കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷ തീയതി പ്രഖ്യാപിച്ചു; സെപ്റ്റംബര്‍ മാസം നടക്കും, അറിയേണ്ട കാര്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: എംബിബിഎസ്- ബിഡിഎസ് പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12ന് പരീക്ഷ നടത്താനാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പൂര്‍ണമായും പ്രോട്ടോക്കോള്‍ പാലിച്ചാണ് പരീക്ഷ നടക്കുക. എന്‍ടിഎ വെബ്‌സൈറ്റ് വഴിയാണ് വിദ്യാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷിക്കാനുള്ള പ്രക്രിയയകള്‍ നാളെ വൈകീട്ട് അഞ്ച് മണിയോടെ ആരംഭിക്കും

neet

ആരാണ് സിരിഷ ബന്ദ്‌ല? ബഹിരാകാശത്തേക്ക് കുതിച്ച ഇന്ത്യയുടെ രണ്ടാം വനിത- ചിത്രങ്ങള്‍

നേരത്തെ അഗസ്റ്റ് ഒന്നിന് പരീക്ഷ നടത്താനാണ് തീരുമാനിച്ചത്. എന്നാല്‍ കൊവിഡ് വ്യാപനവും രണ്ടാം തരംഗവും കണക്കിലെടുത്ത് പരീക്ഷ രജിസ്‌ട്രേഷന്‍ വൈകുകയായിരുന്നു. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനാണ് പരീക്ഷ തീയതി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൊവിഡ് സാമൂഹിക അകലം ഉറപ്പ് വരുത്തുന്നതിനായി പരീക്ഷ നടക്കുന്ന നഗരങ്ങളുടെ എണ്ണം 155ല്‍ നിന്ന് 198 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തില്‍ എത്തുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മാസ്‌ക് നല്‍കും. ഹാളിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും സമയക്രമം നിശ്ചയിക്കും. സാനിറ്റൈസര്‍, സമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പടെയുള്ള പ്രോട്ടോക്കോള്‍ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കറുപ്പിലഴകായി ഷാലിൻ സോയ; ഇതെന്ത് മാറ്റമെന്ന് ആരാധകർ?

Recommended Video

cmsvideo
സംസ്ഥാനത്ത് ഇന്ന് 7798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

English summary
NEET 2021 entrance exam: NEET 2021 will be held on 12th September 2021 across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X