കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗണ്‍ തീര്‍ന്നാല്‍ ജനങ്ങളുടെ 'കുത്തൊഴുക്ക്'; മുഖ്യമന്ത്രിമാരോട് മോദി പറഞ്ഞ കാര്യം ഇതാണ്

  • By Desk
Google Oneindia Malayalam News

ദില്ലി: 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവ് അവസാനിച്ചാല്‍ ജനങ്ങളുടെ യാത്ര സംബന്ധിച്ച് കൃത്യമായ പദ്ധതി ആവിഷ്‌കരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രിമാരുമായി അദ്ദേഹം നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് ഒരാഴ്ച പിന്നിടുന്ന വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.

അമ്പരപ്പിക്കുന്ന തരത്തില്‍ ജനങ്ങളുടെ യാത്രയുണ്ടാകാന്‍ സാധ്യതയുണ്ട്. സംസ്ഥാനങ്ങള്‍ക്ക് പുറത്തുള്ളവര്‍ കൂട്ടത്തോടെ തിരിച്ചെത്തിയേക്കാം. കൊറോണ വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇത് ഒഴിവാക്കണം. സംസ്ഥാനങ്ങളും കേന്ദ്രവും ഇക്കാര്യത്തില്‍ പൊതു പദ്ധതി തയ്യാറാകണമെന്നും മോദി ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍....

പഴയ പോലെയാകാന്‍ കഴിയില്ല

പഴയ പോലെയാകാന്‍ കഴിയില്ല

ലോക്ക് ഡൗണ്‍ കഴിഞ്ഞ ഉടനെ എല്ലാ പ്രവര്‍ത്തനങ്ങളും പഴയ പോലെയാകാന്‍ കഴിയില്ല. ചില രക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 24നാണ് പ്രധാനമന്ത്രി രാജ്യം മൊത്തം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. കൊറോണ രോഗം വ്യാപിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയായിരുന്നു മോദിയുടെ പ്രഖ്യാപനം. സാമൂഹിക അകലം പാലിക്കുക മാത്രമാണ് പ്രശ്‌നത്തിന് പരിഹാരം എന്നും മോദി പറഞ്ഞിരുന്നു.

പലവിധ ആവശ്യങ്ങള്‍

പലവിധ ആവശ്യങ്ങള്‍

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും മോദിക്കൊപ്പം വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു. എല്ലാവരും നിശ്ചിത അകലം പാലിച്ചാണ് ഇരുന്നിരുന്നത്. എന്താണ് ഓരോ സംസ്ഥാനങ്ങളിലെയും അവസ്ഥ എന്ന മോദി ചോദിച്ചറിഞ്ഞു. ഇനി നടപ്പാക്കേണ്ട കാര്യങ്ങളും അദ്ദേഹം നിര്‍ദേശിച്ചു. സംസ്ഥാനങ്ങള്‍ പലവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്.

പേമ ഖണ്ഡുവിന്റെ വിവാദ ട്വീറ്റ്

പേമ ഖണ്ഡുവിന്റെ വിവാദ ട്വീറ്റ്

സാമൂഹിക അകലം പാലിക്കുക മാത്രമാണ് കൊറോണ വൈറസിനെ നേരിടാനുള്ള മാര്‍ഗമെന്നും മറ്റൊന്നും ചെയ്യേണ്ടെന്നും മോദി പറഞ്ഞതായി ബിജെപി നേതാവും അരുണാചല്‍ മുഖ്യമന്ത്രിയുമായ പേമ ഖണ്ഡു പിന്നീട് ട്വീറ്റ് ചെയ്തു. ലോക്ക് ഡൗണ്‍ ഏപ്രില്‍ 15ന് അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തെങ്കിലും അധികം വൈകാതെ അദ്ദേഹം ഇക്കാര്യം ഡിലീറ്റ് ചെയ്തു.

തബ്ലീഗ് യോഗം

തബ്ലീഗ് യോഗം

ദില്ലി നിസാമുദ്ദീനിലെ തബ്ലീഗ് യോഗത്തില്‍ പങ്കെടുത്തവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച കാര്യവും ചര്‍ച്ചയായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. പലരും രോഗം ബാധിച്ച് മരിച്ചു. പലര്‍ക്കും രോഗം സ്ഥിരീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തബ്ലീഗ് സമ്മേളനം ചര്‍ച്ചയായത്.

യുദ്ധം തുടങ്ങിയിട്ടേയുള്ളൂ

യുദ്ധം തുടങ്ങിയിട്ടേയുള്ളൂ

യുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്നും എല്ലാ സമയവും ജാഗ്രത പാലിക്കണമെന്നും മോദി ആവശ്യപ്പെട്ടു. കൊറോണ വൈറസ് പൂര്‍ണമായും ഇല്ലാതാകുന്നത് വരെ പോരാട്ടം തുടരണം. രാജ്യത്തെ ഓരോ പൗരനും വേണ്ടിയുള്ള പോരാട്ടമാണിത്. ആരോഗ്യ പ്രവര്‍ത്തകരെ ഏല്‍പ്പിച്ച് ആരും ഒഴിഞ്ഞു നില്‍ക്കരുതെന്നും മോദി മുഖ്യമന്ത്രിമാരോട് പറഞ്ഞു.

എത്രനാള്‍ നീളുമെന്ന് പറയാനാകില്ല

എത്രനാള്‍ നീളുമെന്ന് പറയാനാകില്ല

കൊറോണ വൈറസിനെതിരായ പോരാട്ടം എത്രനാള്‍ നീളുമെന്ന് പറയാന്‍ സാധിക്കില്ല. സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പോരാടണം. സാങ്കേതിക വിദ്യകള്‍ പ്രയോഗിക്കണം. 21 ദിവസത്തെ ലോക്ക് ഡൗണ്‍ കാലയളവ് പാഴാകരുത്. അതിന് ശേഷവും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും മോദി പറഞ്ഞു.

Recommended Video

cmsvideo
കൊറോണ ഇതുവരെ എത്താത്ത രാജ്യങ്ങൾ ഏതൊക്കെയാണ്? | Oneindia Malayalam
ജില്ലാതലത്തില്‍ ദുരന്തനിവാരണ സംഘം

ജില്ലാതലത്തില്‍ ദുരന്തനിവാരണ സംഘം

ജില്ലാതലത്തില്‍ ദുരന്തനിവാരണ സംഘത്തെ നിയോഗിക്കണമെന്ന് മോദി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു. ജില്ലാ നിരീക്ഷണ ഓഫീസര്‍മാരെ നിയമിക്കണമെന്നും മോദി പറഞ്ഞു. പരിശോധനാ ലാബുകളില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാത്തരത്തിലും സംസ്ഥാനതലത്തിലും ശേഖരിക്കണം. സര്‍ക്കാരിന്റെ സാമ്പത്തികസഹായം വാങ്ങുന്നതിന് ബാങ്കുകളില്‍ തിരക്കുണ്ടാകുന്ന സാഹചര്യം അനുവദിക്കരുതെന്നും മോദി പറഞ്ഞു.

നമ്മുടെ വിശ്വാസത്തെ ആക്രമിച്ചു

നമ്മുടെ വിശ്വാസത്തെ ആക്രമിച്ചു

കൊറോണ വൈറസ് നമ്മുടെ വിശ്വാസത്തെ ആക്രമിച്ചിരിക്കുന്നു. ജീവിത രീതിക്ക് ഭീഷണിയായി വന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്ത് ക്രമസമാധാനം നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. പ്രാദേശിക തലം മുതല്‍ എല്ലാ വിഭാഗം ആളുകളുടെയും കൂട്ടായ്മ രൂപപ്പെടുത്തണം. കൊറോണക്കെതിരായ ഐക്യം രാജ്യത്ത് കെട്ടിപ്പടുക്കണമെന്നും മോദി പറഞ്ഞു.

സൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷസൗദിക്ക് ഉഗ്രന്‍ പണി കൊടുക്കാന്‍ ട്രംപിന്റെ രഹസ്യനീക്കം; നിര്‍ണായക തീരുമാനം ഉടന്‍, ലക്ഷ്യം സ്വയരക്ഷ

അമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണംഅമേരിക്കയില്‍ കൂട്ടമരണം; ഒരു ലക്ഷം ബോഡി ബാഗ് ഒരുക്കി, സൈന്യം രംഗത്ത്, ബുധനാഴ്ച മാത്രം 1046 മരണം

English summary
Need Strategy To Movement Of People Post Lockdown: PM says to Chief Ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X