കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീരവ് മോദി പറ്റിച്ച തുക പോയത് തന്നെ... നീരവിന്‍റെ വായ്പകള്‍ കിട്ടാക്കടമാക്കി!!

  • By Desk
Google Oneindia Malayalam News

പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ നിന്ന് ബയേഴ്സ് ക്രെഡിറ്റ് സംവിധാനത്തിലൂടെ വജ്രവ്യാപാരി നീരവ് മോദിയും ബന്ധു മെഹുല്‍ ചോക്സിയും തട്ടിയ കോടിക്കണക്കിന് രൂപ കിട്ടാകടമായി പ്രഖ്യാപിക്കാന്‍ അധികൃതര്‍ തിരുമാനിച്ചതായി റിപ്പോര്‍ട്ട്. 11,300 കോടി രൂപയാണ് നീരവ് മോദി ബാങ്കില്‍ നിന്നും തട്ടിയത്. ഇത് കൂടാതെ മറ്റ് ബാങ്കുകളില്‍ നിന്നും നീരവ് ബാങ്കുകളുടെ ലെറ്റര്‍ ഓഫ് അണ്ടര്‍സ്റ്റാന്‍റിങ് ദുരുപയോഗപ്പെടുത്തി കോടികള്‍ തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. അതേസമയം നീരവും മെഹുല്‍ ചോക്സിയും ചേര്‍ന്ന് 20,000 കോടി രൂപയോളം തട്ടിയിട്ടുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്.

വിശദീകരണം തേടി

വിശദീകരണം തേടി

പിഎന്‍ബിക്ക് പുറമേ മറ്റ് ബാങ്കുകളില്‍ നിന്ന് കൂടി നീരവ് വായ്പ തരപ്പെടുത്തിയിട്ടുണ്ടെന്ന വ്യക്തമായ സാഹചര്യത്തില്‍ മറ്റ് 16 ബാങ്കുകളില്‍ നിന്നും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.

5000 മുതല്‍ 10,000 കോടി വരെ

5000 മുതല്‍ 10,000 കോടി വരെ

നീരവും മെഹുല്‍ ചോക്സിയും ചേര്‍ന്ന് പതിനാറ് ബാങ്കുകളില്‍ നിന്ന് ഏകദേശം 5000 മുതല്‍ 10,000 കോടി വരെ വായ്പ എടുത്തിട്ടുണ്ടെന്നാണ് സിബിഐയും എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റും ഇപ്പോള്‍ വ്യക്തമാക്കുന്നത്. വായ്പാ തുകയുടെ 12 ശതമാനം മാത്രം മൂല്യമുള്ള വസ്തുവകകള്‍ ഈടായി സ്വീകരിച്ചാണ് കോടികള്‍ ബാങ്കുകള്‍ ഇവര്‍ക്ക് നല്‍കിയത്.

എല്ലാം കിട്ടാക്കടങ്ങളാക്കി

എല്ലാം കിട്ടാക്കടങ്ങളാക്കി

ഇത്തരത്തില്‍ എടുത്ത പല വായ്പാ തുകകളും കിട്ടാകടങ്ങളായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവര്‍ വായ്പയെടുത്ത സ്ഥാപനങ്ങള്‍ എല്ലാം തന്നെ കുറഞ്ഞ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

37 ബാങ്ക് വായ്പകള്‍

37 ബാങ്ക് വായ്പകള്‍

2017 സാമ്പത്തിക വര്‍ഷം അവസാനിക്കും വരെ 31 ബാങ്കുകളില്‍ നിന്ന് ഇരുവരും മൂവായിരം കോടിയോളം രൂപ കടമെടുത്തിട്ടുണ്ട്. കൂടാതെ സിന്‍റിക്കേറ്റ് ബാങ്ക്, അലഹബാദ് ബാങ്ക്, വിജയ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ മൂവായിരം കോടി വേറെ വായ്പയും ഇരുവര്‍ക്കും നല്‍കിയിട്ടുണ്ട്.

 90 കോടി വെളിപ്പിച്ചു

90 കോടി വെളിപ്പിച്ചു

ഇതിനിടെ നോട്ട് നിരോധനത്തിന് മുന്‍പ് നീരവ് മോദി 90 കോടി വെളുപ്പിച്ചെന്ന് എന്‍സിപി എ​പി മജീദ് മേമന്‍ ആരോപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് നീരവ് മോദി പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ വിവിധ ശാഖകളില്‍ 90 കോടി രൂപയുടെ നിക്ഷേപം നടത്തിയെന്നായിരുന്നു മേമന്‍ പറഞ്ഞത്. ഇക്കാര്യം അന്വേഷിക്കണമെന്നും മേമന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളംശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെ... ബോധമില്ലാതെ കിടന്നത് ബാത്ത്ടബ്ബില്‍!! നിറയെ വെള്ളം

കമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തികമലഹാസന് ആദ്യ കുത്ത് മുന്‍ ഭാര്യ ഗൗതമി വക... വേര്‍പിരിയാന്‍ കാരണം വെളിപ്പെടുത്തി

<strong></strong>ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍ശ്രീദേവിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക്...... കൊണ്ടുവരുന്നത് അംബാനിയുടെ സ്വകാര്യ വിമാനത്തില്‍

English summary
Neerva modi pnb fraud case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X