കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാക്കിസ്ഥാനെ കാശ്മീരില്‍ നിന്ന് തുരത്തിയത് ആര്‍എസ്എസ്... സഹായം ചോദിച്ചത് നെഹ്റുവെന്നും ഉമാ ഭാരതി

  • By Desk
Google Oneindia Malayalam News

ദില്ലി: ആര്‍എസ്എസിന് യുദ്ധത്തിനൊരുങ്ങാന്‍ മൂന്ന് ദിവസം മതിയെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് കാശ്മീരില്‍ നിന്ന് പാക്കിസ്ഥാനെ തുരത്താന്‍ ഇടപെട്ടെന്ന വാദവുമായി കേന്ദ്ര മന്ത്രി ഉമാ ഭാരതി രംഗത്തെത്തിയത്. രാജ്യം സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ ജമ്മു കാശ്മീര്‍ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ആക്രമം നടത്തിയ സമയത്ത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ആര്‍എസ്എസിന്‍റെ സഹായം ആവശ്യപ്പെട്ടെന്നാണ് കേന്ദ്രമന്ത്രി ഉമാ ഭാരതിയുടെ വാദം. അന്ന് നെഹ്റു അഭ്യര്‍ത്ഥിച്ചതിനാല്‍ ആര്‍എസ്എസ് സഹായിച്ചെന്നും ഉമാ ഭാരതി പറഞ്ഞു.

umabharathy

സ്വാതന്ത്ര്യത്തിന് ശേഷം കാശ്മീര്‍ ഭരിച്ചിരുന്ന മഹാരാജ ഹരി സിങ്ങ് കാശ്മീരിനെ ഇന്ത്യയുടെ ഭാഗമക്കുന്ന കരാറില്‍ ഒപ്പിടാന്‍ വിസമ്മതിച്ചു. ഈ സമയം പാക്കിസ്ഥാന്‍ ജമ്മുകാശ്മീര്‍ ലക്ഷ്യമിട്ട് ആക്രമണം തുടങ്ങി. അപ്രതീക്ഷതമായി ഉണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം പകച്ച് പോയതോടെ നെഹ്റു ആര്‍എസ്എസിന്‍റെ സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു. സഹായത്തിനായി ആര്‍എസ്എസ് മേധാവിയായിരുന്ന എംഎസ് ഗോവാര്‍ക്കര്‍ക്ക് നെഹ്റു കത്തെഴുതി. തുടര്‍ന്ന് ഗോവാര്‍ക്കറുടെ നിര്‍ദ്ദേശപ്രകാരം ആര്‍എസ്എസ് എല്ലാ സഹായങ്ങളും നല്‍കിയെന്നുമാണ് ഉമാഭാരതി പറഞ്ഞത്.

യുദ്ധത്തിന് തയ്യാറാകാന്‍ ഇന്ത്യന്‍ സൈന്യം ദിവസങ്ങളെടുക്കുമ്പോള്‍ ആര്‍എസ്എസ് സ്വന്തം നിലയില്‍ സൈന്യത്തെ രൂപപ്പെടുത്താന്‍ വെറും മൂന്ന് ദിവസം മതിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞതിന് പിന്നാലെയാണ് ഉമാഭാരതിയുടെ പ്രസ്താവന. ഭാഗവതിന്‍റെ പ്രസ്താവന വിവാദമായപ്പോള്‍ ആര്‍എസ്എസ് നിലപാട് മാറ്റി രംഗത്തെത്തിയിരുന്നു. യുദ്ധ സമാന സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭരണഘടന അനുവദിക്കുന്ന പക്ഷം സാധാരണക്കാരെ പരിശീലിപ്പിക്കാന്‍ എടുക്കുന്ന സമയത്തേക്കാള്‍ എളുപ്പത്തില്‍ സ്വയം സേവകരെ സജ്ജരാക്കാന്‍ കഴിയുമെന്നായിരുന്നു വിശദീകരണം.

English summary
BJP leader and union minister Uma Bharti reminded Gandhi on Tuesday on how RSS swayamsevaks (workers) on the call of then Prime Minister Jawaharlal Nehru went to Jammu and Kashmir at the time of attack by Pakistani forces in 1948-49.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X