കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക് സൈനിക തലവന്‍ ഇന്ത്യയ്ക്ക് ഭീഷണിയാവുമോ, ബിക്രം സിംഗിന്റെ മുന്നറിയിപ്പ് അവഗണിക്കരുത് !!

കോംഗോയിലെ യുഎന്‍ സമാധാന ദൗത്യ സേനയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ജനറല്‍ ബജ് വ

  • By Sandra
Google Oneindia Malayalam News

ദില്ലി: പുതുതായി ചുമതലയേറ്റ പാകിസ്താന്‍ കരസേന തലവന്റെ സമീപനത്തില്‍ ശ്രദ്ധചെലുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സൈനിക മേധാവി. മുന്‍ ഇന്ത്യന്‍ കരസേനാ മേധാവി ബിക്രം സിംഗാണ് ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ് വയെക്കുറിച്ച് മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയുടെ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ജനറല്‍ ബജ് വയ്ക്ക് കീഴില്‍ 2007ല്‍ സേവനമനുഷ്ഠിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിക്രം സിംഗിന്റെ വെളിപ്പെടുത്തല്‍. കോംഗോയിലെ യുഎന്‍ സമാധാന ദൗത്യ സേനയില്‍ ഡിവിഷണല്‍ കമാന്‍ഡറായിരുന്നു ബിക്രം സിംഗ്.

പാക് സൈന്യത്തില്‍ നിര്‍ണ്ണായക മാറ്റം

പാക് സൈന്യത്തില്‍ നിര്‍ണ്ണായക മാറ്റം

ലഫ്. ജനറല്‍ ഖമര്‍ ജാവേദ് ബജ് വ പാക് സൈന്യത്തിന്റെ തലപ്പത്തെത്തിയതോടെ പാക് സൈന്യത്തില്‍ കാര്യമായ മാറ്റമുണ്ടാകുമെന്നാണ് ബിക്രം സിംഗിന്റെ മുന്നറിയിപ്പ്. ജനറല്‍ റാഹീല്‍ ഷെരീഫ് നവംബര്‍ 30ന് വിരമിക്കാനിരിക്കെയാണ് പുതിയ കരസേനാ മേധാവിയായി ജാവേദ് ബജ് വ ചുമതലയേല്‍ക്കുന്നത്.

ഇന്ത്യയല്ല, ഭീകരവാദമാണ് ശത്രു

ഇന്ത്യയല്ല, ഭീകരവാദമാണ് ശത്രു

അയല്‍രാജ്യമായ ഇന്ത്യയല്ല, പാകിസ്താന്റെ മണ്ണില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീകരവാദമാണ് വെല്ലുവിളിയെന്ന് ജാവേദ് ബജ് വ പരസ്യമായി പ്രഖ്യാപിക്കുമെന്നാണ് ബിക്രം സിംഗ് കരുതുന്നത്

 ഇന്ത്യ- പാക് പ്രശ്‌നം

ഇന്ത്യ- പാക് പ്രശ്‌നം

പാക് അധീന കശ്മീര്‍, പാകിസ്താന്റെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവയെക്കുറിച്ച് സമഗ്ര ഇടപെടല്‍ നടത്തുന്ന ജാവേദ് ബജ് വയ്ക്ക് നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ അനുഭവ പാടവമുണ്ട്. ഇത് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കുന്നതിന് സഹായിക്കും.

യുഎന്‍ സമാധാന സേനയ്‌ക്കൊപ്പം

യുഎന്‍ സമാധാന സേനയ്‌ക്കൊപ്പം

ഐക്യരാഷ്ട്ര സഭയുടെ സമാധാന സേനയില്‍ ബ്രിഗേഡ് കമാന്‍ഡറായിരുന്ന ജനറല്‍ ബജ് വയ്ക്ക് കീഴില്‍ 2007ല്‍ സേവനമനുഷ്ഠിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിക്രം സിംഗിന്റെ വെളിപ്പെടുത്തല്‍.

തികഞ്ഞ പ്രൊഫഷണല്‍

തികഞ്ഞ പ്രൊഫഷണല്‍

യുഎന്‍ സമാധാന ദൗത്യത്തിനിടെ തികഞ്ഞ പ്രൊഫഷണല്‍ സ്വഭാവം ബജ് വ കാഴ്ചവെച്ചിട്ടുള്ളതായി ബിക്രം സിംഗ് ഓര്‍മ്മിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര വിഷങ്ങളിലുള്ള നിലപാടിനേക്കാള്‍ അദ്ദേഹത്തിന്റെ മാറ്റം വ്യത്യസ്തമാണെന്നും സ്വന്തം രാജ്യത്തേയ്ക്ക് തിരിച്ചുവരുമ്പോള്‍ രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുകയെന്നും സിംഗ് ചൂണ്ടിക്കാണിക്കുന്നു.

ഭീകരവാദത്തോടുള്ള നിലപാട്

ഭീകരവാദത്തോടുള്ള നിലപാട്

ഭീകരവാദത്തിനും ഭീകരരെയും പിന്തുണച്ചുവരുന്ന പാകിസ്ഥാന്റെ നിലപാടില്‍ പുതിയ സൈനിക മേധാവി നിര്‍ണ്ണായക മാറ്റം കൊണ്ടുവരുമോ എന്നാണ് ഇന്ത്യ ഉറ്റുനോക്കുന്നത്. ഇന്ത്യയ്ക്ക് ഭീഷണിയാവുന്ന അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനും ഇന്ത്യ പരിഹാരം പ്രതീക്ഷിക്കുന്നത് ജാവേദ് ബജ് വയില്‍ നിന്നുതന്നെയാണ്.

English summary
Need to be careful: ex-Indian army chief Bikram Singh on new Pak army chief Lef. Gen. Khamar Jawed Bajwa. Bikram Sigh served as a division commander under Bajwa in UN's Congo mission in 2007.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X