ചിരിയ്ക്കല്ലേ...ഇതൊരു മരണവാര്‍ത്തയാണ്, യുവാവ് 'മൂത്രമൊഴിച്ച്' മരിച്ചു
ബേട്ടൂല്‍: സംഭവം ഒരു മരണ വാര്‍ത്തയാണ് പക്ഷേ വായിച്ച് കഴിയുമ്പോള്‍ നിങ്ങളില്‍ ചിലര്‍ക്കെങ്കിലും ചിരിവരും . മരണവാര്‍ത്ത ചിരിപ്പിയ്ക്കുമെങ്കില്‍ ക്ഷമിയ്ക്കുക . റെയില്‍വേ സ്റ്റേഷന്‍ ഗാര്‍ഡനിലെ കമ്പി വേലിയില്‍ തല കുരുങ്ങി യുവാവ് മരിച്ചു . മധ്യപ്രദേശിലെ ബേട്ടൂളിലാണ് സംഭവം .
വിവേക് മാല്‍വിയ (35) എന്ന യുവാവാണ് മരിച്ചത് . കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടക്കുന്നത് . അമിതാമായി മദ്യപിച്ചിരുന്നു വിവേക് . റെയില്‍വേ ഗാര്‍ഡന് സമീപം എത്തിയ യുവാവ് ഗാര്‍ഡനിലെ വേലിയക്കരികില്‍ നിന്ന് പൂന്തോട്ടത്തിലേയ്ക്ക് മൂത്രമൊഴിച്ചു .

മദ്യലഹരിയില്‍ ആയിരുന്നതിനാല്‍ മൂത്രമൊഴിയ്ക്കുന്നതിനിടെ യുവാവ് അടിതെറഅരി വേലിയ്ക്കിടയിലേയ്ക്ക് വീണു . തല വേലിയില്‍ കുരുങ്ങി. ആളുകള്‍ ഓടിക്കൂടുകയും ചെയ്തു . വിവേകിനെ രക്ഷിയ്ക്കാന്‍ ആളുകള്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല .
അധികം വൈകാതെ തന്നെ പൊലീസ് സ്ഥലത്തെത്തി . കമ്പിവേലിയില്‍ നിന്ന് തല മോചിപ്പിച്ച് പുറത്തെടുക്കുമ്പോഴേയ്ക്കും വിവേക് മരിച്ചു . മദ്യലഹരിയില്‍ അല്ലായിരുന്നെങ്കില്‍ യുവാവിന് ഇത്തരമൊരു മരണം സംഭവിയ്ക്കില്ലായിരുന്നെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറയുന്നു .












Click it and Unblock the Notifications