കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തു; ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

Google Oneindia Malayalam News

ലക്‌നൗ: ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് തൊട്ടുപിന്നാലെ ലെനിന്‍ പ്രതിമ തകര്‍ത്തത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ലെനിന്‍ വിദേശഭരണാധികാരിയായിരുന്നു എന്ന വിശദീകരണമായിരുന്നു ബിജെപി ഈ സംഭവത്തിന് നല്‍കിയത്. എന്നാല്‍ ലെനിന്റെ പ്രതിമക്ക് പുറമെ തമിഴ്‌നാട്ടിലെ പെരിയോര്‍ പ്രതിമയും തകര്‍ക്കുമെന്ന യുവമോര്‍ച്ച നേതാവിന്റെ ഭീഷണി വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

ഭീഷണി മുഴക്കി എതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതുക്കോട്ടയിലെ പെരിയോര്‍ പ്രതിമ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ അംബേദ്കര്‍ പ്രതിമയും തകര്‍ക്കപ്പെട്ടു. ഈ സംഭവങ്ങളുടെ അലയൊലികള്‍ മാറുന്നതിന് മുമ്പാണ് യുപിയില്‍ നെഹ്‌റുവിന്റെ പ്രതിമ നീക്കം ചെയ്തിരിക്കുന്നത്.. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

അലഹാബദിലെ ബല്‍സാര്‍ ചൗരിയില്‍ സ്ഥാപിച്ച പ്രഥമ ഇന്ത്യന്‍ പ്രധാനാമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പൂര്‍ണ്ണകായക പ്രതിമയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നീക്കം ചെയ്തത്.

വിശദീകരണം

വിശദീകരണം

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന മഹാകുംഭമേളയുടെ ഭാഗമായി ബല്‍സാര്‍ ചൗരിയുടെള്‍പ്പടേയുള്ള പ്രദേശങ്ങള്‍ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തതെന്നാണ് യുപി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.

ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തില്ല

ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തില്ല

സ്ഥലം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായാണ് നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്തതെങ്കില്‍ എന്തുകൊണ്ട് അതേ റോഡില്‍ നിലനില്‍ക്കുന്ന ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്തില്ല എന്ന ചോദ്യമുയര്‍ത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.

ശക്തമായ പ്രതിഷേധം

ശക്തമായ പ്രതിഷേധം

നെഹ്രുവിന്റെ പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യത്തെ പ്രഥമപ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണിതെന്ന് അഭിപ്രായപ്പെട്ട കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ ഉടനീളം പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു.

സമാജ് വാദി പാര്‍ട്ടിയും

സമാജ് വാദി പാര്‍ട്ടിയും

പ്രതിമനീക്കം ചെയ്യാനെത്തിയ ക്രെയിനിന് നേരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. പോലിസ് ബലം പ്രയോഗിച്ചാണ് പ്രവര്‍ത്തകരെ നീക്കം ചെയ്തത്. യുപി സര്‍ക്കാറിന്റെ നടപടിക്കെതിരെ സമാജ് വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.

മറുപടിയില്ല

മറുപടിയില്ല

നെഹ്രുവിന്റെ പ്രതിമ റോഡിന് നടുക്കാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് എടുത്ത് മാറ്റുന്നത്. പ്രതിമ അടുത്തുള്ള പാര്‍ക്കിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ പ്രതിമ നീക്കം ചെയ്യാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറായില്ല.

ട്വീറ്റ്

മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം

ഫെയ്സ്ബുക്ക് പോസ്റ്റ്

അലഹബാദില്‍ പ്രതിഷേധിക്കുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

English summary
Nehru statue removed in Allahabad for Kumbh 'beautification drive', Congress furious
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X