ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കണം: സോമനാഥ് ചാറ്റര്‍ജി
കൊല്‍ക്കത്ത: തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗാള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കണമെന്ന് സിപിഎം മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി. ഒറ്റക്ക് മത്സരിക്കാനുള്ള ശേഷി ബംഗാളില്‍ സിപിഎമ്മിന് ഇന്നില്ല. തനിച്ച് മത്സരിച്ചാല്‍ സിപിഎം രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പോയേക്കാം സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.
മമതാ ബാനര്‍ജി നേതൃത്വം നല്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കണം. ബംഗാളില്‍ സിപിഎം തകരുന്നത് കാണാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിപിഎമ്മിന്റെ പഴയ നേതൃത്വത്തിനാണ് പാര്‍ട്ടി തകര്‍ന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം. ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.
പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ പ്രതീക്ഷയുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനം പാര്‍ട്ടിയ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ ഭരണത്തിലെത്താമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്ലീനത്തിന്റെ പൊതുവേദിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം കോണ്‍ഗ്രസിനോട് മൃത് സമീപനമാണ് കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications