പരസ്യ നിരക്ക് കുത്തനെ ഉയർത്തി നീരജ് ചോപ്ര: 1.5 കോടിയുടെ വർധനവ്, ക്രിക്കറ്റ് താരങ്ങളേയും പിന്നിലാക്കി
ഡല്‍ഹി: തുടർച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടിക്കൊണ്ട് ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് ജാവലിന്‍ ത്രോ താരമായ നീരജ് ചോപ്ര. പാരീസില്‍ പരിക്കുകളെ വെല്ലുവിളിച്ചുകൊണ്ട് മത്സരിച്ചിട്ടും 89.45 മീറ്റർ ദൂരത്തേക്ക് ജാവലിന്‍ പായിച്ചുകൊണ്ടാണ് നീരജ് വെള്ളി മെഡല്‍ നേടിയത്. പാരീസ് ഒളിംപിക്സിലെ മെഡല്‍ നേട്ടത്തിന് പിന്നാലെ പരസ്യങ്ങള്‍ക്കുള്ള തന്റെ പ്രതിഫലവും നീരജ് കുത്തനെ വർധിപ്പിച്ചെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
റിപ്പോർട്ടുകള്‍ പ്രകാരം 2023 ൽ നീരജ് ചോപ്രയുടെ ആസ്തി 4.5 മില്യൺ ഡോളർ അല്ലെങ്കിൽ 37 കോടി രൂപയായിരുന്നു. അദ്ദേഹത്തിൻ്റെ പ്രതിമാസ വരുമാനം 30 ലക്ഷം രൂപയിൽ കൂടുതലാണ്. ഇതിലൂടെ വർഷം 4 കോടി രൂപയിലേറെ അദ്ദേഹം സ്വന്തമാക്കുന്നു. മാച്ച് ഫീസ്, പരസ്യം എന്നിവയില്‍ നിന്നാണ് അദ്ദേഹത്തിന് പ്രധാനമായും വരുമാനം ലഭിക്കുന്നത്.

വെയറബിൾസ് ബ്രാൻഡായ നോയ്‌സ്, ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, സ്‌പോർട്‌സ് ഡ്രിങ്ക് കമ്പനിയായ ഗറ്റോറേഡ് എന്നിവർ ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവുമായി കരാർ ഒപ്പുവെച്ചതും ശ്രദ്ധേയമാണ്. ആകെ ഇരുപതിലേറെ ബ്രാന്‍ഡുകളുമായി അദ്ദേഹത്തിന് പരസ്യകരാറുണ്ട്.
നീരജ് ചോപ്രയുടെ ആസ്തികളിൽ വിലകൂടിയ നിരവധി വാഹനങ്ങളും ഉള്‍പ്പെടുന്നു മഹീന്ദ്ര XUV 700, മഹീന്ദ്ര ഥാർ, ടൊയോട്ട ഫോർച്യൂണർ, റേഞ്ച് റോവർ സ്‌പോർട്ട്, ഫോർഡ് മുസ്താങ് ജിടി, ഹാർലി ഡേവിഡ്‌സൺ 1200 റോഡ്‌സ്റ്റർ എന്നിവയാണ് അദ്ദേഹത്തിന്റെ കൈവശമുള്ള പ്രധാന ചില വാഹനങ്ങള്‍.
ഈവര്‍ഷം അവസാനിക്കും മുന്നേ നീരജ് 34 കന്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യ വരുമാനത്തിന്റെ കാര്യത്തില്‍ ഇന്ത്യയിലെ പ്രമുഖരായ പല ക്രിക്കറ്റ് താരങ്ങളേയും അദ്ദേഹം മറികടക്കും. നേരത്തെ പരസ്യ ബ്രാന്‍ഡുകള്‍ക്കായി മൂന്നു കോടി രൂപയായിരുന്നു നീരജ് വാങ്ങിച്ചിരുന്നത്. പാരീസ് ഒളിംപിക്സിന് പിന്നാലെ ഇത് നാലക്കോടി രൂപയായിട്ടാണ് നീരജ് ചോപ്ര ഉയർത്തിയിട്ടുള്ളത്.
നിലവില്‍ തന്നെ ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കായിക താരം നീരജാണ്. അതേസമയം ഒളിംപിക്സിന് പിന്നാലെ നീരജ് ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോയിരിക്കുകയാണ്. നേരത്തേ തന്നെ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിരുന്നെങ്കിലും ഒളിംപിക്സ് കാരണം ഇത് മാറ്റിവെക്കുകയായിരുന്നു. ഇതിനിടെ വ്യാഴാഴ്ചത്തെ ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് നീരജ് വ്യക്തമാക്കിയിട്ടുണ്ട്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications