കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളില്‍ കോണ്‍ഗ്രസുമായി സിപിഎം സഖ്യമുണ്ടാക്കണം: സോമനാഥ് ചാറ്റര്‍ജി

  • By Athul
Google Oneindia Malayalam News

കൊല്‍ക്കത്ത: തങ്ങളുടെ ശക്തി കേന്ദ്രമായിരുന്ന പശ്ചിമ ബംഗാള്‍ തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസുമായി സംഖ്യമുണ്ടാക്കണമെന്ന് സിപിഎം മുന്‍ നേതാവ് സോമനാഥ് ചാറ്റര്‍ജി. ഒറ്റക്ക് മത്സരിക്കാനുള്ള ശേഷി ബംഗാളില്‍ സിപിഎമ്മിന് ഇന്നില്ല. തനിച്ച് മത്സരിച്ചാല്‍ സിപിഎം രണ്ടാം സ്ഥാനത്തേക്കോ മൂന്നാം സ്ഥാനത്തേക്കോ പോയേക്കാം സോമനാഥ് ചാറ്റര്‍ജി പറഞ്ഞു.

മമതാ ബാനര്‍ജി നേതൃത്വം നല്‍കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കണം. ബംഗാളില്‍ സിപിഎം തകരുന്നത് കാണാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

somnath chatterjee

സിപിഎമ്മിന്റെ പഴയ നേതൃത്വത്തിനാണ് പാര്‍ട്ടി തകര്‍ന്നതില്‍ പൂര്‍ണ്ണ ഉത്തരവാദിത്വം. ബംഗാളില്‍ പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ പുതിയ നേതൃത്വത്തില്‍ പ്രതീക്ഷ ഉണ്ടെന്നും സോമനാഥ് ചാറ്റര്‍ജി വ്യക്തമാക്കി.

പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയില്‍ പ്രതീക്ഷയുണ്ട്. കൊല്‍ക്കത്തയില്‍ നടക്കുന്ന പ്ലീനം പാര്‍ട്ടിയ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, ബിജെപി, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം നടക്കുന്ന ബംഗാളില്‍ കോണ്‍ഗ്രസിനെ ഒപ്പം കൂട്ടിയാല്‍ ഭരണത്തിലെത്താമെന്നാണ് പാര്‍ട്ടിയുടെ നിലപാട്. പ്ലീനത്തിന്റെ പൊതുവേദിയില്‍ പ്രസംഗിച്ച നേതാക്കളെല്ലാം കോണ്‍ഗ്രസിനോട് മൃത് സമീപനമാണ് കൈക്കൊണ്ടതെന്നതും ശ്രദ്ധേയമാണ്.

English summary
Need Coalition with Congress in Bengal: Somnath Chatterjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X