്‍പ്പെട്ടില്ല

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മരണ നിരക്ക് പൊതുവെ വളരെ കുറവാണ്. മരണ നിരക്കു കൂടുതലുളള ആദ്യ പതിനഞ്ച് സംസ്ഥാനങ്ങളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങാണെന്നത് ആരോഗ്യ സംരക്ഷണത്തെ കുറിച്ചുള്ള അവബോധമില്ലായ്മയാണ് സൂചിപ്പിക്കുന്നത്.

ആശുപത്രിയില്‍ പോകാതെ പ്രസവം

ആശുപത്രിയില്‍ പോകാതെ പ്രസവം

ആരോഗ്യ സുരക്ഷാ അവബോധം കുറയുന്നതാണ് പ്രസവത്തിനിടെയുളള മരണത്തിന്റെ പ്രധാന കാരണം. അമിത രക്തസ്രാവം, അണുബാധ ,അമിത രക്ത സമ്മര്‍ദ്ദം എന്നിവയും മരണ കാരണമാവുന്നു. ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്ന സ്ത്രീകള്‍ പലരും ആശുപത്രിയിലേക്കുള്ള ദൂരം കൂടുതലാണെന്നതിനാല്‍ പരിശോധനക്കെത്താറില്ലെന്നതും ഈയിടെ നടത്തിയ സര്‍വ്വേയില്‍ വ്യക്തമായിരുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നില്‍

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നില്‍

ഇന്ത്യയില്‍ 1000 പ്രസവത്തില്‍ 44 നവജാത ശിശുക്കള്‍ മരിക്കുന്നതായാണ് കണക്ക്. നവജാത ശിശുക്കളുടെ മരണത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ പിന്നിലാണ്.

English summary
Nearly 44,000 women die every year while giving birth in the country, with Assam+ having the highest Maternal Mortality Rate+ (MMR), 300 per one lakh live births, government informed the Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X