• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നെഹ്റുവിനെതിരെ വിമർശനവുമായി കേന്ദ്രമന്ത്രി; പഞ്ചാബിനെ ഭിന്നിപ്പിച്ചു, സിഖുകാരെ മോശമായി ചിത്രീകരിച്ചു

ദില്ലി: ഇന്ത്യയിലെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി രംഗത്ത്. കേന്ദ്ര മന്ത്രി ഹര്‍സിമ്രത് കൗര്റാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് പഞ്ചാബിനെ ഭിന്നിപ്പിച്ചതെന്ന് അവർ ആരോപിച്ചു.

മസൂദ് അസ്ഹറിനെതിരായ യുഎൻ പ്രമേയം; എല്ലാ തലത്തിലും സ്വീകാര്യമായാല്‍ മാത്രമേ അനുകൂലിക്കുവെന്ന് ചൈന

ഇന്ദിരാ ഗാന്ധി സുവര്‍ണക്ഷേത്രം അക്രമിച്ച് ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്തി. അതിന് ശേഷം വന്ന രാജീവ് ഗാന്ധി തന്റെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ലക്ഷക്കണക്കിന് സിഖുകാരെ കൊന്നൊടുക്കിയെന്നും അവർ ആരോപിച്ചു. ഇന്ദിരാ ഗാന്ധിയാ സിഖ് വംശജരെ മോശമായി ചിത്രീകരിക്കാന്‍ വേണ്ടിയാണ് സുവര്‍ണക്ഷേത്രം ആക്രമിച്ചതെന്നും ഹര്‍സിമ്രത് കൗര്‍ ബദൽ പറഞ്ഞു.

രാഹുല്‍ ഗാന്ധി പാകിസ്താന്റെ ഭാഷയിലാണ് സംസാരിക്കുന്നതെന്നും ഹര്‍സിമ്രത് കൗര്‍ ആരോപിച്ചു. രാജ്യത്തെ സിഖുകളോട് നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്നും കൗര്‍ ആഹ്വാനം ചെയ്തു. 1984 ലെ സിഖ് വിരുദ്ധ കലാപത്തില്‍ നീതി ലഭിക്കുകയാണെന്നും കര്‍ത്താര്‍പുര്‍ സാഹബ് ഇടനാഴി അതിനുള്ള ഉദാഹരണമാണെന്നും അവർ കൂട്ടിച്ചേർത്തു.

ഗുരുനാനാക്ക് 18 വര്‍ഷത്തോളം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന സ്ഥലമാണ് പാക് പഞ്ചാബ് പ്രവിശ്യയിലെ ലാഹോറില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരത്തായി സ്ഥിതി ചെയ്യുന്ന ഗുരുദ്വാര. ഇവിടേക്ക്റോഡ് പണിയുക എന്നത് സിഖ് വിശ്വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു. കര്‍താര്‍പുര്‍ ഇടനാഴിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി ഇന്ത്യ മുന്നോട്ടു പോകാന്‍ തീരുമാനിച്ചിരുന്നു.

പാകിസ്താനുമായുള്ള ബന്ധത്തിൽ വിള്ളൽ വന്നപ്പോഴും സിഖ് വിശ്വാസികളുടെ വികാരം മാനിച്ചു കൊണ്ടാണെന്നും, പാകിസ്ഥാനുമായുള്ള നയതന്ത്ര ചര്‍ച്ചയായി ഇതിനെ കാണേണ്ടതില്ലെന്നും നേരത്തെ തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ രണ്ടരക്കോടിയോളം വരുന്ന സിഖുമതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കര്‍താര്‍പൂര്‍ സാഹിബ് ഗുരുദ്വാര.

English summary
Union Minister Harsimrat Kaur Badal blamed Jawaharlal Nehru for ‘dividing Punjab’ and said that ‘to demoralise the Sikhs, Indira Gandhi attacked the Golden Temple in Amritsar and killed thousands of innocents’, ANI reported. Speaking ahead of the first meeting between India and Pakistan to finalise the modalities of the Kartarpur Corridor, she said, “Indira Gandhi attacked the Golden Temple and killed thousands of innocents there. Then comes her son Rajiv Gandhi who then for his political reasons massacres millions of Sikhs all over. And now Rahul Gandhi speaks the language of Pakistan.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more