കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐക്യരാഷ്ട്ര രക്ഷാ സമിതിയിലുള്‍പ്പടെ കാലോചിതമായ പരിഷ്കാരങ്ങള്‍ വേണം: വെങ്കയ്യ നായിഡു

Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്ര രക്ഷാ സമിതിയിലും മറ്റ് പ്രധാന അന്താരാഷ്ട്ര സംഘടനകളിലും പരിഷ്‌കാരങ്ങൾ കൊണ്ടുവരണമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സമകാലിക യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നതും സമകാലിക വെല്ലുവിളികൾ നേരിടാൻ പര്യാപ്തവുമായ പരിഷ്കാരങ്ങൾ ഐക്യരാഷ്ട്ര രക്ഷാ സമിതിയിലും മറ്റ് പ്രധാന അന്താരാഷ്ട്ര സംഘടനകളിലും അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

13-ാമത് ASEM (Asia-Europe Meeting) ഉച്ചകോടിയുടെ ആദ്യ സമ്പൂർണ്ണ സമ്മേളനത്തെ ന്യൂഡൽഹിയിൽ വിർച്വലായി അഭിസംബോധന ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി. ദ്രുതഗതിയിൽ പ്രതികരണം ആവശ്യപ്പെടുന്ന സാമ്പത്തിക, സാങ്കേതിക, സുരക്ഷാ വെല്ലുവിളികൾക്ക് ലോകം സാക്ഷ്യം വഹിക്കുകയും അവയെ നേരിടുകയും ചെയ്യുകയാണെന്നും ഇതിനോട് ഫലപ്രദമായി പ്രതികരിക്കുന്നതിൽ നിലവിലെ ബഹുമുഖ സംവിധാനം പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള അന്താരാഷ്ട്ര ഘടനകളുടെ സോദ്ദേശ പൂർണമായ പരിഷ്കരണത്തിനായി ഇന്ത്യ പിന്തുടരുന്ന ഒരു പ്രധാന ചാലക തത്വം നവോത്ഥാന ബഹുമുഖത്വം ആണെന്നും അദ്ദേഹം പറഞ്ഞു.

 venkaiah-naidu

സാമ്പത്തിക പ്രവർത്തനങ്ങളും ഉപജീവന സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ വേണമെന്ന് ശ്രീ നായിഡു ആഹ്വാനം ചെയ്തു. കോവിഡ് -19 മഹാമാരി പ്രതികൂലമായി ബാധിച്ച രാജ്യങ്ങളുടെ തിരിച്ചുവരവിന് ഇത് വളരെയധികം സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള വിതരണ ശൃംഖലകളിലെ പിഴവുകളും വാക്സിൻ വിതരണത്തിലെ അസമത്വവും മഹാമാരി തുറന്നുകാട്ടി. ആഗോള ഐക്യത്തിന്റെ ആവശ്യകത കൂടുതൽ അടിവരയിടുകയും ബഹുരാഷ്ട്രവാദം ശക്തിപ്പെടുത്തുകയും ചെയ്തു. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള നാല് പ്രധാന മേഖലകൾ അദ്ദേഹം എടുത്തു പറഞ്ഞു. വർദ്ധിത ശേഷിയുള്ളതും വിശ്വസനീയവുമായ വിതരണ ശൃംഖല, ആരോഗ്യ സുരക്ഷ, ഡിജിറ്റൽ വികസനം, പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ വീണ്ടെടുപ്പ് എന്നിവയാണവ.

1996-ൽ സ്ഥാപിതമായ ASEM ന്റെ ഗുണപരമായ പരിണാമത്തിന് 25-ാം വാർഷികത്തിൽ പങ്കെടുത്ത എല്ലാ അംഗങ്ങളെയും ഉപരാഷ്ട്രപതി അഭിനന്ദിച്ചു. വെർച്വൽ ഉച്ചകോടിക്ക് കംബോഡിയയാണ് ആതിഥേയത്വം വഹിക്കുന്നത് "പങ്കാളിത്ത വളർച്ചയ്‌ക്കായി ബഹുമുഖത്വം ശക്തിപ്പെടുത്തുക" എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിക്കുന്നത് ഉപരാഷ്ട്രപതി . വെങ്കയ്യ നായിഡുവാണ്. ഉച്ചകോടിയുടെ സമാപന സമ്മേളനത്തെയും നാളെ അദ്ദേഹം അഭിസംബോധന ചെയ്യും.

കാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല; സൗദി ആഭ്യന്തര മന്ത്രാലയംകാലാവധി കഴിഞ്ഞ് രണ്ട് മാസം പിന്നിട്ട റീഎൻട്രി വിസ പുതുക്കില്ല; സൗദി ആഭ്യന്തര മന്ത്രാലയം

Recommended Video

cmsvideo
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും

1996 മാർച്ച് 1 ന് തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ഒന്നാം ASEM ഉച്ചകോടിയിലാണ് (ASEM1) കൂട്ടായ്മ ഔദ്യോഗികമായി സ്ഥാപിച്ചത് അന്നത്തെ യൂറോപ്യൻ യൂണിയന്റെ 15 അംഗരാജ്യങ്ങളും ആസിയാന്‍ രാജ്യങ്ങളും ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീരാജ്യങ്ങളുമായിരുന്നു തുടക്കത്തില്‍ കൂട്ടായ്മയില്‍ ഉണ്ടായിരുന്നത്. 2008 ലാണ് ഇന്ത്യ കൂട്ടായ്മയുടെ ഭാഗമാവുന്നത്

English summary
need timely reforms in UN Security Council and other international organizations: Venkaiah Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X