80% വിവാഹമോചിതരായ ഇന്ത്യന്‍ മുസ്ലീങ്ങളും സ്ത്രീകളാണ്
ഇന്ത്യയില്‍ വിവാഹമോചിതരായ മുസ്ലീങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു പുരുഷന് വിവാഹ മോചിതനാകുമ്പോള്‍ നാല് മുസ്ലീം സ്ത്രീകള്‍ വിവാഹ മോചിതരാകുന്നുണ്ട് എന്നാണ് കണക്കുകള്‍
ഇന്ത്യയില്‍ വിവാഹമോചിതരായ മുസ്ലീങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒരു പുരുഷന് വിവാഹ മോചിതനാകുമ്പോള്‍ നാല് മുസ്ലീം സ്ത്രീകള്‍ വിവാഹ മോചിതരാകുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്.
മുസ്ലീം മതവിഭാഗത്തെ മാത്രമല്ല മറ്റ് മതവിഭാഗങ്ങളെ എടുത്ത് നോക്കിയാലും സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്. സിഖ് വിഭാഗത്തെ മാറ്റി നിര്‍ത്തിയാല്‍ മുസ്ലീം വിഭാഗത്തിലും ബുദ്ധിസ്റ്റ് വിഭാഗത്തിലുമാണ് സ്ത്രീകളുടെ എണ്ണം കൂടുതലായി കാണുന്നത്.
ഇന്ത്യയില്‍ ഹിന്ദു വിഭാഗത്തില്‍ 68% സ്ത്രീകളും, 23.3% മുസ്ലീം സ്ത്രീകളും വിവാഹ മോചിതരാണ്. മുസ്ലീം വിഭാഗത്തില്‍ മുത്തലാഖ് രീതി ഒഴിവാക്കുന്നത് സംബന്ധിച്ച് ഏകീകൃത സിവില്‍ കോഡ് ചര്‍ച്ച ചെയ്യ്ത് കൊണ്ടിരിക്കുകയാണ്.

ഹിന്ദുകളിലും വിവാഹമോചനം കൂടുതല്‍
വിവാഹ മോചിതരായ പുരുഷന്മാരില്‍ ഹിന്ദുകള്‍ 76%വും മുസ്ലീം പുരുഷന്മാര്‍ 12.7% വുമാണ്. ക്രിസ്റ്റ്യന്‍ വിഭാഗത്തില്‍ വിവാഹ മോചനങ്ങള്‍ വളരെ കുറവാണ് സംഭവിക്കുന്നത്. 4.1% മാത്രമാണ് ഇവിടെ വിവാഹ മോചനം നടക്കുന്നത്.

അനുപാതം എന്ത് ചെയ്യും
വിവാഹ മോചിതരായ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ കൂടുതലായി പുനര്‍ വിവാഹം കഴിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിവാഹ മോചിതരായ സ്ത്രീകള്‍ക്ക് പുനര്‍ വിവാഹ സാധ്യത എളുപ്പമല്ലെന്നും എന്നാല്‍ പുരുഷന്മാര്‍ എളുപ്പത്തില്‍ വിവാഹം ചെയ്യുന്നതുമാണ് അനുപാതത്തില്‍ വ്യത്യാസം വരുന്നതിന് കാരണം.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ വിവാഹ മോചിതരായ സ്ത്രീകള്‍
73.5% പേരാണ് മഹാരാഷ്ട്രയില്‍ വിവാഹ മോചനം നേടിയിരിക്കുന്നത്. മൊത്തം 2.09 ലക്ഷത്തില്‍ 1.5 ലക്ഷം പേരും സ്ത്രീകളാണ്.
വിവാഹ മോചനങ്ങള്‍ നിയമപരമല്ല
എല്ലാ വിവാഹ മോചനങ്ങളും നിയമപരമായി അല്ല നടക്കുന്നത് എന്നാണ് സെന്‍സസ് സര്‍വേ പറയുന്നത്. പുരുഷനാല്‍ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളാണ് ഏറ്റവും കൂടുതല്‍. ഭാര്യയില്‍ നിന്നും മോചിതനായ പുരുഷന്‍ വേഗത്തില്‍ തന്നെ മറ്റൊരു വിവാഹം കഴിക്കുകയും എന്നാല്‍ മിക്ക സ്ത്രീകളും അടുത്തൊരു വിവാഹം കഴിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്നു.












Click it and Unblock the Notifications