കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; നളിന്‍ ഖണ്ഡ‍േൽവാലിന് ഒന്നാം റാങ്ക്, ആദ്യ 50 റാങ്കിൽ 3 മലയാളികൾ

Google Oneindia Malayalam News

ദില്ലി: അഖിലേന്ത്യാ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രാജസ്ഥാൻ സ്വദേശിയായ നളിൽ ഖണ്ഡേവോലിനാണ് ഒന്നാം റാങ്ക്. 720ൽ 701 മാർക്ക് നേടിയാണ് നളിൽ ഒന്നാമതെത്തിയത്. 700 മാർക്ക് നേടിയ ദില്ലി സ്വദേശി ഭവിക് ബൻസാനിലാണ് ഒന്നാം റാങ്ക്. 695 മാർക്ക് നേടിയ
മാധുരി റെഡ്ഡിയാണ് പെൺകുട്ടികളിൽ ഒന്നാം സ്ഥാനം നേടിയത്. അഖിലേന്ത്യാ തലത്തിൽ എഴാം റാങ്കാണ് മാധുരി നേടിയത്.

പത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല; അനാവശ്യ തിടുക്കം തിരിച്ചടിയായി, ഇടഞ്ഞ് ഘടകക്ഷിപത്തനംതിട്ടയിലെ തോൽവിക്ക് കാരണം ശബരിമല; അനാവശ്യ തിടുക്കം തിരിച്ചടിയായി, ഇടഞ്ഞ് ഘടകക്ഷി

ആദ്യത്തെ 50 റാങ്കുകാരിൽ 20 പേരും പെൺകുട്ടികളാണ്. 14,10,755 കുട്ടികളാണ് ഇക്കുറി പരീക്ഷ എഴുതിയത്. അതിൽ 7,97,042 യോഗ്യത നേടി. കേരളത്തിൽ നിന്നും പരീക്ഷയെഴുതിയ 66. 59 ശതമാനം പേരും യോഗ്യത നേടിയിട്ടുണ്ട്.

exm

ആദ്യത്തെ 50 റാങ്കുകാരിൽ കേരളത്തിൽ നിന്നുള്ള 3 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വന്‍ വി പി എന്നിവരാണ് ആദ്യ അമ്പതിൽ എത്തിയ മലയാളികള്‍. അതുൽ മനോദ് 29ാം റാങ്കും ഹൃദ്യ ലക്ഷ്മി 31ാം റാങ്കും അശ്വിൻ വിപി 33ാം റാങ്കും സ്വന്തമാക്കി. മെയ് അഞ്ചിനാണ് ഇക്കൊല്ലത്തെ നീറ്റ് പരീക്ഷ നടന്നത്.

English summary
NEET Exam result announced
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X