കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍മ്മത്തോട്‌ ചര്‍മ്മം ചേരാത്ത സ്‌പര്‍ശനം ലൈംഗിക പീഡനമാവില്ലെന്ന്‌ കോടതി; ഉത്തരവ്‌ വിവാദത്തില്‍

Google Oneindia Malayalam News

മുംബൈ: ചര്‍മ്മത്തോട്‌ ചര്‍മ്മം ചേരാതെ നടത്തുന്ന സ്‌പര്‍ശനങ്ങള്‍ ലൈംഗിക പീഡനമാകില്ലെന്ന്‌ മുംബൈ ഹൈക്കോടതി. പോക്‌സോ നിയമവുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവെയാണ്‌ മുംബൈ ഹൈക്കോടതിയുടെ വിവാദ ഉത്തരവ്‌. പെണ്‍കുട്ടിയുടെ വസ്‌ത്രത്തിന്‌ പുറത്ത്‌ കൈവെച്ച്‌ സ്‌പര്‍ശിക്കുന്നത്‌ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന്‌ മുംബൈ ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. മുംബൈ ഹൈക്കോടതിയുടെ നാഗ്‌പൂര്‍ ബെഞ്ച്‌ ആണ്‌ വിവാദ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. ഉത്തരവിനെതിരെ വലിയ പ്രതിഷേധമാണ്‌ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഉയരുന്നത്‌. നാഗ്‌പൂര്‍ ബെഞ്ച്‌ ജസ്റ്റിസ്‌ പുഷ്‌പ ഗനേഡിവാലയാണ്‌ വിവാദ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

ഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷഇരിക്കൂര്‍ വേണ്ട; പേരാവൂരില്‍ പിടിമുറുക്കാന്‍ ജോസ് പക്ഷം... പിടി ജോസ് മല്‍സരിക്കും, വാനോളം പ്രതീക്ഷ

12വയസുകാരിയെ പീഡിപ്പിച്ചതിന്‌ മുപ്പത്തൊന്‍പത്‌കാരനെ മൂന്ന്‌ വര്‍ഷത്തേക്ക്‌ ശിക്ഷിച്ച സെക്ഷന്‍സ്‌ കോടതി നടപടി തിരുത്തിയാണ്‌ ഹൈക്കോടതി പുതിയ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പെണ്‍കുട്ടിയെ പേരക്ക നല്‍കാമെന്ന്‌ പറഞ്ഞ്‌ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ്‌ കേസ്‌ . വീട്ടില്‍ വെച്ച്‌ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്‌പര്‍ശിക്കുകയും വസ്‌ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ മേല്‍വസ്‌ത്രം മാറ്റാതെയാണ്‌ മാറിടത്തില്‍ സ്‌പര്‍ശിച്ചത്‌. അതുകൊണ്ട്‌ തന്നെ ഇതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ലെന്ന്‌ കോടതി ഉത്തരവില്‍ പറയുന്നു. മറിച്ച്‌ ഐപിസി 354 വകുപ്പ്‌ പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിന്‌ പ്രതിക്കെതിരെ കേസെടുക്കാം. എന്നാല്‍ ഈ വകുപ്പ്‌ പ്രകാരം ഒരു വര്‍ഷം മാത്രമാണ്‌ തടവുശികഷ. പോക്‌സോ ആക്ട്‌ പ്രകാരമാണെങ്കില്‍ കുറഞ്ഞത്‌ 3 വര്‍ഷമെങ്കലും തടവ്‌ ശിക്ഷ ലഭിക്കും

pocso

നേരത്തെ പോക്‌സോ ആക്ടും ഐപിസിയും ചേര്‍ത്താണ്‌ സെക്ഷന്‍സ്‌ കോടതി ശിക്ഷ വിധിച്ചത്‌. അത്‌ പ്രകാരമുള്ള ശിക്ഷ തുടരുന്നതിനിടെയാണ്‌ പ്രതി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്‌. പോക്‌സോ പ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കിയെങ്കിലും സെക്ഷന്‍ 354 പ്രകാരമുള്ള ശിക്ഷ നിലനില്‍ക്കും. പോക്‌സോ പ്രകാരം ശക്തമായ ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ വ്യക്തമായ തെളിവും ഗൗരവമേറിയ ആരോപണങ്ങളും കേസില്‍ അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടിയുടെ മേല്‍ വസ്‌ത്രം മാറ്റിയോ, വസ്‌ത്രത്തിനകത്തേക്ക്‌ കയ്യിട്ടോ, മാറിടത്തില്‍ നേരിട്ട്‌ കൈകൊണ്ട്‌ സ്‌പര്‍ശിച്ചോ തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും കൃത്യമായ തെളിവോടെ ഉത്തരമില്ലെങ്കില്‍ കേസ്‌ ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഉത്തരവില്‍ പറയുന്നു.

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

സർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു, കേരളത്തിലെ സിപിഎമ്മിൽ മൃദു ബിജെപി ചേരിയെന്ന് ഡോ. ആസാദ്സർക്കാർ ആർഎസ്എസിനെ പ്രീണിപ്പിക്കുന്നു, കേരളത്തിലെ സിപിഎമ്മിൽ മൃദു ബിജെപി ചേരിയെന്ന് ഡോ. ആസാദ്

English summary
need skin to skin physical contact only refers sexual assault says Bombay high court order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X