യുവാക്കളെ ഇങ്ങനെ നിരാശരാക്കരുത്; ശുപാര്‍ശയൊന്നും നടപ്പാക്കിയില്ലേ? നീറ്റ് ക്രമക്കേടില്‍ സുപ്രീംകോടതി
നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കുമെതിരെ സുപ്രീംകോടതി. നിരീക്ഷണ സംവിധാനങ്ങളും മേല്‍നോട്ട സമിതികളും നിലവിലുണ്ടെങ്കിലും ഇത്രയും വലിയ ഒരു ക്രമക്കേട് എങ്ങനെ സംഭവിക്കുമെന്ന് കോടതി ചോദിച്ചു. നീറ്റ്-യുജി മെഡിക്കല്‍ പ്രവേശന പരീക്ഷ പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികളില്‍ വാദം കേള്‍ക്കവേയാണ് സുപ്രീം കോടതിയുടെ ചോദ്യം.
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയ്ക്കും മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണന്‍ നയിക്കുന്ന ഉന്നതതല സമിതിക്കും വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു. തുടര്‍ന്ന് എന്‍ടിഎയും ഡോ. രാധാകൃഷ്ണനും സമര്‍പ്പിച്ച സത്യവാങ്മൂലങ്ങള്‍ കോടതി രേഖപ്പെടുത്തി.

പിന്നാലെ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തു. എന്നിരുന്നാലും, പരീക്ഷാ സുരക്ഷയെക്കുറിച്ച് നേരത്തെ ചൂണ്ടിക്കാട്ടിയ ആശങ്കകളില്‍ സ്വീകരിച്ച നടപടിയുടേയും നടപ്പിലാക്കിയ നിരീക്ഷണ, പരിഷ്‌കരണ സംവിധാനങ്ങളുടെയും ഫലപ്രാപ്തിയെ കുറിച്ച് കോടതി ഉന്നതതല സമിതിയോട് ആരാഞ്ഞു.
മോണിറ്ററിംഗ് കമ്മിറ്റിയിലേക്ക് നിയമിക്കപ്പെടുന്നതിന് മുമ്പ് ഡോ. രാധാകൃഷ്ണന്‍ ആദ്യമായി ഉന്നതാധികാര സമിതിയില്‍ സേവനമനുഷ്ഠിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് നരസിംഹ, നടപ്പാക്കലിന്റെ എത്രത്തോളം നിരീക്ഷണം യഥാര്‍ത്ഥത്തില്‍ നടന്നിട്ടുണ്ടെന്ന് ചോദിച്ചു. നിരീക്ഷണത്തിനിടയിലും ഇത്തരമൊരു പരാജയം സംഭവിച്ചിട്ടുണ്ടെങ്കില്‍, നിരീക്ഷണ പ്രക്രിയയില്‍ തന്നെ പോരായ്മകളുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞു.
നേരത്തെ ശുപാര്‍ശ ചെയ്ത സുരക്ഷാ നടപടികള്‍ ഉണ്ടായിരുന്നിട്ടും ചോദ്യപേപ്പര്‍ ചോര്‍ച്ച നടക്കാന്‍ അനുവദിച്ച കമ്മിറ്റി എന്താണ് പരിഗണിക്കാത്തതെന്നും കോടതി ഡോ. രാധാകൃഷ്ണനോട് ചോദിച്ചു. 2024ല്‍ സമാനമായ ഒരു സംഭവത്തിന് ശേഷം ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടും പരാജയം എങ്ങനെ സംഭവിക്കുമെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചു. ''ഒന്നുകില്‍ യഥാര്‍ത്ഥ ശുപാര്‍ശയില്‍ എന്തോ കുഴപ്പമുണ്ട് അല്ലെങ്കില്‍ ശരിയായ നടപ്പാക്കല്‍ ഇല്ല,'' ജഡ്ജി പറഞ്ഞു.
പരിഷ്‌കാരങ്ങള്‍ കൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. 'യഥാര്‍ത്ഥ ഉത്തരവാദിത്തം ഉണ്ടാകുന്നതുവരെ യഥാര്‍ത്ഥ പ്രശ്‌നം അവസാനിക്കില്ല,' ബെഞ്ച് നിരീക്ഷിച്ചു. ഉത്തരവാദിത്തം എന്നാല്‍ കുറ്റപ്പെടുത്തേണ്ട ഒരു വ്യക്തിയെ തിരിച്ചറിയുക എന്നല്ല, മറിച്ച് ഉത്തരവാദിത്തം ആത്യന്തികമായി എവിടെയാണ് സ്ഥിതിചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള വ്യക്തത ഉറപ്പാക്കുക എന്നാണെന്ന് കോടതി വ്യക്തമാക്കി.
കൂട്ടായ ഉത്തരവാദിത്തം നിലവിലുണ്ടെങ്കിലും, പരാജയങ്ങള്‍ സംഭവിക്കുമ്പോള്‍ ആരാണ് ഉത്തരവാദികള്‍ എന്ന് സ്ഥാപനങ്ങള്‍ വ്യക്തമായി തിരിച്ചറിയുന്നില്ലെങ്കില്‍ ആവര്‍ത്തിച്ചുള്ള കമ്മിറ്റികളും മീറ്റിംഗുകളും കൊണ്ട് കാര്യമില്ലെന്നും നല്‍കില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. എന്‍ടിഎയ്ക്ക് പരീക്ഷാ നടത്തിപ്പില്‍ യുപിഎസ്‌സിയെ മാതൃകയാക്കാം എന്നും കോടതി വാക്കാല്‍ പറഞ്ഞു.















Click it and Unblock the Notifications