കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ പുറത്താക്കാന്‍ പുതിയ പാര്‍ട്ടി വേണമെന്ന് കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്

Google Oneindia Malayalam News

ഗുവാഹത്തി: ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയ്. അസമിന്റെ മുന്‍ മുഖ്യമന്ത്രിയാണ് തരുണ്‍ ഗൊഗോയ്. ബിജെപിക്ക് കനത്ത ശിക്ഷ നല്‍കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

23

തങ്ങള്‍ സ്വന്തം കാര്യം മാത്രം നോക്കുന്നില്ല. പുതിയ പാര്‍ട്ടി വന്നാല്‍ കോണ്‍ഗ്രസിനും തിരിച്ചടിയാണ്. പക്ഷേ, ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ പുതിയ പാര്‍ട്ടി തന്നെ വരണം. അസമിലെ ജനങ്ങളുടെ താല്‍പ്പര്യം മാത്രമാണ് കോണ്‍ഗ്രസ് നോക്കുന്നതെന്നും മൂന്ന് തവണ അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയ് പറഞ്ഞു.

പൗരത്വ പ്രക്ഷോഭത്തിന് ആദ്യം തുടക്കമിട്ട സംസ്ഥാനമാണ് അസം. ഇവിടെ ബിജെപി സര്‍ക്കാരിനെതിരെ വന്‍ ജനരോഷമാണ് ഉയര്‍ന്നത്. അസമിലെ ജനങ്ങള്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ അടുത്തിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എങ്കിലും പ്രക്ഷോഭം തണുത്തിട്ടില്ല. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ അസമിലേക്കുള്ള യാത്ര പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപേക്ഷിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തരുണ്‍ ഗൊഗോയ് പുതിയ പാര്‍ട്ടി സംബന്ധിച്ച് പറയുന്നത്.

കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്കേസുകളെല്ലാം ഒഴിവാക്കാം; 'കശ്മീര്‍' പിന്തുണയ്ക്കണം, മോദി സര്‍ക്കാര്‍ ഉപാധിവച്ചെന്ന് സാക്കിര്‍ നായിക്

ബിജെപിയെ പരാജയപ്പെടുത്താന്‍ അസമിലെ കോണ്‍ഗ്രസിന് സാധിക്കില്ലെന്ന സൂചനയും അദ്ദേഹത്തിന്റെ വാക്കിലുണ്ട്. ആള്‍ അസം സ്റ്റുഡന്റ് യൂണിയനും സമാനമായ അഭിപ്രായം അടുത്തിടെ പ്രകടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് തവണ അസം മുഖ്യമന്ത്രിയായിരുന്ന തരുണ്‍ ഗൊഗോയിയെ 2016ലാണ് അസം ജനത പരാജയപ്പെടുത്തിയത്. ഗൊഗോയിയുടെ സുരക്ഷ കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ കുറച്ചിരുന്നു. ഇസഡ് പ്ലസ് സുരക്ഷയില്‍ നിന്ന് ഇസഡ് സുരക്ഷയായിട്ടാണ് കുറച്ചത്. നേരത്തെ എന്‍എസ്ജി കമാന്റോകള്‍ ഇദ്ദേഹത്തിനൊപ്പം എപ്പോഴുമുണ്ടായിരുന്നു. ഇപ്പോള്‍ സിആര്‍പിഎഫ് സുരക്ഷയാണ് നല്‍കുന്നത്.

English summary
Need a new party to pip BJP: Assam ex-CM Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X