നീറ്റ്-യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; 2 പേരെ അറസ്റ്റ് ചെയ്ത് സിബിഐ, പിടികൂടിയത് ബിഹാറിൽ നിന്ന്
പട്‌ന: നീറ്റ്- യുജി പ്രവേശന പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ആദ്യ അറസ്റ്റുമായി സിബിഐ. മനീഷ് കുമാര്‍, അഷുതോഷ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്. ബിഹാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും വ്യാഴാഴ്ച സിബിഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയ്ത.
അറസ്റ്റിലായ മനീഷ് കുമാറാണ് വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ നൽകിയതെന്നാണ് സി ബി ഐ വൃത്തങ്ങളഅ നൽകുന്ന സൂചന. വിദ്യാര്‍ഥികളെ കാറില്‍ ഒരു ഒഴിഞ്ഞ സ്‌കൂള്‍ കെട്ടിടത്തിലെത്തിച്ച് അവിടെ വെച്ചാണ് ചോദ്യപേപ്പർ നൽകിയത്. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാര്‍ഥികളെ താമസിപ്പിച്ചതെന്നും സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നീറ്റ് പേപ്പർ ചോർച്ച കേസിൽ സിബിഐ ആറ് എഫ്ഐആർ ആണ് രജിസ്റ്റർ ചെയ്തത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടടുത്ത ദിവസം തന്നെ ആദ്യ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബിഹാർ, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള ചിലരെ നേരത്തേ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പരീക്ഷയ്ക്ക് ഒരു ദിവസം മുമ്പ് തനിക്കും മറ്റ് ചിലർക്കും ചോദ്യപേപ്പറിൻ്റെ പകർപ്പ് ലഭിച്ചതായി വെളിപ്പെടുത്തിയ വിദ്യാർത്ഥി അടക്കമുള്ളവരേയായിരുന്നു കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്.
ജൂണ്‍ നാലിനായിരുന്നു നീറ്റ് ഫലം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് കൂടുതൽ കുട്ടികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതോടെയാണ് പരീക്ഷയിൽ അസ്വാഭാവികത ഉള്ളതായി ആരോപമം ഉയർന്നത്. കഴിഞ്ഞ തവണ പരീക്ഷ എഴുതിയ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചു. ഇതില്‍ തന്നെ ഒരേ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച ഏഴ് പേർക്കണ് മുഴുവൻ മാർക്ക് ലഭിച്ചത്.
ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ ടി എ ചെയർമാൻ വിശദീകരിച്ചത്. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നൽകിയത്. ആറ് സെൻ്ററുകളിലാണ് സമയക്രമത്തിൻ്റെ പരാതി ഉയർന്നത്. അവർക്കാണ് മാർക്ക് നൽകിയതെന്നും ചെയർമാൻ വിശദീകരിച്ചിരുന്നു. എന്നാല്‍ നീറ്റ് പരീക്ഷയില്‍ ഈ രീതിയില്‍ മാര്‍ക്ക് നല്‍കാന്‍ വ്യവസ്ഥയില്ല. തുടർന്ന് ഇതിനെ ചോദ്യം ചെയ്ത് വിദ്യാർത്ഥികൾ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്താകുന്നത്.












Click it and Unblock the Notifications