Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാമാരിക്ക് പിന്നാലെ വീശിയടിച്ച് ദാരിദ്ര്യം, കോവിഡ് മൂലം ദരിദ്രരായവരിൽ 80 ശതമാനവും ഇന്ത്യക്കാർ

കോവിഡ് കാലത്ത് ദരിദ്രരായവരിൽ 80 ശതമാനവും ഇന്ത്യക്കാരാണെന്ന് പഠന റിപ്പോർട്ട്. ലോകബാങ്ക് നടത്തിയ പഠനത്തിലാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. മഹാമാരി മൂലം ആഗോള തലത്തിൽ ദരിദ്രരായ 7 കോടി പേരിൽ 5.6 കോടി ആളുകളും ഇന്ത്യക്കാരണെന്ന് പഠനത്തിൽ പറയുന്നു.

2019 ൽ 8.4 ശതമാനമായിരുന്നു ആഗോള ദാരിദ്ര്യത്തിന്റെ തോതെങ്കിൽ 2020ൽ അത് 9.3 ശതമാനമായി ഉയർന്നു. 2020ൽ ഏഴ് കോടി ആളുകൾ കൂടെ ദരിദ്രരായതോടെ നിലവിൽ ലോകത്തെ ആകെ ദരിദ്രരുടെ എണ്ണം 70 കോടി കവിഞ്ഞെന്നും,ലോകബാങ്കിന്റെ പഠനം പറയുന്നു.

1

photo courtesy- world bank

മഹാമാരി മൂലം ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന ശ്രമങ്ങള്‍ക്ക് 2020ൽ തിരിച്ചടിയേറ്റന്നും റിപ്പോർട്ടിൽ പറയുന്നു.ഇന്ത്യയിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുള്ള ബുദ്ധിമുട്ട് പഠനത്തിലെ കണക്കുകൾ തയ്യാറാക്കുന്നതിന് തടസമായെന്നും ലോക ബാങ്ക് പറയുന്നു. രാജ്യത്തെ ദാരിദ്ര്യം സംബന്ധിച്ച് ഇന്ത്യ ഔദ്യോഗികമായി വിവരങ്ങള്‍ പുറത്ത് വിടുന്നത് 2011 മുതൽ ഇന്ത്യ നിർത്തിയിരുന്നു. ഇതിനാൽ സെൻ്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമിയുടെ കണക്കുകളെയാണ് പഠനം പൂർത്തിയാക്കാൻ ലോകബാങ്ക് ആശ്രയിച്ചത്.

2

photo courtesy- world bank

ഇന്ത്യയിൽ നിന്ന് ഡേറ്റ ലഭിക്കുന്നതിനുള്ള ആശയ കുഴപ്പം വികസന കാര്യങ്ങളിൽ ഉൾപ്പടെ ബാധിക്കുന്നുവെന്നും ലോകബാങ്ക് പറയുന്നു. 2011-12 കാലയളവിൽ നാഷണൽ സാമ്പിൾ സർവേ ഓഫീസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകളാണ് ദാരിദ്ര്യം സംബന്ധിച്ച രാജിത്തിന്റെ അവസാന കണക്കെന്നും ലോകബാങ്ക് പറയുന്നു. അതുകൊണ്ട് തന്നെ മറ്റ് പ്രവൈറ്റ് വിവരശേഖരണങ്ങൾ കൂടി നടത്തി ലോക്ബാങ്ക് പുറത്ത് വിട്ട കണക്കിൽ 2.3 കോടിക്കും 5.6 കോടിക്കും ഇടയിൽ ദാരിദ്ര്യം വർധിച്ചെന്ന് വ്യക്തമാക്കുന്നു. ഇന്ത്യയിൽ നിന്നുള്ള ഡേറ്റ അഭാവം ആഗോള ദാരിദ്ര്യ പട്ടിക തയ്യാറാക്കുന്നതിനെ ബാധിച്ചിട്ടുണ്ടെന്നും ലോകബാങ്കിനെ പഠനത്തിൽ വ്യക്തമാക്കുന്നു.

3

പ്രതീകാത്മക ചിത്രം

2011 ലെ ഔദ്യോഗിക കണക്കുകൾ പരിശോധിക്കുമ്പോൾ 2020ൽ ൽ ദാരിദ്ര്യം താഴേക്കാണ് സൂചിപ്പിക്കുന്നത് എന്നും പ്രത്യേകിച്ച് ഗ്രാമീണ മേഖലകളിൽ ദാരിദ്ര്യത്തിൽ കുറവ് വന്നിട്ടുണ്ടെന്നും പഠനം പറയുന്നു. 2020 വരെ ആഗോള തലത്തിലും ദാരിദ്ര്യം താഴേക്കായിരുന്നുവെന്നും പഠനം പറയുന്നു. എന്നാൽ മഹാമാരിയോടെ സ്ഥിതി മാറി. അതിന്റെ ഫലമായി 70 ദശലക്ഷം ആളുകൾ ദാരിദ്ര്യ പട്ടികയിലേക്ക് വന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കോവിഡിന് പിന്നാലെ ലോകം സാധാരണ നിലയിലേക്ക എത്തുമ്പോഴും വർദ്ധിച്ചുവരുന്ന ഭക്ഷ്യ-ഊർജ്ജ വിലകൾ ദാരിദ്ര്യ നിർമാർശനത്തിന് തടസമാണെന്ന് പഠനം പറയുന്നു.

4

പ്രതീകാത്മക ചിത്രം

2030 ഓടെ സമ്പൂർണ ദാരിദ്ര്യ നിർമാർജനം എന്ന ലക്ഷ്യം കൈവരിക്കാനും ഇത് തടസമാകുമെന്ന് പഠനം പറയുന്നു. സബ്‌സിഡികൾ ഒഴിവാക്കി ദരിദ്രരെയും ദുർബലരെയും ലക്ഷ്യമാക്കിയുള്ള പുനക്രമീകരണം നടത്തുക, ദീർഘകാലാടിസ്ഥാനത്തിലുള്ള വികസനത്തിന് പിന്തുണ നൽകുന്ന നിക്ഷേപങ്ങൾ വർധിപ്പിക്കുക, പാവപ്പെട്ടവരെ ഒഴിവാക്കി പൊതുവരുമാനം സമാഹരിക്കുക എന്നി മൂന്ന് വഴികളാണ് വരും വർഷങ്ങളിലെ ധനസമാഹരണത്തി് റിപ്പോർട്ട് മുന്നോട്ട് വയ്ക്കുന്ന മാർഗങ്ങൾ. ഈ മാർഗങ്ങളിലൂടെ ലക്ഷ്യങ്ങലെത്താൻ ആഭ്യന്തര സഹകരണം അനുവാര്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+