കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ സംഘര്‍ഷത്തിന് പിന്നില്‍ മുസ്ലിം പള്ളികളും മദ്രസകളും!!വെളിപ്പെടുത്തലുമായി കേന്ദ്രം

നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍

Google Oneindia Malayalam News

ദില്ലി: ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് മാധ്യമങ്ങളെയും മുസ്ലിം പള്ളികളെയും മദ്രസകളെയും നിയന്ത്രിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം. കശ്മീര്‍ താഴ് വരയിലെ പ്രശ്‌നങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുസ്ലിം പള്ളികള്‍, പത്രമാധ്യമങ്ങള്‍, മദ്രസ എന്നിവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.

കശ്മീരില്‍ മൂന്ന് ദശാബ്ദക്കാലമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുമായി പാകിസ്താന് ബന്ധമുണ്ടെന്ന വാദങ്ങളൊന്നും തന്നെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പിലെ പോലെ രാഷ്ട്രീയ സമവാക്യങ്ങള്‍ക്ക് മാറ്റംവരേണ്ടതുണ്ടെന്നും ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കപ്പെടുന്നു.

സാമ്പത്തിക പദ്ധതികള്‍

സാമ്പത്തിക പദ്ധതികള്‍

കശ്മീര്‍ താഴ്‌വരയിലെ ജനങ്ങളെ സ്വാധീനിക്കുന്നതിനായി കൂടുതല്‍ കേന്ദ്രപദ്ധതികള്‍ കൊണ്ടുവന്നാല്‍ ഗുണം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. വിഘടവാദികളുടെ സ്വാധീന വലയത്തില്‍പ്പെടുന്നതിന് മുമ്പായി ഷിയ, ബക്കല്‍വാല്‍, പദാഹി മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിയ്ക്കുന്നത് ഗുണം ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് വഹാബിസം പ്രചരിപ്പിക്കുന്നത് തടയുന്നതിന് സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.

 മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍

മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍

ഇന്ത്യാ വിരുദ്ധ നിലപാട് സ്വീകരിക്കുന്ന പത്രങ്ങള്‍ ടിവി ചാനലുകള്‍, സ്വീകരിക്കുന്ന മാധ്യമങ്ങള്‍ എന്നിവ കണ്ടെത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെ
ടുത്താന്‍ കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎപിഎ ചുമത്തി അറസ്റ്റ്

യുഎപിഎ ചുമത്തി അറസ്റ്റ്

സേനയ്‌ക്കെതിരെ കല്ലെറിയുന്ന സംഭവങ്ങളില്‍ പിടിയ്ക്കപ്പെടുന്നവര്‍ക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സംഭവത്തില്‍ പിടിയ്ക്കപ്പെടുന്ന പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ വിഘടനവാദികളുടെ സ്വാധീന വലയത്തില്‍ നിന്ന് രക്ഷപ്പെടുത്തുന്നതിനായി പ്രത്യേകം ജുവനൈല്‍ ഹോമുകളില്‍ പാര്‍പ്പിയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യമുന്നയിക്കുന്നു.

തൊഴിലില്ലായ്മ പരിഹരിക്കാന്‍

തൊഴിലില്ലായ്മ പരിഹരിക്കാന്‍

സംസ്ഥാനത്തെ സാമ്പത്തിക വികസനത്തിനും തൊഴിലില്ലായ്മ ഇല്ലാതാക്കുന്നതിനും കേന്ദ്രത്തിന്റെ ഇടപെടലോടെ പ്രത്യേകം ബിസിനസ് ഹൗസുകള്‍ ആരംഭിക്കണമെന്നും പ്രതിവര്‍ഷം പ്രത്യേക ലക്ഷ്യത്തോടെ പ്രവര്‍ത്തിയ്ക്കണമെന്നും നിര്‍ദേശിക്കുന്നു.

സേനാ വിന്യാസത്തില്‍ നിര്‍ണ്ണായക മാറ്റം

സേനാ വിന്യാസത്തില്‍ നിര്‍ണ്ണായക മാറ്റം

ഇന്റലിജന്‍സ്, പൊലീസ് എന്നിവയുടെ വിന്യാസത്തില്‍ വ്യത്യാസം വരുത്തി അതിര്‍ത്തിയില്‍ അങ്ങോളമിങ്ങോളം തീവ്രവാദികളുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി ജാഗ്രത പുലര്‍ത്തണമെന്നും, 2002ല്‍ ഏര്‍പ്പെടുത്തിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് പരിഷ്‌കരിക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.

English summary
The report suggests that some of the financial schemes of the Centre may be implemented through these people that may help to bring more people in their area of influence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X