• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

NEET-2020 ഇന്ന്: കൊവിഡിനിടെ 16 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷാഹാളിലേക്ക്; 2 പേര്‍ ആത്മഹത്യ ചെയ്തു

ദില്ലി: വിദ്യാര്‍ത്ഥികളുടേയും പ്രതിപക്ഷത്തിന്റെയും ശക്തമായി വിയോജിപ്പുകള്‍ അവഗണിച്ച് നീറ്റ് 2020 പരീക്ഷ ഇന്ന് നടക്കും. പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥിള്‍ക്ക് ഗതാഗത സൗകര്യം ഉറപ്പ് വരുന്നതിനടക്കം അതത് സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങൡ പ്രത്യേകം ഇളവുകള്‍ വരുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ നീറ്റ് 2020 മാറ്റി വെക്കണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയുന്നതല്ലായെന്ന് വ്യക്തമാക്കുകയായിരുന്നു.

സച്ചിന്റെ ആവശ്യം അവസാനിക്കുന്നില്ല, ഗെലോട്ടിന് കത്ത്, തിരച്ചടിക്കാന്‍ വസുന്ധരയെ ഇറക്കും!!

മാര്‍ഗ നിര്‍ദേശങ്ങള്‍

മാര്‍ഗ നിര്‍ദേശങ്ങള്‍

മാസ്‌കും സാനിറ്ററെസറും കയ്യുറകളും ധരിക്കുകയും സാമൂഹികഅകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്നതുള്‍പ്പെടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കും.

സ്വയം സാക്ഷ്യപത്രം എഴുതി

സ്വയം സാക്ഷ്യപത്രം എഴുതി

താലനില നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതുന്നതിനായി പ്രത്യേകം ഐസൊലേഷന്‍ റൂമുകള്‍ അനുവദിക്കും. ഇതിന് പുറമേ കൊവിഡ് രോഗമോ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വയം സാക്ഷ്യപത്രം എഴുതി വാങ്ങാനും എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.

16 ലക്ഷം

16 ലക്ഷം

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ മാത്രം 2.3 ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് 2020 പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ 1.67 ലക്ഷം, കര്‍ണാടകയില്‍ 1.18 ലക്ഷം, തമിഴിനാട്ടില്‍ 1.18 ലക്ഷം, കേരളത്തില്‍ 1.16 ലക്ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. ഇതിനകം 16 ലക്ഷം പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പ്രത്യേകം ട്രെയിനുകള്‍

പ്രത്യേകം ട്രെയിനുകള്‍

നീറ്റ് പരീക്ഷക്കായി വിവിധ സംസ്ഥാനങ്ങളും പ്രത്യേകം സജ്ജമായിട്ടുണ്ട്. ബംഗാളില്‍ ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇല്ല. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മെട്രോ സര്‍വ്വീസ് നടക്കാനാണ് തീരുമാനം. പഞ്ചാബും ഞായറാഴ്ച്ചയിലെകര്‍ഫ്യൂ എടുത്ത് കളഞ്ഞു. അതേസമയം അവശ്യസാധനങ്ങള്‍ അല്ലാത്തവ അടഞ്ഞ് തന്നെ തുടരും. രണ്ട് സംസ്ഥാനങ്ങളിലുമായി 90000 പേരാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പരീക്ഷക്കായി ദീര്‍ഘദൂര യാത്ര നടത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് ഒഡിഷ സൗജന്യ യാത്ര അനുവദിച്ചിട്ടുണ്ട്. മുംബൈയിലും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രത്യേകം ട്രെയിനുകള്‍ അനുവദിച്ചിട്ടുണ്ട്.

ആത്മഹത്യ

ആത്മഹത്യ

നീറ്റ് പരീക്ഷ ജയിക്കുമോയെന്ന ആശങ്കയില്‍ തമിഴ്‌നാട്ടില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ആത്മഹത്യ. പൊലീസാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷേ പേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവര്‍ നാലായി. മധുര സായുധ സൈനിക റിസര്‍വ് ക്വേട്ടേഴ്‌സില്‍ താമസിക്കുന്ന ജ്യോതി ദുര്‍ഗയെന്ന വിദ്യാര്‍ത്ഥി ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ധര്‍മപുരിയില്‍ ആദിത്യയാണ് മരിച്ച രണ്ടാമത്തെ വിദ്യാര്‍ത്ഥി. വീട്ടില്‍ ആളില്ലാത്ത സമയം കുറിപ്പെഴുതി വെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.

മാറ്റിവെക്കണമെന്ന്

മാറ്റിവെക്കണമെന്ന്

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, മഹാരാഷ്ട്ര ശിവസേന മന്ത്രി ആദിത്യതാക്കറെ, ഡിഎംകെ മേധാവി എംകെ സ്റ്റാലിന്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ളവര്‍ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ച് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം നിരസിക്കുകയായിരുന്നു, സെപ്തംബര്‍ 1 നാണ് ജെഇഇ പരീക്ഷകള്‍ നടന്നത്.

English summary
NEET 2020:16 Lakh Students To Take NEET Today amid Corona Crisis; Two candidates died by suicide
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X