കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ മൂന്നാം പരീക്ഷണം... അക്കാര്യത്തില്‍ വാക്കുപാലിച്ചു, 3 ആവശ്യങ്ങള്‍, ഉന്നയിച്ചത് ആ പദ്ധതി!!

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക വിദഗ്ധരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധിയുടെ മാറ്റത്തിന് മൂന്നാം ഘട്ടം. ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട പ്രമുഖരായ 50 മാധ്യമപ്രവര്‍ത്തകരുമായിട്ടാണ് രാഹുല്‍ സംസാരിച്ചത്. അതിഥി തൊഴിലാളി വിഷയം അടക്കം കേന്ദ്രീകരിച്ചുള്ള സംസാരമാണ് രാഹുല്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ നിരവധി ആവശ്യങ്ങളും രാഹുല്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നേരത്തെ തന്നെ മാധ്യമങ്ങളിലെ ഇമേജ് പൊളിച്ചെഴുത്താനുള്ള ശ്രമം രാഹുല്‍ നടത്തുമെന്ന് സൂചനകളുണ്ടായിരുന്നു. ഇത് യാഥാര്‍ഥ്യമായിരിക്കുകയാണ്.

രാഹുലിന്റെ മാറ്റം

രാഹുലിന്റെ മാറ്റം

രാഹുല്‍ നേരത്തെ രണ്ട് തരത്തിലുള്ള അഭിമുഖങ്ങളാണ് നടത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുന്ന കാര്യങ്ങളായിരുന്നു ഇവയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. രഘുറാം രാജന്‍, അഭിജിത്ത് ബാനര്‍ജി എന്നിവരുമായിട്ടായിരുന്നു അഭിമുഖം. ഇത് വലിയ രീതിയില്‍ സ്വീകരിക്കപ്പെട്ടിരുന്നു. പിന്നീട് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിലെ ഭൂരിഭാഗം കാര്യങ്ങളും രാഹുലിന്റെ നിര്‍ദേശങ്ങളായിരുന്നു. നേരത്തെ വീഡിയോ വാര്‍ത്താ സമ്മേളനവും രാഹുല്‍ നടത്തിയിരുന്നു. നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ഇതിലൂടെ സാധിച്ചിരുന്നു.

ഇമേജ് ക്ലീന്‍

ഇമേജ് ക്ലീന്‍

രാഹുലിന്റെ ഇമേജ് ക്ലീനാക്കുന്ന കാര്യങ്ങളാണ് മൂന്നാം ഘട്ടത്തിലുണ്ടായിരുന്നത്. 50 മാധ്യമപ്രവര്‍ത്തകരുമായിട്ടാണ് കൂടിക്കാഴ്ച്ച. ഹ്രസ്വകാലത്തേക്ക് ഡിമാന്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കണമെന്ന് രാഹുല്‍ ഇവരുമായുള്ള കൂടിക്കാഴ്ച്ചയില്‍ പറഞ്ഞു. ചെറുകിട-ഇടത്തരം വ്യാപാരങ്ങളെയും സര്‍ക്കാര്‍ സംരക്ഷണം. ഇവര്‍ക്ക് ചെറിയ കാലയളവുകളിലേക്കായി സാമ്പത്തിക പിന്തുണയും സര്‍ക്കാരില്‍ നിന്ന് ഉണ്ടാവണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

മറക്കാതെ രാഹുല്‍

മറക്കാതെ രാഹുല്‍

അതിഥി തൊഴിലാളികളുടെ വിഷയം സര്‍ക്കാര്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി മറക്കാതെ ഉന്നയിച്ചിരിക്കുകയാണ്. ഇപ്പോഴാണ് അവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ആവശ്യമെന്ന് രാഹുല്‍ പറഞ്ഞു. ഈ അന്യസംസ്ഥാന തൊഴിലാളികളുടെയും കര്‍ഷകരുടെയും അക്കൗണ്ടുകളില്‍ നേരിട്ട് പണം എത്തിക്കണമെന്ന് രാഹുല്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അതിഥി തൊഴിലാളികള്‍ ആത്മാഭിമാനത്തിന്റെ പതാക വാഹകരാണെന്നും, അവരുടെ നിലവിളി സര്‍ക്കാരിന്റെയടുത്ത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കും. ഈ തൊഴിലാളികള്‍ക്ക് ന്യായമായി അര്‍ഹിക്കുന്നത് ലഭിക്കാന്‍ ഞങ്ങളുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഈ ഉറപ്പാണ് രാഹുല്‍ പാലിച്ചിരിക്കുന്നത്.

മൂന്ന് നിര്‍ദേശങ്ങള്‍

മൂന്ന് നിര്‍ദേശങ്ങള്‍

രാഹുലിന്റെ ആദ്യ നിര്‍ദേശം ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാണ്. അത് വളരെ പ്രധാനമാണ്. എന്നാല്‍ തിടുക്കപ്പെട്ടല്ല, ബുദ്ധിപരവും ജാഗ്രതയോടെയും വേണം ഇത് പിന്‍വലിക്കാന്‍. ഇതൊരു സാധാരണ കാര്യമല്ല. നമ്മള്‍ ലോക്ഡൗണ്‍ പിന്‍വലിക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവരെയും മുതിര്‍ന്ന പൗരന്‍മാരെയും സംരക്ഷിക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ പ്രഥമ കടമയാണെന്നും രാഹുല്‍ പറഞ്ഞു. രണ്ടാമത്തെ കാര്യം പരസ്പരം ആരും വിമര്‍ശിക്കരുതെന്നാണ്. ഇത് വിമര്‍ശിക്കാനുള്ള സമയമല്ല. എല്ലാവരും ഒരുമിച്ച് നിന്ന് പോരാടേണ്ട സമയമാണെന്നും രാഹുല്‍ പറഞ്ഞു.

മോദിക്ക് പരാമര്‍ശമില്ല

മോദിക്ക് പരാമര്‍ശമില്ല

മോദിയെ ഒരിക്കല്‍ പോലും പരാമര്‍ശിക്കാതെയായിരുന്നു രാഹുല്‍ ഓരോ കാര്യങ്ങളും ഉന്നയിച്ചത്. എല്ലാം സര്‍ക്കാരിനോടാണെന്ന രീതിയിലുള്ളതായിരുന്നു രാഹുല്‍ ഉന്നയിച്ചത്. ഇതിലൂടെ താന്‍ പറയുന്നതിന്റെ നല്ല വശങ്ങള്‍ വളച്ചൊടിക്കില്ലെന്നാണ് രാഹുല്‍ ഉറപ്പിക്കുന്നത്. സര്‍ക്കാരിന് ഞാന്‍ മുന്നറിയിപ്പ് നല്‍കുകയാണ്. സാമ്പത്തികമായ വലിയൊരു കൊടുങ്കാറ്റിനാണ് രാജ്യം സാക്ഷിയാവാന്‍ പോകുന്നത്. ഇത് സര്‍ക്കാര്‍ മനസ്സിലാക്കണം. അതുകൊണ്ടാണ് സമ്മര്‍ദം ചെലുത്തുന്നത്. പ്രതിപക്ഷത്തിന്റെ കടമ അതാണെന്നും രാഹുല്‍ പറഞ്ഞു.

വീണ്ടും ന്യായ് പദ്ധതി

വീണ്ടും ന്യായ് പദ്ധതി

ന്യായ് പദ്ധതിയുടെ കാര്യവും ഒരിക്കല്‍ കൂടി രാഹുല്‍ അവതരിപ്പിച്ചിരിക്കുകയാണ്. 72000 രൂപ വര്‍ഷത്തില്‍ പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്ന പദ്ധതിയായിരുന്നു ഇത്. ലോക്ഡൗണിനെ തുടര്‍ന്ന് തരിപ്പണമായ സമ്പദ് ഘടനയെയും ജനങ്ങളെയും രക്ഷിക്കാന്‍ സമാന പദ്ധതിയുമായി വരാനാണ് മോദി സര്‍ക്കാരിനോട് രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരമ്മ സ്വന്തം മക്കള്‍ക്ക് ഭക്ഷണം ലഭിച്ചെന്ന് ഉറപ്പാക്കുന്നത് പോലെയാണിത്. പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ പണമെത്തേണ്ടത് ഒരമ്മയുടെ കടമ പോലെയാണ്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ആ പാക്കേജ് പോര

ആ പാക്കേജ് പോര

ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പോരെന്നും, ഇതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍ കുറവാണെന്നും രാഹുല്‍ പറഞ്ഞു. ഈ പാക്കേജ് മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും പണം ലഭിച്ചില്ലെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥ മുന്നോട്ട് പോകില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ പാക്കേജ് വായ്പയില്‍ അധിഷ്ഠിതമാണ്. ഇത് കൊണ്ട് ജനങ്ങളിലേക്ക് പണമെത്തില്ല. പകരം നേരിട്ട് പണമെത്തിക്കാനുള്ള സംവിധാനം വേണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Modi should reconsider this economic package, give money directly to needy: Rahul Gandhi
സംസ്ഥാന സഹകരണം

സംസ്ഥാന സഹകരണം

സംസ്ഥാനങ്ങളുമായി സഹകരിച്ച് വേണം കേന്ദ്രം പ്രവര്‍ത്തിക്കാന്‍. കേന്ദ്രം കൊറോണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും, സംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുകയുമാണ് വേണ്ടത്. മെച്ചപ്പെട്ട ഫലത്തിനായി മോദി സര്‍ക്കാര്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. അതേസമയം ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമീണ മേഖലയെ സംരക്ഷിക്കും. അതുപോലെ ന്യായ് പദ്ധതിക്ക് നഗരമേഖലയെ സംരക്ഷിക്കാനാവുമെന്നും രാഹുല്‍ വ്യക്തമാക്കി.

നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!നീരവ് മോദിയെ രക്ഷിക്കാന്‍ രാഹുലിന്റെ വിശ്വസ്തന്‍, ചൗക്കീദാര്‍ ഓര്‍മിപ്പിച്ച് ബിജെപി, മിണ്ടാട്ടമില്ല!

കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി.... മധ്യപ്രദേശില്‍ പൊളിച്ചെഴുത്ത്, ടീം സോണിയക്ക് 2 പേര്‍, ഒരൊറ്റ ലക്ഷ്യം!!കോണ്‍ഗ്രസിന്റെ പ്ലാന്‍ ബി.... മധ്യപ്രദേശില്‍ പൊളിച്ചെഴുത്ത്, ടീം സോണിയക്ക് 2 പേര്‍, ഒരൊറ്റ ലക്ഷ്യം!!

English summary
rahul gandhi says india need to support migrants now
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X