Get Updates
Get notified of breaking news, exclusive insights, and must-see stories!

നീറ്റ് 2021: ഇത്തവണ ഒറ്റ പരീക്ഷ മാത്രമെന്ന് കേന്ദ്രം

കോവിഡ് സഹചര്യം പരിഗണിച്ച് ഒന്നിൽ കൂടുതൽ തവണ പരീക്ഷ നടത്താൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് മെമ്മോറാണ്ടം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി

ന്യൂഡൽഹി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് ഒറ്റത്തവണ മാത്രമായിരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി നിഷാങ്ക് പൊക്രിയാൽ. ലോക്സഭയെയാണ് ഇക്കാര്യ അദ്ദേഹം രേഖമൂലം അറിയിച്ചത്. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി എല്ലാ വർഷവും നീറ്റ് പരീക്ഷ നടത്തുന്നത്. ഈ വർഷം ഓഗസ്റ്റ് ഒന്നാനാണ് നീറ്റ് പരീക്ഷ നടക്കുന്നത്.

neet

കോവിഡ് സഹചര്യം പരിഗണിച്ച് ഒന്നിൽ കൂടുതൽ തവണ പരീക്ഷ നടത്താൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിക്ക് മെമ്മോറാണ്ടം ലഭിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. 11 ഭാഷകളിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഭാഗങ്ങളിൽ മൂന്നുമണിക്കൂർ എഴുത്തു പരീക്ഷയാണ് നടക്കുക.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

ഇത് സംബന്ധിച്ച അറിയിപ്പ് ഉടൻ പുറത്തിറങ്ങും. സിലബസിന്റെ വിശദാംശങ്ങൾ, പ്രായം, യോഗ്യതാ മാനദണ്ഡം, സംവരണം, പരീക്ഷാ ഫീസ്, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. അപേക്ഷകർക്ക് വിശദാംശങ്ങൾക്കായി ntaneet.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.

15 ലക്ഷത്തിലധികം വിദ്യർഥികളാണ് ഓരോ വർഷവും നീറ്റ് പരീക്ഷ എഴുതുന്നത്. ജനറൽ വിഭാഗത്തിൽപ്പെട്ടവർക്ക് 1500 രൂപയായിരുന്നു കഴിഞ്ഞ വർഷം അപേക്ഷ ഫീസ്. ജനറൽ-ഇഡബ്ല്യുഎസ്/ഒബിസി-എൻസിഎൽ വിഭാഗത്തിൽപ്പെട്ടവർക്ക് 1400 രൂപയും എസ്‌സി/എസ്ടി/പിഡബ്ല്യുഡി/ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് 800 രൂപയാണ് അപേക്ഷ ഫീസ്.

അപ്സരസിനെ പോലെ അപ്സര റാണി- ചിത്രങ്ങൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+