കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ പോരാട്ടത്തിനു നേതൃത്വം നൽകിയ രീതിയും അതുണ്ടാക്കിയ റിസൾട്ടുകളും അംഗീകരിക്കപ്പെട്ടേ മതിയാവൂ

Google Oneindia Malayalam News

തിരുവനന്തപുരം: പതിവുപോലെ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ എഴുപത്തിയഞ്ചാം ജന്മദിനം ഇന്ന് കടന്നു പോയത്. ആഘോഷങ്ങളൊന്നും ഉണ്ടായില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി, കമല്‍ഹാസന്‍ തുടങ്ങിയ പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി.

ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും: തിരുവനന്തപുരം ജില്ലയിലേക്ക് മൂന്നു വിമാനങ്ങള്‍ആഭ്യന്തര വിമാന സര്‍വീസ് തിങ്കളാഴ്ച ആരംഭിക്കും: തിരുവനന്തപുരം ജില്ലയിലേക്ക് മൂന്നു വിമാനങ്ങള്‍

ഇന്‍ഫോ ക്ലിനിക്കിലൂടെ പ്രശസ്തനായ ഡോ. നെല്‍സണും മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പൊഴും പല വിഷയങ്ങളിൽ വിയോജിപ്പുകളുള്ളയാൾ തന്നെയാണ്. രാഷ്ട്രീയപരമായി മറ്റൊരു ചേരിയിലാണു നിൽക്കുന്നതും. പക്ഷേ ഈ പോരാട്ടത്തിനു നേതൃത്വം നൽകിയ രീതിയും അതുണ്ടാക്കിയ റിസൾട്ടുകളും അംഗീകരിക്കപ്പെട്ടേ മതിയാവൂ എന്നാണ് ഡോ. നെല്‍സണ്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ....

ഒരു മഹാമാരി

ഒരു മഹാമാരി

കൊവിഡ്‌ 19 എന്ന, തികച്ചും അപരിചിതമായ ഒരു മഹാമാരി ലോകം നേരിട്ടപ്പോൾ കേരളം ഇതുവരെ പൊരുതിനിന്നത്‌ അഭിനന്ദനാർഹമായ വിധത്തിലാിരുന്നു.അതിന്ന് ഗ്രാസ്‌ റൂട്ട്‌ ലെവലിൽ വർക്ക്‌ ചെയ്യുന്ന ആശാ വർക്കർമ്മാർ മുതൽ ഓരോ ആരോഗ്യപ്രവർത്തകരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും അവരുടെ നിർദ്ദേശം പൂർണ്ണമായി അനുസരിച്ച്‌ നിരീക്ഷണത്തിൽ പൂർണ്ണമായി ഇരുന്നവരും അവകാശികളാണ്.

പത്രസമ്മേളനങ്ങളിൽ

പത്രസമ്മേളനങ്ങളിൽ

പക്ഷേ ഈ സംവിധാനങ്ങളെല്ലാം ഇതെക്കാൾ മികച്ച രീതിയിലുണ്ടായിരുന്ന പലയിടങ്ങളെക്കാൾ മികച്ച പ്രകടനം കേരളത്തിനു നടത്താനായത്‌ ഇതെല്ലാം ഏകോപിപ്പിക്കാനും മൊബിലൈസ്‌ ചെയ്യാനും മികച്ച ഒരു നേതൃത്വം ഉണ്ടായതുകൊണ്ടുകൂടിയാണ്. വൈകുന്നേരത്തെ പത്രസമ്മേളനങ്ങളിൽ കൃത്യമായ വിവരങ്ങൾ നൽകുന്നത്‌ അഭ്യൂഹങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് മുൻപുതന്നെ എഴുതിയിട്ടുണ്ട്‌.

ആകെത്തുക

ആകെത്തുക

കേരളത്തിന്റെ ആരോഗ്യസംവിധാനം വിവിധ കാലത്തെ സർക്കാരുകളുടെ പ്രവർത്തനങ്ങളുടെ ആകെത്തുകയാണെന്ന് അങ്ങനെയൊരു പത്രസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതും ഇപ്പൊഴും പല വിഷയങ്ങളിൽ വിയോജിപ്പുകളുള്ളയാൾ തന്നെയാണ്.

രാഷ്ട്രീയപരമായി

രാഷ്ട്രീയപരമായി

രാഷ്ട്രീയപരമായി മറ്റൊരു ചേരിയിലാണു നിൽക്കുന്നതും. പക്ഷേ ഈ പോരാട്ടത്തിനു നേതൃത്വം നൽകിയ. രീതിയും അതുണ്ടാക്കിയ റിസൾട്ടുകളും അംഗീകരിക്കപ്പെട്ടേ മതിയാവൂ. കേരളത്തിന്റെ ആദരണീയനായ മുഖ്യമന്ത്രിക്ക്‌ ജന്മദിനാശംസകൾ

 സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും! സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

 ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങളില്ല: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ് ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനങ്ങളില്ല: പ്രവാസികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ കോൺസുലേറ്റ്

വന്ദേഭാരത്: മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് 10 വിമാനങ്ങൾ; കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഇറങ്ങുംവന്ദേഭാരത്: മസ്കറ്റിൽ നിന്ന് കേരളത്തിലേക്ക് 10 വിമാനങ്ങൾ; കൊച്ചിയിലും കോഴിക്കോടും കണ്ണൂരും ഇറങ്ങും

English summary
Nelson Joseph's Greetings To Pinarayi Vijayan On Birthday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X