കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയില്‍; എത്തിയത് വന്‍ സമ്മാനവുമായി, തേനൂട്ടിയ എസ്പിക്ക് പണി

Google Oneindia Malayalam News

ദില്ലി: രാജ്യസഭാംഗം നീരജ് ശേഖര്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. രാജ്യസഭാംഗത്വവും രാജിവെച്ചു. ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരുമായി ചര്‍ച്ച നടത്തി. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനാണ് നീരജ് ശേഖര്‍.

Neeraj

എസ്പിയില്‍ നിന്ന് ഒട്ടേറെ പദവികളും ആനുകൂല്യങ്ങളും ലഭിച്ച നേതാവ് കൂടിയാണ് നീരജ് ശേഖര്‍. ഇദ്ദേഹത്തിന്റെ രാജി രാജ്യസഭയില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പ്രഖ്യാപിച്ചു. രാജ്യസഭാംഗത്വം അടുത്ത വര്‍ഷം നവംബറിലാണ് പൂര്‍ത്തിയാകുക. കാലാവധി തികയ്ക്കുന്നതിന് ഒരുവര്‍ഷം മുമ്പാണ് നീരജിന്റെ രാജിയും കൂറുമാറ്റവും.

ഇദ്ദേഹത്തിന്റെ രാജിയോടെ ബിജെപിക്ക് വന്‍ നേട്ടമാണ് ലഭിച്ചിരിക്കുന്നത്. യുപിയില്‍ ഇദ്ദേഹത്തിന്റെ സീറ്റില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കും. യുപി നിയമസഭയില്‍ ബിജെപിക്ക് മൃഗീയ ഭൂരിപക്ഷമുള്ളതിനാല്‍ ഒരംഗത്തെ ബിജെപിക്ക് രാജ്യസഭയിലേക്ക് അയക്കാന്‍ നിശ്പ്രയാസം സാധിക്കും. രാജ്യസഭയില്‍ ന്യൂനപക്ഷമായിരുന്ന എന്‍ഡിഎക്ക് ഒരു സീറ്റ് കൂടി ഇതോടെ അധികം ലഭിക്കും.

കര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ചകര്‍ണാടക വിമതരുടെ കൂട്ടരാജി; സുപ്രീംകോടതിയില്‍ സ്പീക്കറുടെ പ്രഖ്യാപനം, തീരുമാനം ബുധനാഴ്ച

പിതാവ് ചന്ദ്രശേഖറിന്റെ മരണ ശേഷം 2007ലാണ് നീരജ് ശേഖര്‍ ആദ്യം മല്‍സരിച്ചത്. പിതാവിന്റെ മണ്ഡലമായ യുപിയിലെ ബല്ലിയയില്‍ നിന്നു തന്നെ അദ്ദേഹവും തിരഞ്ഞെടുക്കപ്പെട്ടു. 2009ലും ജയം ആവര്‍ത്തിച്ചു. 2014ല്‍ പക്ഷേ പരാജയപ്പെട്ടു. പിന്നീടാണ് സമാജ്‌വാദി പാര്‍ട്ടി ഇദ്ദേഹത്തെ രാജ്യസഭയിലേക്ക് നിര്‍ദേശിച്ചത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബല്ലിയയില്‍ നിന്ന് മല്‍സരിപ്പിച്ചില്ല എന്നതാണ് പാര്‍ട്ടിയുമായി പിണങ്ങാന്‍ കാരണമത്രെ. നീരജിന്റെ രാജിയോടെ ഇതോടെ രാജ്യസഭയില്‍ എസ്പി അംഗങ്ങളുടെ എണ്ണം ഒമ്പതായി. ലോക്‌സഭയില്‍ എസ്പിക്ക് അഞ്ച് അംഗങ്ങളാണുള്ളത്.

English summary
Neeraj Shekhar quit Rajya Sabha, Samajwadi; to Joins BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X