കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമല്‍ഹാസന് കേരളത്തോട് വിരോധമോ? ജല്ലിക്കെട്ടില്‍ കേരളത്തെ വലിച്ചിഴക്കുന്നതെന്തിന്?

ജല്ലിക്കെട്ട് പ്രതിഷേധക്കാര്‍ക്ക് നേരെ ഉണ്ടായ പോലീസ് നടപടിയെ വിമര്‍ശിച്ച് കമല്‍ഹാസന്‍. പോലീസ് വിശദീകരണം നല്‍കണമെന്ന് കമല്‍ ആവശ്യപ്പെട്ടു.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് വിവാദത്തില്‍ തമിഴരെ പിന്തുണച്ചവരാണ് മലയാളത്തിലെ ചില താരങ്ങള്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ കമലിനും മോഹന്‍ ലാലിനും എംടി വാസുദേവന്‍ നായര്‍ക്കുമെതിരെ കൊലവിളിച്ചപ്പോള്‍ നിശബ്ദരായിരുന്നവര്‍ പോലും തമിഴരുടെ ജല്ലിക്കെട്ടിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ജല്ലിക്കെട്ട് വിവാദത്തില്‍ കമല്‍ഹാസന്‍ കേരളീയരെ കുത്തി രംഗത്തെത്തിയിരിക്കുകയാണ്.

കേരളത്തില്‍ ആന എഴുന്നെളളിപ്പ് ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ട് വേണമെന്നാണ് കമലിന്റെ അഭിപ്രായം. കേരളത്തില്‍ മദമിളകിയെ ആനകളുടെ ചവിട്ടേറ്റ് എത്രപേരാണ് വര്‍ഷം മരിക്കുന്നതെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു. എല്ലാവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നും തമിഴ്‌നാടിനും കേരളത്തിനും രണ്ട് നിയമം ശരിയാണോയെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു.

കഴിഞ്ഞ ദിവസവും ജല്ലിക്കെട്ടില്‍ പ്രതികരണവുമായി കമല്‍ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരോട് ശാന്തരാകാനും അക്രമങ്ങളിലേക്ക് കടക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

 20 വര്‍ഷമായി ശ്രമിക്കുന്നു

20 വര്‍ഷമായി ശ്രമിക്കുന്നു

ജല്ലിക്കെട്ടിന് പിന്തുണയുമായിട്ടാണ് കമല ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 20 വര്‍ഷമായി ജല്ലിക്കെട്ടില്‍ നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും കമലഹാസന്‍ വിമര്‍ശിക്കുന്നു.

 കേരളം എന്ത് പിഴച്ചു

കേരളം എന്ത് പിഴച്ചു

ജല്ലിക്കെട്ട് വിവാദത്തില്‍ കേരളത്തെ കുത്തിയാണ് അദ്ദേഹം സംസാരിച്ചത്. കേരളത്തില്‍ ആന എഴുന്നെള്ളത്ത് ആകാമെങ്കില്‍ ജല്ലിക്കെട്ട് നടത്താമെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ട് ജല്ലിക്കെട്ട് നിരോധിക്കുന്നുവെന്നും കമല്‍ഹാസന്‍ചോദിക്കുന്നു.

 ആനയുടെ ചവിട്ടേറ്റ് മരിക്കുന്നില്ലേ

ആനയുടെ ചവിട്ടേറ്റ് മരിക്കുന്നില്ലേ

കേരളത്തില്‍ ആന എഴുന്നെള്ളത്തിനിടെ ആനയുടെ ചവിട്ടേറ്റ് വര്‍ഷത്തില്‍ എത്രയോ പേര്‍ മരിക്കുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നിട്ടും അവയെ ഇപ്പോഴും എഴുന്നെള്ളത്തിന് ഉപയോഗിക്കുന്നുണ്ടെന്നും കമല്‍ ഹാസന്‍. മണിക്കൂറുകളോളം നിര്‍ത്തി അടുത്തു നിന്ന് ചെണ്ട കൊട്ടുന്നു, വെടിക്കെട്ട് നടത്തുന്നു. ഇതൊന്നും നിരോധിക്കുന്നില്ലെന്നും അദ്ദേഹം.

 എന്തിന് രണ്ട് നിയമം

എന്തിന് രണ്ട് നിയമം

തമിഴ്‌നാടിനും കേരളത്തിനും രണ്ട് നിയമമാണെന്ന് കമല്‍ പറയുന്നു. കേരളത്തിലുള്ളവരും തമിഴ്‌നാട്ടിലുള്ളവരും ഒരുപോലെ നികുതി നല്‍കുന്നവരാണെന്നും എന്നിട്ടും രണ്ട് നിയമമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

 വാഹനങ്ങള്‍ നിരോധിക്കുന്നുണ്ടോ

വാഹനങ്ങള്‍ നിരോധിക്കുന്നുണ്ടോ

ജല്ലിക്കെട്ടില്‍ മരിക്കുന്നതിനെക്കാള്‍ ആളുകള്‍ വര്‍ഷംതോറും വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. എന്നിട്ടും വാഹനങ്ങള്‍ നിരോധിക്കുന്നുണ്ടോയെന്ന് കമല്‍ഹാസന്‍ ചോദിക്കുന്നു. അപകടകരമാണെന്ന് അറിയാമെങ്കിലും വാഹന റേസിങ് നിരോധിക്കുന്നുണ്ടോയെന്നും ജല്ലിക്കെട്ടിന് മാത്രം എന്തിന് നിരോധനം ഏര്‍പ്പെടുത്തുന്നുവെന്നും കമല്‍ ചോദിക്കുന്നു.

 നിയന്ത്രണം ആകാം

നിയന്ത്രണം ആകാം

മൃഗസ്‌നേഹത്തിന്റെ പേരില്‍ ജല്ലിക്കെട്ടിനെ എതിര്‍ക്കുന്നവര്‍ എന്തുകൊണ്ട് മാംസത്തിനായി മാടുകളെ കൊല്ലുന്നത് എതിര്‍ക്കുന്നില്ലെന്നും കമല്‍ഹാസന്‍ ചോദിക്കുന്നു. നിരോധിക്കുന്നത് ശരിയല്ലെന്നും നിയന്ത്രണം ആകാമെന്നു അദ്ദേഹം പറയുന്നു. ജല്ലിക്കെട്ടിന് ശേഷം കാളകളെ നല്ല ഭക്ഷണം നല്‍കി പരിപാലിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം.

 അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്

അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്

എല്ലാ നിരോധനങ്ങളെയും എതിര്‍ക്കുന്നയാളാണ് താനെന്ന് കമല്‍ പറയുന്നു. തന്റെ ചിത്രം വിശ്വരൂപത്തിന് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ എതിര്‍ത്തിരുന്നുവെന്ന് കമല്‍ പറയുന്നു. ജനങ്ങള്‍ക്കു മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കരുതെന്നും അങ്ങനെ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് ഹിന്ദിക്കെതിരെ പ്രക്ഷോഭം ഉണ്ടായതെന്നും അദ്ദേഹം.

 ഉത്തരം നല്‍കണം

ഉത്തരം നല്‍കണം

ജല്ലിക്കെട്ടില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി ശരിയായില്ലെന്ന് കമല്‍ പറയുന്നു. പോലീസുകാര്‍ ഓട്ടോറിക്ഷ കത്തിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. പോലീസുകാര്‍ ഉണ്ടാക്കിയ ആക്രമണങ്ങളില്‍ വിശദീകരണം നല്‍കണമെന്നും അദ്ദേഹം. പോലീസ് നടപടി ഞെട്ടിച്ചുവെന്നും കമല്‍ പറയുന്നു.

 ജനങ്ങള്‍ക്കൊപ്പം

ജനങ്ങള്‍ക്കൊപ്പം

ജല്ലിക്കെട്ട് വിവാദത്തില്‍ സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് കമല്‍ഹാസന്‍ പറയുന്നു. എംജിആര്‍ ആയിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ജനങ്ങള്‍ക്കൊപ്പം പ്രതിഷേധത്തില്‍ അദ്ദേഹവും പങ്കെടുക്കുമായിരുന്നുവെന്ന് കമല്‍ പറയുന്നു.

 പെറ്റ എന്തിന്

പെറ്റ എന്തിന്

പെറ്റയ്‌ക്കെതിരെയും കമല്‍ വിമര്‍ശനം ഉന്നയിച്ചു. മൃഗങ്ങളെ സംരക്ഷിക്കാന്‍ അനിമല്‍വെല്‍ഫെയര്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഉള്‌ലപ്പോള്‍ പെറ്റ എന്തിനാണെന്നും കമല്‍ ചോദിക്കുന്നു.

English summary
Tamil actor Kamal Haasan said today he wants "a reasonable explanation" for the alleged police violence against peaceful pro-Jallikattu protesters in Chennai yesterday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X