കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക ഗാന്ധിയോട് രാഷ്ട്രീയത്തിലിറങ്ങാന്‍ ആദ്യം ആവശ്യപ്പെട്ടത് ഒരു ഇന്ത്യക്കാരനല്ല... ആരാണ് അയാള്‍

Google Oneindia Malayalam News

ദില്ലി: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയത്തിന് വേണ്ടി കോണ്‍ഗ്രസില്‍ മുറവിളി ഉയര്‍ന്ന് തുടങ്ങിയത് രണ്ടായിരത്തിന്റെ തുടക്കത്തില്‍ ആയിരുന്നു. എന്നാല്‍ അന്ന് രാഷ്ട്രീയത്തിലിറങ്ങാന്‍ പ്രിയങ്ക തയ്യാറായിരുന്നില്ല. ഒടുവില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായപ്പോള്‍ ഉത്തര്‍ പ്രദേശ് പിടിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക രംഗത്തിറങ്ങി.

കോണ്‍ഗ്രസ് ഇത് എന്ത് ഭാവിച്ച്? ആദ്യം വിമതരുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന്... ലക്ഷ്യം മറ്റൊന്ന്കോണ്‍ഗ്രസ് ഇത് എന്ത് ഭാവിച്ച്? ആദ്യം വിമതരുടെ കാര്യത്തില്‍ തീരുമാനം വേണമെന്ന്... ലക്ഷ്യം മറ്റൊന്ന്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍, പക്ഷേ അതുകൊണ്ട് ഗുണം ഒന്നും ഉണ്ടായില്ല. എന്നാല്‍ അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പറയുന്നത്. പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണം എന്ന രീതിയിലും ഇപ്പോള്‍ ആവശ്യമുയരുന്നുണ്ട്.

Priyanka Mandela

ഇതിനിടെയാണ് പ്രിയങ്കയുടെ ട്വീറ്റ് ചര്‍ച്ചയാകുന്നത്. രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന് തന്നോട് ആദ്യം നിര്‍ദ്ദേശിച്ചത് നെല്‍സണ്‍ മണ്ടേല ആയിരുന്നു എന്നാണ് പ്രിയങ്ക പറയുന്നത്. മണ്ടേലയുടെ 101-ാം ജന്മദിനത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

മണ്ടേലയെ പോലുള്ള നേതാക്കളെയാണ് ലോകത്തിന് ആവശ്യം എന്നാണ് പ്രിയങ്ക തന്റെ ട്വീറ്റില്‍ പറയുന്നത്. സത്യവും സ്‌നേഹവും സ്വാതന്ത്ര്യവും ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതസംഹിത. അദ്ദേഹം തനിക്ക് അങ്കിള്‍ നെല്‍സണ്‍ ആയിരുന്നു എന്നും താന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണം എന്ന് മറ്റാരേക്കാളും മുമ്പേ പറഞ്ഞത് അദ്ദേഹം ആയിരുന്നു എന്നും പ്രിയങ്ക പറയുന്നുണ്ട്. അദ്ദേഹം എല്ലാകലത്തും തന്റെ പ്രദോചനവും മാര്‍ഗ്ഗദര്‍ശിയും ആയിരിക്കും എന്നും പ്രിയങ്ക തന്റെ ട്വീറ്റില്‍ പറയുന്നുണ്ട്.

പ്രിയങ്കയുടെ മകനെ നെല്‍സണ്‍ മണ്ടേല ലാളിക്കുന്ന ഒരു ചിത്രവും ഇതോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്. ലോകമെമ്പാടും ജൂലായ് 18 നെല്‍സണ്‍ മണ്ടേല ദിനമായിട്ടാണ് ആചരിക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ മുന്‍ പ്രസിഡന്റും സമാധന നൊബേല്‍ ജേതാവും ആണ് മണ്ടേല..

English summary
Nelson Mandel was the first man who asked Priyanka Gandhi to enter politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X