കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യ മുൻപന്തിയിൽ: ലോകത്തിന് സഹകരണം ആവശ്യമെന്ന് ബിൽഗേറ്റ്സ്

Google Oneindia Malayalam News

ദില്ലി: ആഗോള തലത്തിൽ മുൻനിര വാക്സിൻ വാക്സിൻ നിർമാതാവെന്ന നിലയിൽ ഇന്ത്യയിൽ ലോകം പ്രതീക്ഷയർപ്പിക്കുന്നതായി മൈക്രോ സോഫ്റ്റ് വെയർ സ്ഥാപകൻ ബിൽഗേറ്റ്സ്. ഇന്ത്യ ഒരു പ്രമുഖ കൊവിഡ് വാക്സിൻ നിർമാതാവാണെന്നും അതിനാൽ കൊവിഡ് വാക്സിൻ നിർമാണത്തിൽ ഇന്ത്യയിൽ നിന്നുള്ള സഹകരണം ആവശ്യമണെന്നുമാണ് ബിൽഗേറ്റ് പിടിഐയോട് പ്രതികരിച്ചത്. കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കാൻ ശേഷിയുള്ള വികസ്വര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്നും ലോകം ഇക്കാര്യത്തിൽ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നം ബിൽഗേറ്റ്സ് ചൂണ്ടിക്കാണിച്ചു.

ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ് ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ വേണ്ടതെല്ലാം ചെയ്യും; ചൈനക്കെതിരെ ആഞ്ഞടിച്ച് രാജ്നാഥ് സിംഗ്

കൊറോണ വൈറസ് പ്രതിരോധ വാക്സിന് വേണ്ടി ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള പദ്ധതികളെക്കുറിച്ചും ബിൽഗേറ്റ്സ് പറഞ്ഞു. അസ്ട്രാസെനേക്ക, ഓക്സ്ഫഡ്, നോവാവാക്സ്, ജോൺസൺ ആൻഡ് ജോൺസൺ എന്നിവയിൽ നിന്ന് ഏതിൽ നിന്നെങ്കിലുമുള്ള വാക്സിൻ ഇന്ത്യയിൽ നിർമിക്കാമെന്ന ആശയമാണ് ബിൽഗേറ്റ്സ് ഇപ്പോൾ മുന്നോട്ടുവെച്ചിട്ടുള്ളത്.

billgates-15853

കൊവിഡ് വാക്സിൻ അടുത്ത വർഷം തന്നെ പുറത്തിറക്കിയേക്കാമെന്നും ഇന്ത്യയിൽ വലിയ അളവിൽ വാക്സിൻ ഉൽപ്പാദിപ്പിച്ചേക്കുമെന്നും അദ്ദേഹം പറയുന്നു. എത്രയും പെട്ടെന്ന് ഇന്ത്യയിൽ നിന്ന് കൊവിഡ് വാക്സിൻ പുറത്തിറങ്ങണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. വാക്സിൻ ഫലപ്രദവും സുരക്ഷിതവും ആണെന്ന് അറിയുന്നതോടെ അടുത്ത വർഷത്തോടെ പ്രവർത്തനങ്ങൾ കൂടുതൽ വ്യക്തമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതോടെ വലിയ അളവിൽ വാക്സിൻ ഉൽപ്പാദനം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
UAE announces emergency approval for use of Covid-19 vaccine | Oneindia Malayalam

ആഗോളതലത്തിൽ കൊവിഡ് വാക്സിൻ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് ബിൽഗേറ്റ്സ് ഇന്ത്യയുടെ നീക്കങ്ങളിൽ പ്രതീക്ഷയർപ്പിച്ച് രംഗത്തെത്തുന്നത്. ഓക്സ്ഫഡ് സർവ്വകലാശാലയും ബ്രിട്ടീഷ് മരുന്ന് മരുന്ന് നിർമാണ കമ്പനിയായ അസ്ട്രാസെനേക്കയും സിറം ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് നടത്തുന്ന മരുന്ന് പരീക്ഷണങ്ങളാണ് ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷ നൽകുന്നത്. മരുന്ന് കുത്തിവെച്ച വളണ്ടിയറിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ അസ്ട്രാസനേക്ക മരുന്ന് പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചെങ്കിലും ദിവസങ്ങൾക്ക് ശേഷം പരീക്ഷണം പുനനാരംഭിക്കുന്നതായി അസ്ട്രാസെനേക്കയും ഓക്സ്ഫഡ് സർവ്വകലാശാലയും വ്യക്തമാക്കിയിരുന്നു.

കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നതിന് ലോകം സാക്ഷിയാണ്; മോദി മാത്രം അറിഞ്ഞില്ല: രാഹുല്‍ ഗാന്ധികുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നതിന് ലോകം സാക്ഷിയാണ്; മോദി മാത്രം അറിഞ്ഞില്ല: രാഹുല്‍ ഗാന്ധി

'ഖുർആനെ അപമാനിക്കുന്ന മനോരമയുടെ കാർട്ടൂൺ; പത്രം പ്രകടിപ്പിച്ചത്‌ പച്ചയായ വർഗീയതയെന്ന് സമസ്‌ത''ഖുർആനെ അപമാനിക്കുന്ന മനോരമയുടെ കാർട്ടൂൺ; പത്രം പ്രകടിപ്പിച്ചത്‌ പച്ചയായ വർഗീയതയെന്ന് സമസ്‌ത'

ഇന്ത്യയില്‍ 80000 കടന്ന് കൊവിഡ് മരണം; 15000ത്തിലധികം മരണം 14 ദിവസത്തിനുള്ളില്‍; ആശങ്കഇന്ത്യയില്‍ 80000 കടന്ന് കൊവിഡ് മരണം; 15000ത്തിലധികം മരണം 14 ദിവസത്തിനുള്ളില്‍; ആശങ്ക

അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുലഅഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല

English summary
Need cooperation from India on manufacturing Covid-19 vaccine: Bill Gates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X