മോദി ജനങ്ങളെ ചിരിപ്പിച്ചത് വെറുതെയല്ല; സാമൂഹ്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിനാണ്, ട്രോളര്‍മാര്‍ 'ശശി'യായി
ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്. അവ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും അതാണെന്നും അദ്ദേഹം പറഞ്ഞു.
ചെന്നൈ: ഫലിതങ്ങള്‍ ജീവിതത്തില്‍ സന്തോഷം പ്രധാനം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹങ്ങളെ ബന്ധിപ്പിക്കാന്‍ ഫലിതങ്ങളും ആക്ഷേപഹാസ്യങ്ങളും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ചോ രാമസ്വാമിയുടെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ചിരിയെന്നാല്‍ ഏതൊരു ആയുധത്തിലും ശക്തമാണ്. അവ തകര്‍ക്കുകയല്ല, മറിച്ച് ബന്ധിപ്പിക്കുകയാണ് ചെയ്യുക. ഇന്ന് നമുക്ക് അത്യാവശ്യമായ കാര്യവും അതാണെന്നും അദ്ദേഹം പറഞ്ഞു. ചോയുടെ ആക്ഷേപഹാസ്യങ്ങള്‍ വിമര്‍ശനങ്ങളെ പ്രിയപ്പെട്ടവയാക്കിയിരുന്നവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോയുടെ സംഭാവനകള്‍ തമിഴ്‌നാട്ടില്‍ മാത്രം ഒതുങ്ങുന്നവയല്ല. ഇന്ത്യയിലെ മാധ്യമരാഷ്ട്രീയ രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് സ്വാധീനം ചെലുത്താന്‍ സാധിച്ചിരിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ചോയെ മനസിലാക്കുക അത്ര എളുപ്പമല്ല. അത് അറിയണമെങ്കില്‍ ഭാഷകള്‍ക്കും അപ്പുറത്തുള്ള അദ്ദേഹത്തിന്റെ ദേശസ്‌നേഹം, ധൈര്യം, ആത്മാര്‍ഥത എന്നിവ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications