NEET Result 2023: നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 2 പേർക്ക് ഒന്നാം റാങ്ക്
ഡൽഹി: നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്-യുജി)ഫലം പ്രസിദ്ധീകരിച്ചു. 99.99 ശതമാനം മാർക്കോടെ രണ്ട് പേർ ഒന്നാം റാങ്ക് പങ്കിട്ടു. പരീക്ഷ എഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി.

തമിഴ്നാട് സ്വദേശിയായ ജെ പ്രഭാഞ്ജൻ, ആന്ധ്രപ്രദേശിൽ നിന്നുള്ള ബോറ വരുൺ ചക്രവർത്തി എന്നിവരാണ് ഒന്നാം റാങ്ക് നേടിയത്. ഇരുവരും മുഴുവൻ മാർക്കും (720/720) നേടി. കൗസ്തവ് ബൗരി (716), പ്രാഞ്ജൽ അഗർവാൾ (715) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ആദ്യ പത്ത് റാങ്കുകാരില്‍ ഒന്‍പതും ആണ്‍കുട്ടികളാണ്.ആദ്യ അൻപത് റാങ്കിൽ ഒരു മലയാളിയും ഉൾപ്പെട്ടു. 23ാം റാങ്കാണ് മലയാളി വിദ്യാർത്ഥിയായ ആര്യ ആർഎസ് നേടിയത്.
ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ പേർ (1.39 ലക്ഷം) യോഗ്യത നേടിയത്. , മഹാരാഷ്ട്ര (1.31 ലക്ഷം)യാണ് രണ്ടാം സ്ഥാനത്ത്.
neet.nta.nic.in വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ആപ്ലിക്കേഷൻ നമ്പറും ജനന തീയതിയും ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാാം.
മെയ് 7 നായിരുന്നു മണിപ്പൂർ ഒഴികെയുള്ള സംസ്ഥാനങ്ങളിൽ നീറ്റ് പരീക്ഷ നടത്തിയത്.മണിപ്പൂരിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു പരീക്ഷ മാറ്റിവെച്ചത്. ജൂൺ ആറിനാണ് ഇവിടെ പരീക്ഷ നടത്തിയത്.രാജ്യത്തെ 499 നഗരങ്ങളിലായി 4097 സെന്ററുകളില്‍ 20.87 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്.












Click it and Unblock the Notifications