കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ് പരീക്ഷ 2020 ഇന്ന്; കര്‍ശന നിയന്ത്രണങ്ങളോടെ വിദ്യാര്‍ത്ഥികള്‍ പരീക്ഷക്ക്

Google Oneindia Malayalam News

Live Updates..

Newest First Oldest First
10:09 AM, 14 Sep

കാവിഡ് കാലത്ത് നീറ്റ് പരീക്ഷ നടത്തിയത് കാരണം 12 വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത വിഷയത്തില്‍ സിപിഎമ്മും ഡിഎംകെയും അടിയന്തര പ്രമേയത്തിന് ലോക്സഭയിൽ നോട്ടീസ് നല്‍കി.
10:09 AM, 14 Sep

തമിഴ്നാട്ടിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ അടക്കമുളള സംഘടനകൾ പ്രതിഷേധം സംഘടിപ്പിച്ചു
10:08 AM, 14 Sep

നീറ്റ് ഉള്‍പ്പെടെയുളള പരീക്ഷാ സമ്മര്‍ദ്ദം, വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയില്‍ പ്രതിഷേധം ശക്തം
5:52 PM, 13 Sep

നീറ്റ് 2020 പരീക്ഷ പൂര്‍്ത്തിയായി
2:23 PM, 13 Sep

നീറ്റ് പരീക്ഷക്ക് പിപിഇ ധരിച്ചെത്തി വിദ്യാര്‍ത്ഥി. ചെന്നൈലാണ് സംഭവം. പരീക്ഷക്കെത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസ്‌കും കൈയ്യുറകളും ധരിക്കണമെന്ന കര്‍ശന നിയന്ത്രണമുണ്ട്. എന്നാല്‍ പിപിഇ കിറ്റ് പരീക്ഷയെഴുതുന്ന കാര്യം വ്യക്തമല്ല.
12:00 PM, 13 Sep

കൊവിഡ് കാലത്ത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന നീറ്റ് പരീക്ഷയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദത്തിലാണെന്ന് ഡിഎംകെ. വിദ്യാര്‍ത്ഥിയുടെ സുരക്ഷ ഉയര്‍ത്തിയാണ് ഡിഎംകെ രംഗത്തെത്തിയിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്ന് പറയുമ്പോഴും വിദ്യാര്‍ത്ഥികള്‍ക്ക് രോഗം വരില്ലായെന്ന് സര്‍ക്കാരിന് എന്ത് ഉറപ്പാണ് ഉള്ളതെന്നും സ്റ്റാലിന്‍ ചോദിച്ചു.
11:06 AM, 13 Sep

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
8:26 AM, 13 Sep

ബംഗാളില്‍ ഇന്ന് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇല്ല. കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം മെട്രോ സര്‍വ്വീസ് നടക്കാനാണ് തീരുമാനം. പഞ്ചാബും ഞായറാഴ്ച്ചയിലെകര്‍ഫ്യൂ എടുത്ത് കളഞ്ഞു. അതേസമയം അവശ്യസാധനങ്ങള്‍ അല്ലാത്തവ അടഞ്ഞ് തന്നെ തുടരും. രണ്ട് സംസ്ഥാനങ്ങളിലുമായി 90000 പേരാണ് പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
8:26 AM, 13 Sep

ഉത്തര്‍പ്രദേശില്‍ 1.67 ലക്ഷം, കര്‍ണാടകയില്‍ 1.18 ലക്ഷം, തമിഴിനാട്ടില്‍ 1.18 ലക്ഷം, കേരളത്തില്‍ 1.16 ലക്ഷം എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളായി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം. ഇതിനകം 16 ലക്ഷം പേരാണ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
8:25 AM, 13 Sep

മാസ്‌കും സാനിറ്ററെസറും കയ്യുറകളും ധരിക്കുകയും സാമൂഹികഅകലം കൃത്യമായി പാലിക്കുകയും ചെയ്യണമെന്നതുള്‍പ്പെടെ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാര്‍ത്ഥികളുടെ താപനില പരിശോധിക്കും. താലനില നിശ്ചിത പരിധിയില്‍ കൂടുതലാണെങ്കില്‍ വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതുന്നതിനായി പ്രത്യേകം ഐസൊലേഷന്‍ റൂമുകള്‍ അനുവദിക്കും. ഇതിന് പുറമേ കൊവിഡ് രോഗമോ കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നും കൊവിഡ് രോഗികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും സ്വയം സാക്ഷ്യപത്രം എഴുതി വാങ്ങാനും എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.
7:15 AM, 13 Sep

നീറ്റ് പരീക്ഷ ഇന്ന്. ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ മാത്രം നീറ്റ് രജിസ്റ്റര്‍ ചെയ്തത് 2.3 ലക്ഷം വിദ്യാര്‍ത്ഥികള്‍
7:13 AM, 13 Sep

നീറ്റ് പരീക്ഷ ജയിക്കുമോയെന്ന ആശങ്കയില്‍ തമിഴ്‌നാച്ചില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തു. ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ആത്മഹത്യ. ഇതോടെ സംസ്ഥാനത്ത് നീറ്റ് പരീക്ഷേ പേടിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്നവര്‍ നാലായി
1:20 PM, 11 Sep

ജെഇഇ മെയിന്‍ 2020 ന്റെ പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nta.nic.in എന്ന വെബസൈറ്റ് വഴി ഫലം അറിയാം. ഫലത്തിനൊപ്പം തന്നെ ജെഇഇ മെയിന്‍ കട്ട്-ഓഫും എന്‍ടിഎ പ്രഖ്യാപിക്കും.
11:47 AM, 11 Sep

8.58 ലക്ഷം പേരാണ് ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നത്. 6.35 ലക്ഷം പേര്‍ പരീക്ഷയെഴുതിയെന്നും മമത വ്യക്തമാക്കി.
10:55 AM, 11 Sep

സെപ്തബര്‍ 13 ന് നീറ്റ് പരീക്ഷയെഴുന്ന വിദ്യാര്‍ത്ഥികളുടെ താല്‍പര്യാര്‍ത്ഥം പശ്ചിമബംഗാളില്‍ സെപ്തംബര്‍ 12 ന് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഇളവ് അനുവദിക്കും
10:49 AM, 11 Sep

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ താമസവും ഗതാഗത സൗകര്യം ഒരുത്തി ഭുവനേസ്വര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍.
3:59 PM, 9 Sep

ജെഇഇ മെയിന്‍ 2020 പരീക്ഷ ഫലം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദ്യഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍. സെപ്തംബര്‍ 1 മുതല്‍ ആറ് വരെയായിരുന്നു പരീക്ഷ നടത്തിയത്. സെപ്തംബര്‍ 11 ന് പരീക്ഷ ഫലം പുറത്ത് വിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍
12:01 PM, 9 Sep

നിലവില്‍ നടപടി ക്രമങ്ങള്‍ എല്ലാം അവസാനിച്ചുവെന്നും പരീക്ഷ മാറ്റി വെക്കാനാവില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
12:00 PM, 9 Sep

നീറ്റുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജികളും തള്ളിയതാണെന്ന് കോടതി വ്യക്തമാക്കി
11:59 AM, 9 Sep

നീറ്റ് പരീക്ഷ മാറ്റി വെക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹരജികള്‍ വീണ്ടും തള്ളി
4:57 PM, 4 Sep

പരീക്ഷകള്‍ നടത്താന്‍ കേന്ദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിനെതിരെ 6 സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ നല്‍കിയ പുനഃപരിശോധാന ഹാര്‍ജി സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവേശന പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.
2:52 PM, 4 Sep

നീറ്റ്, ജെഇഇ പരീക്ഷകളിൽ മാറ്റമില്ല. പുന:പരിശോധന ഹർജികൾ സുപ്രീം കോടതി തള്ളി
10:57 AM, 4 Sep

പുതിയ കണക്കുകള്‍ കൂടി പുറത്തു വന്നതോടെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. കൊവിഡ് വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കര്‍ശനമായ മുന്‍കരുതലുകളും സാമൂഹിക അകലവും പാലിച്ചു കൊണ്ടാണ് ചൈവ്വാഴ്ച ജെഇഇ പരീക്ഷകള്‍ ആരംഭിച്ചത്. ആദ്യ മൂന്ന് ദിവസങ്ങളില്‍ 343958 പേര്‍ മാത്രമാണ് പരീക്ഷ എഴുതിയത്.
10:57 AM, 4 Sep

കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ പ്രവേശന പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കേയാണ് ആദ്യ മൂന്ന് ദിനങ്ങളില്‍ തന്നെ 25 ശത്മാനം വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് എത്തിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം തന്നെ വ്യക്തമാക്കുന്നത്.
10:57 AM, 4 Sep

ജെഇഇ പ്രവേശന പരീക്ഷയുടെ ആദ്യ മൂന്ന് ദിനങ്ങളില്‍ 25 ശതമാനം വിദ്യാര്‍ത്ഥികള്‍ ഹാജരായില്ലെന്ന് റിപ്പോര്‍ട്ട്. പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത 458521 വിദ്യാര്‍ത്ഥികളില്‍ 114563 വിദ്യാര്‍ത്ഥികള്‍ ആദ്യ മൂന്ന് ദിവസങ്ങളിലെ പരീക്ഷയ്ക്ക് ഹാജരായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
10:44 AM, 4 Sep

ആഗസ്റ്റ് 17 ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ അനുമതി നല്‍കിയത്. പ്രവേശന പരീക്ഷകളിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകകായായിരുന്നു.
10:44 AM, 4 Sep

പശ്ചിമ ബംഗാൾ (മൊളോയ് ഘട്ടക്), ഝാർഖണ്ഡ് (രാമേശ്വർ ഒറാവോൺ), രാജസ്ഥാൻ (രഘു ശർമ), ഛത്തീസ്ഗഢ് (അമർജീത് ഭഗത്), പഞ്ചാബ് (ബി എസ് സിദ്ധു), മഹാരാഷ്ട്ര (ഉദയ് രവീന്ദ്ര സാവന്ത്) എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാരാണ് ഹര്‍ജിക്കാര്‍. കേന്ദ്ര സര്‍ക്കാര്‍ ഭരിക്കുന്ന പുതുച്ചേരിയും ഹര്‍ജിയില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കോവിഡ് പ്രതിസന്ധി കണക്കിലെടുത്ത് പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടു.
10:43 AM, 4 Sep

ജസ്റ്റിസുമാരായ അശോക് ഭൂഷൺ, ബി ​​ആർ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ചാണ് റിവ്യൂ ഹര്‍ജി പരിഗണിക്കുന്നത്.
10:43 AM, 4 Sep

കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കെ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന് അനുമതി നല്‍കിയതിനെതിരെ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
7:58 PM, 3 Sep

ജെഇഇ, നീറ്റ് പരീക്ഷകള്‍ കൊറോണ വേളയില്‍ നടത്തുന്നതിനെതിരെ ആറ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സമര്‍പ്പിച്ച സമര്‍പ്പിച്ച റിവ്യൂ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. സുപ്രീംകോടതി പുനഃപരിശോധിക്കണമെന്നാണ് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ ആവശ്യം.
READ MORE

ദില്ലി: 2020 ലെ നീറ്റ്, ജെഇഇ പരീക്ഷകള്‍ക്ക് മാറ്റമില്ലാതെ സെപ്റ്റംബറില്‍ നടക്കും. ദേശീയ ടെസ്റ്റിങ് ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷകള്‍ നീട്ടിവെക്കണമെന്ന ആവശ്യം വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടേയും ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. അതിനിടെയാണ് പരീക്ഷയില്‍ മാറ്റമില്ലെന്ന് ടെസ്റ്റിങ് ഏജന്‍സി അറിയിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

neet

English summary
NEET, JEE 2020 Exam: Latest news in Malayalam and Live Updates in Malayalam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X