നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ പറന്നെത്തും; ചോദ്യപേപ്പറുകള്‍ എത്തിക്കുന്നത് വ്യോമസേന?
നീറ്റ് യുജി 2026 പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പറുകള്‍ അതത് കേന്ദ്രങ്ങളിലേക്ക് എത്തിക്കാന്‍ വ്യോമസേന. ജൂണ്‍ 21 ന് നിശ്ചയിച്ചിരിക്കുന്ന പുനഃപരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ സുരക്ഷിതമായി എത്തിക്കാനാണ് വ്യോമസേനയുടെ സഹായം എന്‍ ടി എ തേടിയിരിക്കുന്നത് എന്നാണ് വിവരം. രാജ്യത്തെ 18 കേന്ദ്രങ്ങളില്‍ നിന്നാണ് ഈ സഹായം ലഭിക്കുക. പ്രതിരോധ മന്ത്രാലയ വൃത്തത്തെ ഉദ്ധരിച്ച് ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മെയ് മൂന്നിന് നടന്ന പ്രവേശന പരീക്ഷ നേരത്തെ റദ്ദാക്കിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു ഈ നടപടി. സുതാര്യമായ പരീക്ഷ ഉറപ്പാക്കാനാണ് വീണ്ടും പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച സിബിഐ അന്വേഷിക്കുന്നുണ്ട്. പുനപരീക്ഷ നടത്തുന്ന 18 കേന്ദ്രങ്ങളില്‍ നിന്ന് ചോദ്യപേപ്പര്‍ പാക്കറ്റുകള്‍ വ്യോമസേന എത്തിക്കും. പരീക്ഷയ്ക്കായി എല്ലാവിധ സഹായവും നല്‍കുമെന്ന് സൈന്യം അറിയിച്ചു.

പരീക്ഷാ നടത്തിപ്പിന് അത്യാവശ്യമായ എല്ലാ പിന്തുണയും നല്‍കാന്‍ അവര്‍ സജ്ജമാണ്. അതിനിടെ പരീക്ഷാ നഗരം മുന്‍കൂട്ടി അറിയാനുള്ള സ്ലിപ്പുകള്‍ എന്‍ടിഎ പുറത്തുവിട്ടു. ഉദ്യോഗാര്‍ഥികള്‍ക്ക് എന്‍ടിഎ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് ഇത് പരിശോധിക്കാം. അപേക്ഷാ നമ്പറും പാസ്വേഡും ഉപയോഗിച്ച് വിവരങ്ങള്‍ നോക്കണം. സ്വന്തം പരീക്ഷാ കേന്ദ്രം ഇപ്പോള്‍ അതുവഴി കണ്ടെത്താം.
ഇത് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് അല്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. പരീക്ഷാ കേന്ദ്രം ഏതെന്ന് വിദ്യാര്‍ഥികളെ അറിയിക്കുക മാത്രമാണ് ലക്ഷ്യം. അഡ്മിറ്റ് കാര്‍ഡ് പിന്നീട് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിദ്യാര്‍ഥികള്‍ വെബ്‌സൈറ്റ് ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട പരീക്ഷാ നഗരം നല്‍കാന്‍ എന്‍ടിഎ ശ്രദ്ധിച്ചിട്ടുണ്ട്. എല്ലാ ശ്രമങ്ങളും ഇതിനായി എന്‍ടിഎ നടത്തിയിട്ടുണ്ട്.
പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ അറിയാം. ജൂണ്‍ 21-ന് ഉച്ചയ്ക്ക് 2 മുതല്‍ 5.15 വരെയാണ് പരീക്ഷാ സമയം. ഇന്ത്യയിലെ 551 നഗരങ്ങളില്‍ പരീക്ഷ നടക്കും. വിദേശത്തുള്ള 14 നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്.
അതേസമയം പുനഃപരീക്ഷാ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദഗ്ധരെ ജൂണ്‍ 21 ന് പരീക്ഷ നടത്തുന്നത് വരെ സുരക്ഷിതവും വെളിപ്പെടുത്താത്തതുമായ ഒരു സ്ഥലത്ത് പൂട്ടിയിരിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ചോദ്യപേപ്പര്‍ തയ്യാറാക്കലിന്റെ രഹസ്യ ഘട്ടങ്ങളുമായി ബന്ധപ്പെട്ട പേപ്പര്‍ സെറ്റര്‍മാര്‍, മോഡറേറ്റര്‍മാര്‍, വിവര്‍ത്തകര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ 'ലോക്ക്ഡൗണില്‍' ആക്കിയിരിക്കുകയാണ്.















Click it and Unblock the Notifications