കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീറ്റ്- ജെഇഇ പരീക്ഷ: വിദ്യാർത്ഥികളെ കേൾക്കാൻ സർക്കാർ തയ്യാറാകണം; രാഹുൽ ഗാന്ധി

Google Oneindia Malayalam News

ദില്ലി: നീറ്റ്- ജെഇഇ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിക്ഷാർത്ഥികൾക്ക് പറയാനുള്ളത് കൂടി കേന്ദ്രസർക്കാർ കേൾക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽഗാന്ധി. അവരുടെ പ്രശ്നങ്ങൾ കേട്ട ശേഷം സർക്കാർ അനുയോജ്യമായ പരിഹാരം കണ്ടെത്തണമെന്നും രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടു. പരീക്ഷാർത്ഥികൾക്ക് അവരുടെ ഭാവിയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ടെന്നും അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

രാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷരാഹുല്‍ ഗാന്ധിയുടെ കിടിലന്‍ നീക്കം ഫലം കണ്ടു; ഇടതുപക്ഷം കൂടെ, ബിഹാറില്‍ മഹാസഖ്യത്തിന് പ്രതീക്ഷ

കൊറോണ വൈറസ് വ്യാപനത്തിന് പുറമേ അവർക്ക് ആശങ്കപ്പെടാൻ മറ്റ് കാരണങ്ങളുണ്ടെന്നും പകർച്ചാ വ്യാധിക്കും ഗതാഗത പ്രശ്നങ്ങൾക്കും പുറമേ അസമിലും ബിഹാറിലും പ്രളയും നാശം വിതച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മെഡിക്കൽ- എൻജിനീയറിംഗ് പ്രവേശന പരീക്ഷകൾ നീട്ടിവെയ്ക്കണമെന്ന ആവശ്യം വിദ്യാർത്ഥികൾ ഉന്നയിച്ച സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പുറത്തുവരുന്നത്.

rahul-gandhi-1

ബിജെപിയിതര സർക്കാരുകൾ അധികാരത്തിലിരിക്കുന്ന ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ വിളിച്ച് ചേർത്ത് നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റി വെക്കുന്നത് അടക്കമുളള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദേശീയ തലത്തിൽ അടിയന്തര യോഗം വിളിച്ച് ചേർത്ത അതേ ദിവസം തന്നെയാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റും പുറത്തുവന്നിട്ടുള്ളത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, കൂടാതെ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പുതുച്ചേരി മുഖ്യമന്ത്രി ലി നാരായണ സ്വാമി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അടക്കമുളള 7 മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നീറ്റ്- ജീ പ്രവേശന പരീക്ഷ നടത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബിജെപിയിതര സർക്കാരുകൾ. ഇതിന്റെ ഭാഗമായി കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാഗന്ധിയുടെ നേത്വത്തിൽ മുഖ്യമന്ത്രിമാർ ഇന്ന് യോഗം ചേർന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ നീറ്റ് പോലുള്ള പരീക്ഷകളുടെ നടത്തിപ്പ് സുരക്ഷിതമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ പ്രവേശന പരീക്ഷകൾ മാറ്റിവെക്കണമെന്ന ആവശ്യമാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. ഇതിന് പുറമേ പല സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി രംഗത്തെത്തികഴിഞ്ഞെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

English summary
NEET-JEE aspirants are worried about their health & future- Rahul Gandhi on plan to held exams
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X