കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സർക്കാർ രൂപീകരണത്തിന് സമയം ആവശ്യപ്പെട്ട് ശരദ് പവാർ: എൻസിപി നേതാക്കൾ ചൊവ്വാഴ്ച ദില്ലിയിലേക്ക്

സർക്കാർ രൂപീകരണത്തിന് സമയം ആവശ്യപ്പെട്ട് ശരദ് പവാർ: എൻസിപി നേതാക്കൾ ചൊവ്വാഴ്ച ദില്ലിയിലേക്ക്, അന്തിമ തീരുമാനം നാളെ!!

Google Oneindia Malayalam News

പൂനെ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് എൻസിപി തലവൻ ശരദ് പവാർ. സഖ്യകക്ഷികളുമായി സംസാരിക്കാൻ കൂടുതൽ സമയം വേണമെന്നാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ള ആവശ്യം. കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. തിങ്കളാഴ്ച വൈകിട്ടാണ് സോണിയാ ഗാന്ധിയുടെ വസതിയിൽ വെച്ച് ശരദ് പവാർ സോണിയാ കൂടിക്കാഴ്ച നടന്നത്.

മഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദംമഹാരാഷ്ട്രയില്‍ ട്വിസ്റ്റ്,50:50 അംഗീകരിച്ച് ബിജെപി, ശിവസേനയ്ക്ക് രണ്ട് വര്‍ഷം മുഖ്യമന്ത്രി പദം

മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടന്ന് 25 ദിവസത്തിന് ശേഷവും സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ശിവസേനക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരണം സംബന്ധിച്ച ചർച്ചകളാണ് നടന്നതെന്നാണ് സൂചനകൾ. എൻസിപി നേതാക്കളാ അജിത് പവാർ, ജയന്ത് പാട്ടീൽ, ഛഗൻ ബുജ് ലാൽ എന്നിവരോട് ചൊവ്വാഴ്ച ദില്ലിയിലെത്താൻ ആവശ്യപ്പെട്ടതായി ചില വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. എൻസിപി വക്താവ് തിങ്കളാഴ്ച തന്നെ തലസ്ഥാനത്തെത്തിയിട്ടുണ്ട്.

ബദൽ സർക്കാർ രൂപീകരണം

ബദൽ സർക്കാർ രൂപീകരണം

മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബദൽ സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നുമാണ് എൻസിപി കോർ കമ്മറ്റി യോഗത്തിന് ശേഷം നവാബ് മാലിക് പ്രതികരിച്ചത്. എൻസിപി തലവൻ ശരദ് പവാറിന്റെ വസതിയിലായിരുന്നു കോർകമ്മറ്റി യോഗം വിളിച്ചു ചേർത്തത്.

ഇടഞ്ഞത് തിരിച്ചടിയോ?

ഇടഞ്ഞത് തിരിച്ചടിയോ?

മഹാരാഷ്ട്രയിൽ ശിവസേനയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് കോൺഗ്രസുമായി ചർച്ചകൾ നടന്നുവരികയാണ്. മുഖ്യമന്ത്രി പദം സംബന്ധിച്ച ചർച്ചകളിൽ ബിജെപിയും ശിവസേനയും ഇടഞ്ഞതോടെയാണ് സംസ്ഥാനത്ത് സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായത്. ശരദ് പവാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ബദൽ സർക്കാർ രൂപീകരണത്തെക്കുറിച്ച് സംസാരിക്കുമെന്നുമാണ് നവാബ് മാലിക്ക് പ്രതികരിച്ചത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ഭാവി പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ചൊവ്വാഴ്ച കോൺഗ്രസ്- എൻസിപി നേതാക്കൾ യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ച തീരുമാനമാകുമെന്ന്

ചൊവ്വാഴ്ച തീരുമാനമാകുമെന്ന്


ശിവസേനയെയും കോൺഗ്രസിനെയും എൻസിപിയെയും ഒരുമിച്ച് നിർത്താൻ കഴിഞ്ഞാൽ തിങ്കളാഴ്ച യോഗം ചേരുമെന്ന് കോൺഗ്രസ് നേതാവ് പൃത്ഥ്വിരാജ് ചവാൻ വ്യക്തമാക്കിയത്. അതോടെ സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച തീരുമാനവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. നവംബർ 12 മുതലാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നത്. നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുകയും സർക്കാർ രൂപീകരണം അനന്തമായി നീളുകളും ചെയ്ത സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണം പ്രാബല്യത്തിൽ വന്നത്.

സഖ്യം തകർന്നത്

സഖ്യം തകർന്നത്


മഹാരാഷ്ട്രയിൽ ശിവസേന- ബിജെപി ബാന്ധവം തകർന്നതോടെയാണ് കോൺഗ്രസ്-എൻസിപി എന്നീ പാർടികൾക്കൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാമെന്ന ധാരണയിലെത്തിയത്. 105 സീറ്റുകൾ ബിജെപി നേടിയെങ്കിലും ഒറ്റക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം പാർട്ടിക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. 288 അംഗ നിയമസഭയിൽ 56 സീറ്റുകളാണ് ശിവസേനയ്ക്ക് നേടാൻ കഴിഞ്ഞത്. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സഖ്യം രൂപീകരിച്ച കോൺഗ്രസിന് 44 സീറ്റുകളും എൻസിപിക്ക് 54 സീറ്റുകളുമാണ് നേടിയത്.

English summary
'Need to Talk to Allies'; After Meeting Sonia, Sharad Pawar Seeks More Time to Finalise Govt Formation Plan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X