കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
LIVE

നീറ്റ് പരീക്ഷ 2020 ഇന്ന്; കര്‍ശന നിയന്ത്രണങ്ങളോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക്
Live Updates..
Newest First Oldest First
കൊവിഡ് കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നീറ്റ് പരീക്ഷയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദത്തിലാണെന്ന് ഡിഎംകെ. വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉയര്‍ത്തിയാണ് ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്ന് പറയുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് രോഗം വരില്ലായെന്ന് സര്‍ക്കാരിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും സ്റ്റാലിന് ചോദിച്ചു.
ബംഗാളില്‍ ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇല്ല. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മെട്രോ സര്‍വ്വീസ് നടക്കാനാണ് തീരുമാനം. പഞ്ചാബും ഞായറാഴ്ച്ചയിലെകര്‍ഫ്യൂ എടുത്ത് കളഞ്ഞു. അതേസമയം അവശ്യസാധനങ്ങള്‍ അല്ലാത്തവ അടഞ്ഞ് തന്നെ തുടരും. രണ്ട് സംസ്ഥാനങ്ങളിലുമായി 90000 പേരാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
മാസ്കും സാനിറ്ററെസറും കയ്യുറകളും ധരിക്കുകയും സാമൂഹികഅകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്നതുള്‍പ്പെടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കും. താലനില നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതുന്നതിനായി പ്രത്യേകം ഐസൊലേഷന്‍ റൂമുകള്‍ അനുവദിക്കും. ഇതിന് പുറമേ കൊവിഡ് രോഗമോ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വയം സാക്ഷ്യപത്രം എഴുതി വാങ്ങാനും എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.
പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിനെതിരെ 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്കിയ പുനഃപരിശോധാന ഹാര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
പുതിയ കണക്കുകള്‍ കൂടി പുറത്തു വന്നതോടെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് ചൈവ്വാഴ്ച ജെഇഇ പരീക്ഷകള്‍ ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ 343958 പേര് മാത്രമാണ് പരീക്ഷ എഴുതിയത്.
പശ്ചിമ ബംഗാൾ (മൊളോയ് ഘട്ടക്), ഝാർഖണ്ഡ് (രാമേശ്വർ ഒറാവോൺ), രാജസ്ഥാൻ (രഘു ശർമ), ഛത്തീസ്ഗഢ് (അമർജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരാണ് ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരിയും ഹര്‍ജിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു.
READ MORE
ദില്ലി: 2020 ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ലാതെ സെപ്റ്റംബറില്‍ നടക്കും. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. അതിനിടെയാണ് പരീക്ഷയില്‍ മാറ്റമില്ലെന്ന് ടെസ്റ്റിങ് ഏജന്‍സി അറിയിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.