കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

NEET 2020 നീറ്റ് പരീക്ഷ 2020; വസ്ത്രധാരണത്തിലെ മാറ്റങ്ങള്‍ എന്തൊക്ക? പുതിയ വിവരങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഏറെ പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമൊടുവില്‍ രാജ്യത്ത് നീറ്റ് പ്രവേശന പരീക്ഷ സെപ്റ്റംബര്‍ 13ന് നടത്താനാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയുടെ തീരുമാനം. പരീക്ഷയ്‌ക്കെതിരെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതൊന്നും വക വയ്ക്കാതെ കേന്ദ്രം പരീക്ഷയുമായി മുന്നോട്ട് പോകുകയായിരുന്നു.

dress code

പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് ബന്ധപ്പെട്ട അതോറിറ്റികള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. നീറ്റ് പരീക്ഷയ്‌ക്കെത്തുന്നവരുടെ വസ്ത്ര ധാരണ രീതിയിലും നിയന്ത്രണങ്ങളുണ്ട്. ടെസ്റ്റിംഗ് ഏജന്‍സി അംഗീകരിച്ച വസ്ത്രം ധരിച്ച് എത്തിയാല്‍ മാത്രമാണ് പരീക്ഷ എഴുതാന്‍ സാധിക്കുകയുള്ളൂ. ഇത്തവണത്തെ പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ പാലിച്ചിരിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളും വസ്ത്ര ധാരണ രീതിയും ഏതൊക്കെയാണെന്ന് പരിശോധിക്കാം.

1, പരീക്ഷയ്‌ക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസ്‌ക്, ഗ്ലൗസ്, എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം.

2, സാംസ്‌കാരിക, ആചാരപരമായ വസ്ത്രങ്ങള്‍ പരീക്ഷാകേന്ദ്രത്തില്‍ അനുവദനീയമാണ്

3, ഇളം വസ്ത്രങ്ങള്‍ ഉപയോഗിക്കാനാണ് ഉദ്യോഗാര്‍ത്ഥികളോട് പ്രധാനമായും നിര്‍ദ്ദേശിക്കുന്നത്.

4, പരീക്ഷ ഹാളിലേക്ക് സ്ലിപ്പറുകളും, ചെരുപ്പുകളും അനുവദനീയമാണ്. എന്നാല്‍ ഷൂസ് ഉപയോഗിക്കാന്‍ അനുവദിക്കില്ല

5, കട്ടി കൂടിയ ആഭരണങ്ങള്‍, വാച്ചുകള്‍, മറ്റ് ഇലട്രിക്ക് ഉപകരങ്ങള്‍ ഒന്നും തന്നെ പരീക്ഷ ഹാളിലേക്ക് അനുവദിനീയമല്ല

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭ്യമായിരിക്കുന്ന അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും വായിച്ച് മനസിലാക്കണം. എന്തൊക്കെ കൊണ്ടുവരാം, എന്തൊക്കെ കൊണ്ടുവരരുത് എന്നൊക്കെ കൃത്യമായി അതില്‍ പറഞ്ഞിട്ടുണ്ട്. വസ്ത്രങ്ങളുടെ കാര്യവും സൂചിപ്പിച്ചിട്ടുണ്ട്.

ഇന്‍സ്ട്രുമെന്റ് / ജ്യാമിട്രി / പെന്‍സില്‍ ബോക്‌സ്, ഹാന്‍ഡ്ബാഗ്, പഴ്‌സ്, ഏതെങ്കിലും തരത്തിലുള്ള പേപ്പര്‍ / സ്റ്റേഷനറി / ടെക്സ്റ്റ് മെറ്റീരിയല്‍ (അച്ചടിച്ചതോ എഴുതിയതോ ആയ മെറ്റീരിയല്‍), മൊബൈല്‍ ഫോണ്‍ / ഇയര്‍ ഫോണ്‍ / മൈക്രോഫോണ്‍ / പേജര്‍, കാല്‍ക്കുലേറ്റര്‍, ഡോക്യുപെന്‍ , ലോഗ് ടേബിളുകള്‍, ക്യാമറ, ടേപ്പ് റെക്കോര്‍ഡര്‍, കാല്‍ക്കുലേറ്ററിന്റെ സൗകര്യങ്ങളുള്ള ഇലക്ട്രോണിക് വാച്ചുകള്‍ ഉള്‍പ്പെടെ ഏതെങ്കിലും തരത്തിലുള്ള വാച്ചുകള്‍, ഏതെങ്കിലും മെറ്റാലിക് ഇനം അല്ലെങ്കില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ / ഉപകരണങ്ങള്‍ ഒന്നും തന്നെ പരീക്ഷ ഹാളില്‍ അനുവദനീയമല്ല.

ജോസഫിന്റെ രാഷ്ട്രീയ വഞ്ചനയെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല, ചതി ഞങ്ങളുടെ സംസ്‌കാരമല്ലെന്ന് ജോസ്!!ജോസഫിന്റെ രാഷ്ട്രീയ വഞ്ചനയെ കുറിച്ച് കോണ്‍ഗ്രസ് മിണ്ടിയില്ല, ചതി ഞങ്ങളുടെ സംസ്‌കാരമല്ലെന്ന് ജോസ്!!

'പഴയ യൂത്ത് കോണ്‍ഗ്രസ് സുഹൃത്തിന് ജീവപര്യന്തം തടവാണ് നീതിപീഠം നൽകിയത്, ചെന്നിത്തലയ്ക്ക് അറിയാമല്ലോ''പഴയ യൂത്ത് കോണ്‍ഗ്രസ് സുഹൃത്തിന് ജീവപര്യന്തം തടവാണ് നീതിപീഠം നൽകിയത്, ചെന്നിത്തലയ്ക്ക് അറിയാമല്ലോ'

English summary
NEET 2020: What are the changes in the dress code? Everything you need to know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X