നീറ്റ്: വിദേശത്ത് നിന്ന് നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ഉറപ്പാക്കണമെന്ന് സുപ്രിംകോടതി
ദില്ലി: നീറ്റ് പരീക്ഷയെഴുതാന്‍ വിദേശത്ത് നിന്നും നാട്ടിലെത്തേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് വന്ദേഭാരത് വിമാനങ്ങളില്‍ യാത്ര ഉറപ്പാക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി. ഇക്കാര്യം കോടതി കേന്ദ്രസര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചു. സെപ്തംബര്‍ 13 നാണ് പരീക്ഷ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
പൊതുസുരക്ഷയില്‍ ഉള്‍പ്പെടുന്നതിനാല്‍ 14 ദിവസത്തെ ക്വാറന്റീനില്‍ ഇളവുകള്‍ അനുവദിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ആവശ്യാനുസരണം വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ സമീപീക്കാമെന്നും കോടതി വ്യക്തമാക്കി. നീറ്റ് പരീക്ഷക്ക് വിദേശ രാജ്യങ്ങളില്‍ പരീക്ഷാ കേന്ദ്രം അനുവദിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം തള്ളി കൊണ്ടാണ് സുപ്രീംകാടതി കേന്ദ്രസര്‍ക്കാരില്‍ നിര്‍ദേശം നല്‍കിയത്.
നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പര്യം കണക്കിലെടുത്ത് മിഡിലീസ്റ്റില്‍ നിന്നുള്ള സോഷ്യല്‍ വര്‍ക്കറായ അബ്ദുള്‍ അസീസ് സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള 4000 വിദ്യാര്‍ത്ഥികള്‍ നീറ്റ് പരീക്ഷയെഴുതുന്നുണ്ടെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനാല്‍ പലര്‍ക്കും ഇന്ത്യയിലേക്ക് മടങ്ങാന്‍ കഴിയുന്നില്ലെന്ന് ഹരജിയില്‍ പറയുന്നു.
ഒന്നുകില്‍ നീറ്റ് പരീക്ഷ ഓണ്‍ലൈനായി നടത്തണം. അല്ലെങ്കില്‍ ഖത്തറിലും മറ്റ് ഗള്‍ഫ് മേഖലയിലും പരീക്ഷ കേന്ദ്രം അനുവദിക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഹരജിയെ നാഷണല്‍ ടെസ്റ്റിങ് അതോറിറ്റിയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലും എതിര്‍ത്തിരുന്നു. ഇന്ത്യക്ക് പുറത്ത് പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് ചോദ്യപേപ്പര്‍ ചോരുന്നതിന് ഇടയാക്കാമെന്നും വ്യക്തമാക്കി.
പരീക്ഷ നടത്തിപ്പ് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ അനുവദിക്കുന്നതിനുള്ള സമയം വളരെ കുറവാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഓണ്‍ലെന്‍ പരീക്ഷ നടത്തുന്നത് പരിഗണിക്കാമെന്നും കോടതി പറഞ്ഞു.അതേസമയം കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ പരീക്ഷ നീട്ടി വെക്കണമെന്നാവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നീട്ടില്‍ വച്ചാല്‍ അക്കാദമിക്ക കലണ്ടര്‍ തകിടം മറിയും. പ്രവേശന നടപടികള്‍ വൈകിയാല്‍ ഈ വര്‍ഷം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക ഗുണനിലവാരമുള്ള വിദ്യഭ്യാസമോ പരിശീലനമോ നല്‍കാന്‍ കഴിയില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വ്യക്തമാക്കിയിരുന്നു.
കൊറോണയുടെ മറവില്‍ തീവെട്ടികൊള്ള; പിപിഇകിറ്റും തെര്‍മോമീറ്ററും വാങ്ങിയതില്‍ അഴിമതിയെന്ന് മുനീര്‍
ഗണേഷ് കുമാര്‍ കൈചൂണ്ടി... നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും ചെന്നിത്തലയും, ഭീഷണി വേണ്ട!!