കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

"നെഹ്റുവിനെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ മോദിയെ ഏല്‍പ്പിക്കണം" മോദിയെ തേച്ചൊട്ടിച്ച് 'ദി ടെലിഗ്രാഫ്'

  • By
Google Oneindia Malayalam News

Recommended Video

cmsvideo
'നെഹ്റുവിനെ കണ്ടുകിട്ടുന്നവര്‍ ഉടന്‍ മോദിയെ ഏല്‍പ്പിക്കണം'

കഴിഞ്ഞ ദിവസമാണ് മോദിക്ക് ചൈനയെ ഭയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്. മസൂദ് അസറിനെ ആഗോള ഭീകരനെ പ്രഖ്യാപിക്കുന്നതിനെതിരെ യുഎന്നില്‍ ചൈന എടുത്ത നിലപാടിനെ കുറിച്ച് മോദി മിണ്ടാതായതോടെയായിരുന്നു രാഹുലില്‍ പ്രതികരണം. ഇതോടെ രാഹുലിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്‍റെ സംഭാവനയാണെന്നായിരുന്നു ബിജെപി പറഞ്ഞത്.

എന്നാല്‍ ബിജെപിയുടെ ഈ വാദത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ' ദി ടെലഗ്രാഫ്' ദിനപത്രം. ഇന്നത്തെ പത്രത്തിന്‍റെ ഒന്നാം പേജിലാണ് ബിജെപിയെ അടപടലം ട്രോളിക്കൊണ്ട് ടെലിഗ്രാഫ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

 മോദിക്ക് വിമര്‍ശനം

മോദിക്ക് വിമര്‍ശനം

മസൂദ് അസ്റിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ യുഎന്‍ രക്ഷാ സമതിയില്‍ ചൈന വീണ്ടും എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലായിരുന്നു രാഹുല്‍ മോദിയെ വിമര്‍ശിച്ചത്.

 ഭയന്ന് വിറച്ച് മോദി

ഭയന്ന് വിറച്ച് മോദി

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങുമായി മോദി ഗുജറാത്തില്‍ ഊഞ്ഞാലാടുകയും കെട്ടിപിടിക്കുകയും ചെയ്യും. എന്നാല്‍ മോദിക്ക് ഷി പിങ്ങിനെ ഭയമാണ് എന്നായിരുന്നു രാഹുല്‍ പറഞ്ഞത്.

 ബിജെപിയുടെ മറുപടി

ബിജെപിയുടെ മറുപടി

എന്നാല്‍ ചൈനയുടെ യുഎന്‍ സുരക്ഷാ സമിതി അംഗം നെഹ്റുവിന്‍റെ സംഭാവനയാണെന്നാണ് ബിജെപി തിരിച്ചടിച്ചത്. നിങ്ങളുടെ മഹാനായ മുത്തച്ഛന്‍ അന്ന് അംഗത്വം സമ്മാനിച്ചില്ലായിരുന്നുവെങ്കില്‍ അവര്‍ സമിതിയില്‍ ഉണ്ടാകില്ലായിരുന്നു, അതിന്‍റെ വിലയാണ് രാജ്യം ഇപ്പോള്‍ നല്‍കുന്നതെന്നായിരുന്നു ബിജെപി പ്രതികരണം.

 അടപടലം ട്രോള്‍

അടപടലം ട്രോള്‍

ഇതോടെയാണ് മോദിക്കും ബിജെപിക്കും എതിരായ എല്ലാ ആരോപണങ്ങളേയും കോണ്‍ഗ്രസിന്‍റേയും നെഹ്റുവിന്‍റേയും തലയില്‍ കെട്ടിവെയ്ക്കുന്ന ബിജെപി നയത്തെ അടപടലം ട്രോളി ടെലഗ്രാഫ് രംഗത്തെത്തിയത്.

 'വാണ്ടഡ് നെഹ്റു'

'വാണ്ടഡ് നെഹ്റു'

എല്ലാത്തിനും കാരണക്കാരനായ നെഹ്റുവിനെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികം നല്‍കും എന്ന കുറിപ്പോടെ നെഹ്റുവിന്‍റെ ചിത്രം നല്‍കി വാണ്ടഡ്' ​എന്ന പരസ്യത്തിന്‍റെ മോഡലില്‍ വാര്‍ത്ത നല്‍കിയായിരുന്നു പരിഹാസം.

 യഥാര്‍ത്ഥ പാപി

യഥാര്‍ത്ഥ പാപി

ജവഹര്‍ ലാല്‍ നെഹ്റു അല്ലേങ്കില്‍ യഥാര്‍ത്ഥ പാപി എന്ന തലക്കെട്ടോടെയാണ് കുറിപ്പ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഒരോ്നും വാര്‍ത്തയില്‍ അക്കമിട്ട് നിരത്തുന്നുണ്ട്. അവ ഇങ്ങനെ

 അട്ടിമറിച്ചു

അട്ടിമറിച്ചു

മസൂദ് അസ്ഹറിനെ രക്ഷിക്കാന്‍ ചൈനയെ സഹായിച്ചു, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിന് പകരം മറ്റ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിന്,രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മോദിയുടെ പദ്ധതിയെ അട്ടിമറിച്ചതിന്, പത്രത്തില്‍ പറയുന്നു.

 നിരവധി കുറ്റങ്ങള്‍

നിരവധി കുറ്റങ്ങള്‍

പൗരന്‍മാരുടെ അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കാനുള്ള മോദി സര്‍ക്കാരിന്‍റെ നീക്കത്തിന് തടസം നിന്നതിന്, ഇന്ത്യയിലെ പൗരന് ഇഷ്ടമുള്ള ഭക്ഷണം കഴിച്ചപ്പോള്‍ അവരെ അടിച്ച് കൊന്നതിന്, മന്‍ കി ബാത്തിന്, ഭാരത മാതാവിനെതിരെ നടത്തിയ നിരവധി കുറ്റങ്ങള്‍ക്ക് എല്ലാം ഉത്തരവാദിയായ നെഹ്റുവിനെ ആവശ്യമുണ്ട് എന്ന് പരസ്യത്തില്‍ കളിയാക്കുന്നു.

 അടുത്തു പോകരുത്

അടുത്തു പോകരുത്

അതേസമയം നെഹ്റുവിനെ കാണുന്നവര്‍ സമീപത്തേക്ക് പോകരുത്. നെഹ്റു ആയുധധാരിയാണ് അടുത്ത് പോകുന്നവരെ നെഹ്റുവിന്‍റെ പക്കലുള്ള അദ്ദേഹത്തിന്‍റെ രചനകളായ ഡിസ്കവറി ഓഫ് ഇന്ത്യ, ഗ്ലിംപ്സ് ഓഫ് വേള്‍ഡ് ഹിസ്റ്ററി എന്നീ പുസ്തകങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുമെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

 മോദിയെ വിവരം അറിയിക്കണം

മോദിയെ വിവരം അറിയിക്കണം

നെഹ്റുവിനെ കണ്ടുപിടിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ മോദിയെ വിവരം അറിയിക്കണം. അവര്‍ക്ക് പാരിതോഷികമായി നരേന്ദ്ര മോദി എഴുതി എക്സാം വാരിയേഴ്സിന്‍റെ ഒരു കോപ്പി സമ്മാനമായി ലഭിക്കുമെന്നും പരസ്യത്തില്‍ പറയുന്നു.

 ഏറ്റെടുത്ത് ട്രോളന്‍മാര്‍

ഏറ്റെടുത്ത് ട്രോളന്‍മാര്‍

ടെലിഗ്രാഫിന്‍റെ ട്രോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. നേരത്തേയും മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ടെലിഗ്രാഫ് ഉയര്‍ത്തിയിട്ടുണ്ട്.

English summary
Nehru did it! the telegraph news mocks bjp and modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X