കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏഴ് മുഖ്യമന്ത്രിമാര്‍ സുപ്രീംകോടതിയിലേക്ക്; പരീക്ഷ വേണ്ട, കേന്ദ്രത്തെ വെട്ടിലാക്കി സോണിയയുടെ നീക്കം

Google Oneindia Malayalam News

ദില്ലി: കൊറോണ ആശങ്ക അകലും മുമ്പ് നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ മുഖ്യമന്ത്രിമാര്‍. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി മുന്‍കൈ എടുത്ത് വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സുപ്രീംകോടതിയെ സമീപിക്കണമെന്നാണ് പൊതുവികാരം. ഏഴ് മുഖ്യമന്ത്രിമാരാണ് ഇന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

മെഡിക്കല്‍, എന്‍ജിനിയറിങ് പ്രവേശന പരീക്ഷകള്‍ നടത്താന്‍ പറ്റിയ സമയമല്ല ഇതെന്ന് മുഖ്യമന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും വ്യക്തമാക്കി. മറ്റുള്ളവര്‍ അനുകൂലിച്ചു. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ള ജിഎസ്ടി വിഹിതം സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചയായി. വിശദാംശങ്ങള്‍...

പങ്കെടുത്തവര്‍

പങ്കെടുത്തവര്‍

പരീക്ഷയും ജിഎസ്ടിയുമായിരുന്നു യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ എന്നിവര്‍ക്ക് പുറമെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്, അശോക് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, വി നാരായണ സ്വാമി എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സുപ്രീംകോടതിയിലേക്ക്

സുപ്രീംകോടതിയിലേക്ക്

കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ പോകണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ഈ വേളയില്‍ വിദ്യാര്‍ഥികള്‍ കടുത്ത പരീക്ഷണമാണ് നേരിടുന്നത്. നീറ്റ്-ജെഇഇ പരീക്ഷ നടത്തുന്നതിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കണമെന്ന് മമത ബാനര്‍ജി പറഞ്ഞു. രാജ്യം മൊത്തം പ്രതിസന്ധി നിറഞ്ഞ വേളയിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷാ തിയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്. റെയില്‍വെ ഗതാഗതമില്ല, മറ്റു ഗതാഗത സൗകര്യങ്ങളും ലഭ്യമല്ല. ഇത് പരീക്ഷാര്‍ഥികളെ ശരിക്കും ബാധിക്കുമെന്നും മമത ബാനര്‍ജി പറഞ്ഞു.

അടുത്ത മാസം

അടുത്ത മാസം

ജെഇഇ-നീറ്റ് പരീക്ഷകള്‍ സപ്തംബറില്‍ നിശ്ചയിച്ച പോലെ നടക്കുമെന്ന് വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരുന്നു. പരീക്ഷ നീട്ടി വയ്ക്കണമെന്നാണ് ബിജെപി ഇതര സംസ്ഥാനങ്ങളുടെ ആവശ്യം. വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭ്യര്‍ഥന പരിഗണിച്ചാണ് പരീക്ഷ നടത്തുന്നതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

ബിജെപി പറയുന്നു

ബിജെപി പറയുന്നു

അതേസയമം, പരീക്ഷ നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പ്രതികരിച്ചു. ഗോവയിലും കര്‍ണാടകത്തിലും 10, 12 ക്ലാസ് പരീക്ഷകള്‍ നടന്നു. പിന്നെ എന്തുകൊണ്ട് ജെഇഇ, നീറ്റ് പരീക്ഷകള്‍ നടത്തിക്കൂടാ. പ്രതിപക്ഷം വിദ്യാര്‍ഥികളെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്നും മാളവ്യ പറഞ്ഞു.

ഓണ്‍ലൈനിലാക്കാം

ഓണ്‍ലൈനിലാക്കാം

കൊറോണ ഭീതി അകന്നിട്ടില്ലാത്ത പശ്ചാത്തലത്തില്‍ പരീക്ഷ നടത്തരുത് എന്നാണ് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ അഭിപ്രായപ്പെട്ടത്. പരീക്ഷ നടത്തണം, ഇപ്പോള്‍ വേണ്ട എന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടു. ഓണ്‍ലൈനില്‍ പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയെ കാണാം

പ്രധാനമന്ത്രിയെ കാണാം

സുപ്രീംകോടതിയെ സമീപിക്കും മുമ്പ് പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും കാണണമെന്ന് ഹേമന്ത് സോറന്‍ പറഞ്ഞു. എല്ലാ വശവും സര്‍ക്കാര്‍ പരിഗണിച്ച് പരിഹാരം കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ഒറ്റക്കെട്ടായി പോരാടണമെന്ന് പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി പറഞ്ഞു.

കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...കിടിലന്‍ നീക്കത്തിന് കോണ്‍ഗ്രസ്; ഐക്യവേദിയുമായി രംഗത്ത്, നേതാക്കളുടെ കത്ത്!! ജഗന്‍, മമത, പവാര്‍...

Recommended Video

cmsvideo
മോദിയെ പൂട്ടാൻ അവർ ഒന്നിക്കുന്നു | Oneindia Malaylaam

English summary
NEET, JEE exams: 7 non-BJP Chief Ministers decided to move Supreme Court against Centre's decision
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X