കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വസ്ത്രം അഴിച്ചുള്ള പരിശോധന ഒഴിവാക്കാൻ നേരത്തെ നിർദേശങ്ങൾ! നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിക്കാം...

ഹിജാബ് ഉൾപ്പെടെയുള്ള മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നാണ് സിബിഎസ്ഇയുടെ നിർദേശത്തിൽ പറയുന്നത്.

Google Oneindia Malayalam News

ദില്ലി: ഇത്തവണത്തെ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുള്ള ഡ്രസ് കോഡ് നിർദേശങ്ങൾ സിബിഎസ്ഇ പുറത്തിറക്കി. കഴിഞ്ഞ തവണത്തെ വസ്ത്രം അഴിച്ചുള്ള പരിശോധനയും വസ്ത്രം മുറിക്കലുമെല്ലാം വിവാദമായ സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ നിർദേശങ്ങൾ നൽകിയിരിക്കുന്നത്.

''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!''എനിക്ക് എച്ച്ഐവി ഉണ്ടേ., കൂയ്'' അഞ്ച് പേർക്ക് മന:പൂർവ്വം എച്ച്ഐവി പകർത്തിയ യുവാവിന് കിട്ടിയ ശിക്ഷ!

ഹിജാബ് ഉൾപ്പെടെയുള്ള മതാചാര പ്രകാരമുള്ള വസ്ത്രങ്ങൾ ധരിക്കാമെന്നാണ് സിബിഎസ്ഇയുടെ നിർദേശത്തിൽ പറയുന്നത്. എന്നാൽ ഇത്തരം വസ്ത്രം ധരിക്കുന്നവർ പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുൻപേ പരീക്ഷ കേന്ദ്രങ്ങളിൽ ഹാജരാകണം. ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഏറെ വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ സിബിഎസ്ഇ വ്യക്തമായ നിർദേശം നൽകിയിരിക്കുന്നത്.

cbseneet

മതപരമായ വസ്ത്രം ധരിക്കാതിരിക്കുന്നവർ ഇളം നിറത്തിലുള്ള മുറിക്കയ്യൻ വസ്ത്രമാണ് ധരിക്കേണ്ടത്. ഷൂസ് ധരിക്കാൻ പാടില്ല, വലിയ ബട്ടൺസ്, ബാഡ്ജ്, ബ്രൂച്ച്, പൂവ് തുടങ്ങിയവയൊന്നും വസ്ത്രത്തിൽ ഉണ്ടാവരുത്. ഹിജാബിന്റെ കാര്യത്തിലൊഴികെ ബാക്കി നിർദേശങ്ങളെല്ലാം 2017ലെ ഉത്തരവിന് സമാനമാണ്. മെയ് ആറിന് രാവിലെ പത്ത് മുതൽ ഒരു മണി വരെയാണ് ഈ വർഷത്തെ നീറ്റ് പരീക്ഷ. കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥികളെ വസ്ത്രം അഴിച്ച് പരിശോധിച്ച് വൻ വിവാദമുണ്ടാക്കിയിരുന്നു.

സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...സിബിഎസ്ഇയുടെ എല്ലാ ചോദ്യപേപ്പറുകളും ചോർന്നതായി വിദ്യാർത്ഥികൾ! എല്ലാ പരീക്ഷകളും വീണ്ടും നടത്തണം...

അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലണ്ടനിൽ നിറംമങ്ങിയ സ്വീകരണം... അനുകൂലിച്ചും എതിർത്തും പ്രകടനങ്ങൾ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലണ്ടനിൽ നിറംമങ്ങിയ സ്വീകരണം...

English summary
neet exam 2018; cbse issued instructions about dress code.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X