കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ തകര്‍ത്തത് നെഹ്‌റുവും ഇന്ദിരയുമല്ല, മോദി സര്‍ക്കാരാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ശിവസേന

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നതില്‍ ധനമന്ത്രിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന. ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്ളി വിലയെ കുറിച്ച് ചോദിക്കുമ്പോള്‍ അസംബന്ധ മറുപടികളാണ് നല്‍കുന്നതെന്ന് സാമ്‌നയിലെ ലേഖനത്തില്‍ ശിവസേന പറഞ്ഞു. സാമ്പത്തിക വിദഗ്ധരെയോ മറ്റുള്ളവരെയോ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ധനമന്ത്രിയോട് ഉള്ളി വിലയെ കുറിച്ച് ചോദിക്കുമ്പോള്‍ താന്‍ ഉള്ളി കഴിക്കാറില്ലെന്നാണ് മറുപടി പറയുന്നതെന്നും ശിവസേന ആരോപിച്ചു.

1

നിലവില്‍ ഇന്ത്യയുടെ സമ്പദ് ഘടന ഇഴഞ്ഞ് നീങ്ങുകയാണ്. സര്‍ക്കാര്‍ അത് അംഗീകരിക്കുന്നില്ല. ഉള്ളി വില കിലോയ്ക്ക് 200 രൂപയിലെത്തി. ധനമന്ത്രി കുട്ടികളിയിലാണ്. ഉത്തരങ്ങളും അങ്ങനെ തന്നെ. അവര്‍ ഞാന്‍ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ലെന്നും, അതുകൊണ്ട് എന്നോട് ഉള്ളിവിലയെ കുറിച്ച് ചോദിക്കേണ്ടെന്നുമാണ് പറയുന്നത്. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയ്ക്ക് ജവഹര്‍ലാല്‍ നെഹ്‌റുവിനെയും ഇന്ദിരാ ഗാന്ധിയെയും ഉത്തരവാദികളാക്കുകയാണ് മോദി സര്‍ക്കാരെന്നും ശിവസേന കുറ്റപ്പെടുത്തി

മോദി സര്‍ക്കാര്‍ വിദഗ്ധാഭിപ്രായം കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നേയില്ല. അവരെ സംബന്ധിച്ചിടത്തോളം സമ്പദ് വ്യവസ്ഥ ഓഹരി വിപണിയാണെന്നും, ലാഭവും നഷ്ടവും ലഭിക്കുന്ന കച്ചവടമാണെന്നും ശിവസേന പറഞ്ഞു. സര്‍ക്കാരിന് ധനമന്ത്രി, ആര്‍ബിഐ ഗവര്‍ണര്‍, ധനകാര്യ സെക്രട്ടറി, നീതി ആയോഗി ചെയര്‍മാന്‍ എന്നിവര്‍ അവരുടെ നിയന്ത്രണത്തിലാകണമെന്നാണ് താല്‍പര്യം. ഇതാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെന്നും ശിവസേന പറഞ്ഞു.

സാമ്പത്തിക രംഗം ഇഴഞ്ഞ് നീങ്ങുകയാണെന്ന രഘുറാം രാജന്റെ വാദങ്ങള്‍ ശരിയാണ്. അതിന് ചികിത്സ ആവശ്യമാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉള്ളി വിലയെ കുറിച്ച് മോദിക്ക് ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ കാലം മാറി. മോദിയാണ് ഇപ്പോള്‍ പ്രധാനമന്ത്രി. അതേ അവസ്ഥയിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. പണ്ടൊക്കെ ബോധം കെട്ട് വീണയാളെ ഉള്ളിയുടെ മണം കൊണ്ട് തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിന് പോലും ഉള്ളി ലഭിക്കുന്നില്ലെന്നും ശിവസേന പരിഹസിച്ചു.

 11 കൊല്ലം ഷെഖ്ക്ക് അബ്ദുള്ളയെ ജയിലിലിട്ടു, അവര്‍ക്കെന്ത് സ്വാതന്ത്ര്യം, അമിത് ഷായുടെ മറുപടി!! 11 കൊല്ലം ഷെഖ്ക്ക് അബ്ദുള്ളയെ ജയിലിലിട്ടു, അവര്‍ക്കെന്ത് സ്വാതന്ത്ര്യം, അമിത് ഷായുടെ മറുപടി!!

English summary
nehru indira gandhi cant be blamed for destruction of economy says shiv sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X