കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണ്ടന്‍ സിദ്ധാന്തങ്ങളല്ല; വേണ്ടത് ശക്തമായ പദ്ധതി- നിര്‍മല സീതാരാമനെ പരിഹസിച്ച് രാഹുല്‍

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പുതിയ തലമുറകളെ കുറിച്ച് മണ്ടന്‍ സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കുകയല്ല വേണ്ടതെന്നും സാമ്പത്തിക രംഗം തിരിച്ചുപിടിക്കാന്‍ ശക്തമായ പദ്ധതിയാണ് ആവശ്യമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Rahul

രാജ്യത്തെ വാഹന വിപണി തകരാന്‍ കാരണം പുതുതലമുറ ഓണ്‍ലൈന്‍ ടാക്‌സികളെ ആശ്രയിക്കുന്നതാണെന്ന നിര്‍മല സീതാരാമന്റെ പ്രസ്താവനയാണ് വിവാദമായത്. കെട്ടിച്ചമച്ചുണ്ടാക്കുന്ന വാര്‍ത്തകളും മണ്ടന്‍ സിദ്ധാന്തങ്ങളുമല്ല രാജ്യത്തിന് ഇപ്പോള്‍ ആവശ്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള ശക്തമായ പദ്ധതിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്ന മന്ത്രി സമ്മതിച്ചത് ശുഭകരമായ തുടക്കമാണെന്നും രാഹുല്‍ പറഞ്ഞു.

നിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ലനിര്‍മല സീതാരാമനെ പൊളിച്ചടുക്കി മാരുതി സുസുകി; മന്ത്രിയുടെ വാദം തള്ളി, ഒലയും ഊബറുമല്ല

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ വേണ്ട നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരിക്കുകയാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. അഞ്ചിന നിര്‍ദേശങ്ങളാണ് അദ്ദേഹം മുന്നോട്ടുവച്ചത്. ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാന്‍ ഇനിയും കുറച്ച് വര്‍ഷങ്ങളെടുക്കുമെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

ധനമന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി സുസുകിയും രംഗത്തുവന്നു. അമേരിക്കയില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമാണെന്നും അവിടെ വാഹന നിര്‍മാണ രംഗം പ്രതിസന്ധിയില്‍ അല്ലെന്നും സുസുകി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ടാക്‌സികള്‍ സജീവമായ കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയാണ് വാഹന നിര്‍മാണ മേഖല ഇത്രയും വളര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
Need plan to fix economy not foolish theories about millenials: Rahul
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X