കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നെഹ്‌റു പട്ടേലിനെ വര്‍ഗീയവാദി എന്ന് വിളിച്ചു'

Google Oneindia Malayalam News

ദില്ലി: മതേതര നേതാവാണ് ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ എന്ന് ഇപ്പോഴത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞേക്കാം. എന്നാല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍ദാര്‍ പട്ടേലിനെ വര്‍ഗീയ വാദി എന്ന് വിളിച്ചിരുന്നു എന്ന് എല്‍ കെ അദ്വാനി.

സ്വാതന്ത്ര്യത്തിന് ശേഷം സേനയെ ഹൈദരാബാദിലേക്ക് അയക്കുന്ന കാര്യം പറഞ്ഞപ്പോഴായിരുന്നത്രെ നെഹ്‌റു ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിനെ വര്‍ഗീയ വാദി എന്ന് വിളിച്ചത്. എം കെ കെ പട്ടേലിന്റെ പുസ്തകത്തെ പരാമര്‍ശിച്ചുകൊണ്ട് തന്റെ ബ്ലോഗ് പോസ്റ്റിലാണ് ബി ജെ പിയുടെ മുതിര്‍ന്ന നേതാവായ എല്‍ കെ അദ്വാനി ഈ പരാമര്‍ശം നടത്തിയത്.

advani

ഹൈദരാബാദില്‍ പോലീസ് ഇടപെടല്‍ വേണ്ടിവന്ന സമയത്ത് നടന്ന മന്ത്രിസഭായോഗത്തില്‍ സര്‍ദാര്‍ പട്ടേലും നെഹ്‌റുവും തമ്മില്‍ ഉണ്ടായ ഉരസലിനെക്കുറിച്ചാണ് പരാമര്‍ശം. പാകിസ്ഥാനൊപ്പം ചേരണമെന്ന നൈസാമിന്റെ ഉള്ളിലിരുപ്പാണ് ഹൈദരാബാദില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.

സംഘര്‍ഷത്തെത്തുടര്‍ന്ന് ഹൈദരാബാദിലേക്ക് സേനയെ അയക്കണം എന്നായിരുന്നു ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേലിന്റെ നിലപാട്. എന്നാല്‍ നിങ്ങള്‍ ഒരു തികഞ്ഞ വര്‍ഗീയവാദിയാണ്. നിങ്ങളുടെ ശുപാര്‍ശ ഞാന്‍ അംഗീകരിക്കാന്‍ പോകുന്നില്ല എന്നായിരുന്നു നെഹ്‌റുവിന്റെ പ്രതികരണം.

സര്‍ദാര്‍ പട്ടേലിന്റെ ജന്മദിനാഘോഷത്തിനിടെ രാജ്യത്തെ പ്രമുഖ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ആരംഭിച്ച തര്‍ക്കത്തെത്തുടര്‍ന്നാണ് മുന്‍ ഉപമുഖ്യമന്ത്രി കൂടിയായ അദ്വാനിയുടെ ഈ പരാമര്‍ശം.

English summary
Advani says that jawahar lal Nehru had called Sardar Patel a total communalist.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X