കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്തിനാണ് നവംബര്‍ 10ന് ടിപ്പു ജയന്തി ആഘോഷിച്ചത്?

  • By Vikky Nanjappa
Google Oneindia Malayalam News

മൈസൂരു: നിനച്ചിരിക്കാത്ത നേരത്താണ് കര്‍ണാടകയില്‍ ഒരു സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. മുന്‍പില്ലാത്ത വിധം ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷവുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരാണ് കോലാഹലങ്ങള്‍ക്ക് തുടക്കമിട്ടത്. വി എച്ച് പിയും ബി ജെ പിയും ഇത് ഏറ്റുപിടിച്ചു. വലിയ പ്രശ്‌നമായി. വെട്ടും കുത്തും കൊലപാതകവുമായി.

<strong>Read Also: ടിപ്പു സുല്‍ത്താന്‍ വിവാദം; ബിജെപി എംപിക്ക് വധഭീഷണി</strong>Read Also: ടിപ്പു സുല്‍ത്താന്‍ വിവാദം; ബിജെപി എംപിക്ക് വധഭീഷണി

എന്തിനാണ് സര്‍ക്കാര്‍ നവംബര്‍ പത്താം തീയതി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷത്തിന് തുടക്കമിട്ടത് - പലരും ചോദിക്കുന്ന ചോദ്യമാണ്. മൈസൂരില്‍ നിന്നുള്ള എം പിയും ബി ജെ പി നേതാവുമായ പ്രതാപ് സിംഹയ്ക്കും ചോദിക്കാനുള്ളത് ഇതേ ചോദ്യമാണ്. ടിപ്പു വിവാദവുമായി ബന്ധപ്പെട്ട് വധഭീഷണി ലഭിച്ച പ്രതാപ് സിംഹ വണ്‍ഇന്ത്യയോട് സംസാരിക്കുന്നു. കാണൂ സിംഹയ്ക്ക് ചോദിക്കാനുള്ളത് എന്തൊക്കെയാണ് എന്ന്.

ജനനത്തീയതി ഇരുപതിനല്ലേ

ജനനത്തീയതി ഇരുപതിനല്ലേ

ടിപ്പു സുല്‍ത്താന്റെ ജനനത്തീയതി നവംബര്‍ 20ന് ആണ്. നവംബര്‍ 10ന് ജന്മദിനാഘോഷം നടത്തുന്നത് പിന്നെ എന്തിനാണ്. കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാരും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇക്കാര്യത്തില്‍ മറുപടി പറയണം - പ്രതാപ് സിംഹ വണ്‍ഇന്ത്യയോട് പറഞ്ഞു.

അപമാനിക്കാനുള്ള ശ്രമം

അപമാനിക്കാനുള്ള ശ്രമം

സംസ്ഥാനത്തെ ഒരുവിഭാഗം ആളുകളെ അപമാനിക്കാനുള്ള ശ്രമമാണ് ഇത്. ഒന്നാമത് അന്ന് ദീപാവലി ആഘോഷത്തിന്റെ ദിവസമാണ്. മറ്റൊന്ന് മെല്‍ക്കോട്ടയില്‍ വെച്ച് 700 അയ്യങ്കാര്‍മാരെ ടിപ്പു സുല്‍ത്താന്‍ കൂട്ടക്കൊല ചെയ്ത ദിവസം കൂടിയാണ് നവംബര്‍ 10. മതവികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അത്ഭുതപ്പെടുത്തുന്നതാണ്.

എന്തുകൊണ്ടാണ് പ്രതിഷേധങ്ങള്‍

എന്തുകൊണ്ടാണ് പ്രതിഷേധങ്ങള്‍

സര്‍ക്കാര്‍ പരിപാടിയായിട്ടാണ് ഇത്തവണ ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചത്. അത് തന്നെയാണ് എതിര്‍പ്പിന് കാരണമായത്. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് പരിപാടിയായി ടിപ്പു ജയന്തി ആഘോഷിച്ചപ്പോള്‍ ജനങ്ങള്‍ എതിര്‍പ്പുമായി രംഗത്ത് വന്നു. അതാണ് ഉണ്ടായത്.

ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയോ

ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയോ

ടിപ്പു സുല്‍ത്താന്‍ സ്വാതന്ത്ര്യ സമര സേനാനിയാണ് എന്നാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പറയുന്നത്. സ്വാതന്ത്ര്യം എന്നാല്‍ എന്താണ് എന്ന് പോലും ടിപ്പുവിന് അറിയില്ലായിരുന്നു. ഇതിനെ നിയമപരമായി നേരിടും. ടിപ്പു സ്വാതന്ത്ര്യ സമര സേനാനിയാണ് എന്ന പരാമര്‍ശങ്ങള്‍ നീക്കം ചെയ്യേണ്ടതാണ്.

വധഭീഷണികള്‍ രണ്ടെണ്ണം

വധഭീഷണികള്‍ രണ്ടെണ്ണം

വിവാദവുമായി ബന്ധപ്പെട്ട് മൈസൂരില്‍ നിന്നുള്ള എം പിയും ബി ജെ പി നേതാവുമായ പ്രതാപ് സിംഹയെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ജ്ഞാനപീഠ ജേതാവും എഴുത്തുകാരനും നാടകകൃത്തുമായ ഗിരീഷ് കര്‍ണാടിനെ കൊലപ്പെടുത്തുമെന്നും നേരത്തെ ഭീഷണിയുണ്ടായിരുന്നു. പ്രതാപ് സിംഹയുടെ ഫേസ്ബുക്ക് പേജിലാണ് വധഭീഷണി പ്രത്യക്ഷപ്പെട്ടത്.

English summary
Need explanation on why Tipu Jayanti celebrated on Nov 10: Prathap Simha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X