നീന്തല്‍ വേഷത്തില്‍ നെഹ്‌റു: ചിത്രം തരംഗം
ദില്ലി: എന്തുകിട്ടിയാലും ആഘോഷിക്കുന്ന സോഷ്യല്‍ മീഡിയയ്ക്ക് ഈ അടുത്തുകിട്ടിയത് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റുവിന്റെ വ്യത്യസ്തമായ ഒരു ഫോട്ടോയാണ്്. തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ച് നെഹ്‌റു നില്‍ക്കുന്ന പടം ഇപ്പോള്‍ ട്വിറ്ററില്‍ പടര്‍ന്നു കയറുകയാണ്.
മുന്‍ കേന്ദ്രമന്ത്രി ശശിതരൂരാണ് നെഹ്‌റുവിന്റെ ഈ അപൂര്‍വ്വ ചിത്രം ട്വീറ്റ് ചെയ്തത്. നഹ്‌റുജിയുടെ ഏറ്റവും അസാധാരണമായ ചിത്രമാവാം ഇതെന്ന് പറഞ്ഞാണ് തരൂര്‍ ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നീന്തല്‍ വസ്ത്രത്തിലും നെഹ്‌റുവിന്റെ തലയില്‍ അദ്ദേഹത്തിന്റെ തൊപ്പി ഉണ്ടെന്നതാണ് ചിത്രം ആകര്‍ഷണമാകുന്ന മറ്റൊരു കാരണം.
<blockquote class="twitter-tweet blockquote" lang="en-gb"><p>Probably the most unusual picture of Nehruji I've seen -- out for a swim with his topi still on! <a href="http://t.co/uoEwWY95Cs">pic.twitter.com/uoEwWY95Cs</a></p>— Shashi Tharoor (@ShashiTharoor) <a href="https://twitter.com/ShashiTharoor/statuses/471732305518546944">May 28, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>762 പേര്‍ ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. 472പേര്‍ ഫേവര്‍ ചെയ്തു. ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമായ വ്യക്തിയാണ് തരൂര്‍. അദ്ദേഹത്തിന്റെ ട്വീറ്റുകള്‍ പലപ്പോഴും വിവാദമാവുകയാണ് പതിവ്. ഇത്തവണ പക്ഷെ അനുകൂലമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഫേസ്ബുക്കിലും ചിത്രം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications