• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ'; സ്ത്രീവിരുദ്ധത തന്നെയാണ്, മാറുന്നതനുസരിച്ച് അത് വ്യത്യാസപ്പെടില്ല

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പരോക്ഷമായി പരാമര്‍ശിച്ചു കൊണ്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ നടത്തിയ പരാമര്‍ശനത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് ഡോ. നെല്‍സണ്‍ ജോസാവ്. " റോക്ക് സ്റ്റാറാണ് രാമചന്ദ്രാ, താൻ ഡാൻസർ എന്നുദ്ദേശിച്ചത് ഇനി തൻ്റെ പാർട്ടിയിലെ ഏതെങ്കിലും പഴയ ബാർ ഡാൻസറെ ആണോ?- എന്ന പിവി അന്‍വറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് ഡോക്ടറുടെ വിമര്‍ശനം.

കോൺഗ്രസിൻ്റെ ഏറ്റവും ഉന്നതിയിലെത്തിയ ഒരു വനിതയെ വിശേഷിപ്പിക്കാൻ പലരും പലവട്ടമുപയോഗിച്ച പദങ്ങളാണ് ഇതൊക്കെ. ആ പദങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടുമുപയോഗിക്കുന്നത് ആരെല്ലാമാണെന്നും അതിൻ്റെ കോണ്ടക്സ്റ്റ് ഏതാണെന്നും നോക്കിക്കാണുമ്പൊ കൗതുകമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

പോസ്റ്റിലെ വാചകം

പോസ്റ്റിലെ വാചകം

" റോക്ക് സ്റ്റാറാണ് രാമചന്ദ്രാ, താൻ ഡാൻസർ എന്നുദ്ദേശിച്ചത് ഇനി തൻ്റെ പാർട്ടിയിലെ ഏതെങ്കിലും പഴയ ബാർ ഡാൻസറെ ആണോ?.

ഭരണപക്ഷത്തെ ആരാധ്യനായ ഒരു എം.എൽ.എയുടെ പേജിലെ ഇന്നലത്തെ പോസ്റ്റിലെ വാചകങ്ങളാണ്. താഴെ അതിനു കയ്യടികളുമുണ്ട്, ആറായിരത്തിനു മേൽ ലൈക്കുകളുണ്ട്..

cmsvideo
  KK shailaja teacher is rock dancer says mullapally | Oneindia Malayalam
  ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ

  ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ

  ആരെയാണ് ലക്ഷ്യം വച്ചിരിക്കുന്നത് എന്ന് മനസിലായില്ല എങ്കിലും താഴേക്കുള്ള പലരുടെയും കമൻ്റുകളിൽ ഒന്നിലധികം തവണ സോണിയ ഗാന്ധിയുടെ പേരും കോൺഗ്രസ് അദ്ധ്യക്ഷയെന്ന പദവിയും പല തവണ വായിക്കാൻ കഴിയും. ബാർ ഡാൻസർ, ഇറ്റലിക്കാരി, മദാമ്മ

  മുകളിൽ കുറിച്ചത്

  മുകളിൽ കുറിച്ചത്

  കോൺഗ്രസിൻ്റെ ഏറ്റവും ഉന്നതിയിലെത്തിയ ഒരു വനിതയെ വിശേഷിപ്പിക്കാൻ പലരും പലവട്ടമുപയോഗിച്ച പദങ്ങളാണ് മുകളിൽ കുറിച്ചത്. ആ പദങ്ങൾ റീസൈക്കിൾ ചെയ്ത് വീണ്ടുമുപയോഗിക്കുന്നത് ആരെല്ലാമാണെന്നും അതിൻ്റെ കോണ്ടക്സ്റ്റ് ഏതാണെന്നും നോക്കിക്കാണുമ്പൊ കൗതുകമുണ്ട്.

  തീർന്നുപോയ സ്ത്രീയല്ല

  തീർന്നുപോയ സ്ത്രീയല്ല

  അതിനു മുൻപ് ഒരല്പം സോണിയ ഗാന്ധിയെക്കുറിച്ച് പറഞ്ഞേ തീരൂ.. 1991 മെയ് മാസം 24 ആം തിയതി തൻ്റെ മുന്നിൽ കത്തിയെരിഞ്ഞുകൊണ്ടിരുന്ന ഭർത്താവിൻ്റെ ചിതയ്ക്ക് മുന്നിൽ എരിഞ്ഞു തീർന്നുപോയ സ്ത്രീയല്ല സോണിയ ഗാന്ധി.

  2004ൽ

  2004ൽ

  2004ൽ ഇന്ത്യൻ പ്രധാനമന്ത്രിപദം തൊട്ടുമുന്നിലെത്തിയപ്പൊ, ഇതാ അമ്മയും മരിക്കാൻ പോവുന്നെന്ന് പ്രിയങ്ക ഭയന്നപ്പൊ കണ്ണ് മഞ്ഞളിക്കാതെ പ്രലോഭിതയാവാതെ നോ പറഞ്ഞ സ്ത്രീയാണ്.വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും നേരിട്ട തിരിച്ചടികൾ അതിജീവിച്ച് ജനിച്ച മണ്ണിനെ വിട്ട് മറ്റൊരു രാജ്യത്തിൻ്റെ അംഗമായി, അവിടെയും വിദേശിയെന്ന് വിളിക്കപ്പെട്ട് അതിനെയും അതിജീവിച്ചവരാണ്.

  കോൺഗ്രസിനു മുന്നിൽ അവരുണ്ട്

  കോൺഗ്രസിനു മുന്നിൽ അവരുണ്ട്

  മുപ്പത് വർഷങ്ങൾക്ക് ശേഷം ഇന്നും ഇന്ത്യയിൽ കോൺഗ്രസിനു മുന്നിൽ അവരുണ്ട്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി റസ്റ്ററൻ്റിൽ പാർട്ട് ടൈം വെയ്റ്റ്രസ് ആയി ജോലി ചെയ്തുകൊണ്ടാണ് പഠിച്ചതെന്ന് കേൾക്കുമ്പൊ അതൊരു ആക്ഷേപമായി കരുതുന്നവരുണ്ടാവും.

   തൽക്കാലം തുനിയുന്നില്ല

  തൽക്കാലം തുനിയുന്നില്ല

  എനിക്കതൊരു അഭിമാനകരമായ ഒന്നായാണ് തോന്നുന്നത്. ബാർ ഡാൻസറെന്ന് ആക്ഷേപകരമായ അർഥത്തിൽ പ്രയോഗിച്ചതിനെക്കുറിച്ചും തൊഴിലിൻ്റെ മഹത്വത്തെക്കുറിച്ചും സ്റ്റഡി ക്ലാസെടുക്കാൻ തൽക്കാലം തുനിയുന്നില്ല. അത്രയും കമൻ്റുകളെക്കുറിച്ചുള്ള കാര്യം. സ്വന്തം സഹപ്രവർത്തകയ്ക്ക് നേരെ ഒരു മോശം പരാമർശമുണ്ടായി.

  വ്യത്യാസപ്പെടില്ല

  വ്യത്യാസപ്പെടില്ല

  അപ്പോൾ അതിനു മറുപടിയായി എതിർ വശത്ത് നിൽക്കുന്ന ഒരു വനിതയെക്കുറിച്ച് പറയുകയാണോ വേണ്ടത്?..അവർ ആരായിരുന്നാലും. അങ്ങനെ കരുതുന്നവരെ തൊഴിലിനെക്കുറിച്ച് പഠിപ്പിച്ചിട്ട് എന്ത് കിട്ടാനാണ്? അതിൽ എന്താണ് പുരോഗമനമുള്ളത്? സ്ത്രീവിരുദ്ധത തന്നെയാണ്. നിൽക്കുന്ന ഇടം മാറുന്നതനുസരിച്ച് അത് വ്യത്യാസപ്പെടില്ല.

  മലപോലെ ഉറച്ച് നിന്ന് കോണ്‍ഗ്രസ്; വോട്ട് ചെയ്ത് സിപിഎം അംഗവും, ബിജെപിയെ പൊളിച്ച തന്ത്രം ഇങ്ങനെ

  English summary
  Nelson Joseph about congress leader sonia
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X